1 GBP = 107.02
breaking news

ലണ്ടന്‍ ഹിന്ദുഐക്യവേദി: വിവേകാനന്ദജയന്തിയും, സംഗീതാര്‍ച്ചനയും – ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടത്തിരിപ്പാട് പങ്കെടുക്കുന്നു.

ലണ്ടന്‍ ഹിന്ദുഐക്യവേദി: വിവേകാനന്ദജയന്തിയും, സംഗീതാര്‍ച്ചനയും – ബ്രഹ്മശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടത്തിരിപ്പാട് പങ്കെടുക്കുന്നു.

രഞ്ജിത്ത് കൊല്ലം

ഭാരതത്തിന്റെ പുണ്യസംസ്‌കാരത്തില്‍ ഗംഗാനദിക്ക് എത്രത്തോളംതന്നെ പ്രാധ്യാനമുണ്ടോ അത്രത്തോളം തന്നെ പ്രാധ്യാനംകല്പിച്ചു നല്‍കിയ നദിയാണ് ഭാരതപ്പുഴ.ആ നദിയും നമ്മുടെ കേരളസംസ്‌കാരത്തിനും ഹൈന്ദവ പാരമ്പര്യത്തിനും ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.ധാരാളം വേദപഠനശാലകള്‍ക്കും യജ്ഞങ്ങള്‍ക്കും ബ്രാഹ്മണ ഗൃഹങ്ങളെ കൊണ്ടും ഭാരതപ്പുഴയുടെ കൈവഴികള്‍ സമ്പന്നമായി തീര്‍ന്നിട്ടുമുണ്ട്. അങ്ങനെ ഭാരതപുഴയുടെ കൈവഴിയില്‍ പിറവിയെടുത്ത സൂര്യകാലടിമന നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വളരെ അധികം പ്രാധാന്യത്തോടെ ഹൈന്ദവാചാര രഹസ്യങ്ങളുടെ ഒരു കലവറയായി നിലകൊള്ളുകയാണ്. ഹൈന്ദവ സംസ്‌ക്കാരത്തിന്റെ പാരമ്പര്യത്തിനും അതിന്റെ വളര്‍ച്ചക്കും ഒരു പുതുസംസ്‌കാരത്തെ നല്‍കിയതും അതിനോടൊപ്പം താന്ത്രിക വിദ്യയുടെയും, ക്ഷേത്രാചാരങ്ങളുടെയും, ഭക്തിയുടെയും, ആത്മീയതയുടെയും, മാന്ത്രികതയുടെയും പുതിയ പാഠങ്ങളാണ് സൂര്യകാലടി മനയും അവിടുത്തെ ആചാര്യന്മാരും ഹൈന്ദവ സംസ്‌ക്കാരത്തിന് തുറന്നു നല്‍കിയത്.

സൂര്യകാലടി മനയുടെ ചരിത്രം അന്വേഷിക്കുകയാണെങ്കില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയുടെ ഏടുകളില്‍ നിന്നും നമ്മുക്ക് ലഭിക്കുന്നതാണ്. പരശുരാമന്റെ കേരള സൃഷ്ടിയുടെ കാലം മുതല്‍ക്കേ എന്നു പറയുന്നതാകും ഔചിത്യം.അത്രയധികം പ്രാചീനതകള്‍ അര്‍ഹിക്കുന്നതും ചരിത്രത്തിന്റെ മാത്രം അല്ല നമ്മുടെ ഹൈന്ദവ സംസ്‌കാരത്തിന്റെ തന്നെ പാരമ്പര്യത്തിനു ഒഴിച്ചുകൂടാന്‍ കഴിയാത്ത താന്ത്രിക മാന്ത്രിക കര്‍മ്മങ്ങള്‍ക്കും തനതായ സംഭാവനകള്‍ നല്‍കിയതെന്ന ശ്രേഷ്ഠതയും സൂര്യകാലടി മനയ്ക്കുതന്നെ സ്വന്തമെന്ന് കരുതാം.ഹൈന്ദവ താന്ത്രിക കര്‍മ്മങ്ങളും അതോടൊപ്പം തന്നെ മാന്ത്രിക കര്‍മ്മങ്ങളും ഒരു പോലെ കൊണ്ട് പോകുവാന്‍ കഴിയുന്നു എന്നൊരു പ്രത്യേകതയും ഈ മനക്കുണ്ട്.

കാലാതീതമായ മാറ്റങ്ങള്‍ കൊണ്ട് നാവാമുകുന്ദന്റെ മണ്ണില്‍ നിന്നും തെക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായ കോട്ടയത്തേക്ക് മാറ്റപ്പെട്ടു. ഇവയെല്ലാം തന്നെ വ്യക്തമാക്കുന്ന രേഖകള്‍ ഇന്നും കേരളചരിത്രത്തിന്റെ ഏടുകളില്‍ തെളിഞ്ഞു കാണുക തന്നെ ചെയ്യുന്നു.

സൂര്യകാലടി മനയും അതിലെ ഓരോ അംഗങ്ങളെയും വിഘ്‌നേശ്വര പ്രസാദത്തില്‍ നിറഞ്ഞു നില്‍ക്കുന്നതായി കാണാം.ഭഗവാന്റെ തുണ എപ്പോഴും മനക്കും കുടുംബത്തിനും കാവലായി തന്നെയുണ്ട്. ഇത്രയധികം പാരമ്പര്യം അവകാശപ്പെടുന്ന ആ മനയിലെ താന്ത്രിക ആചാര്യനായ ബ്രഹ്മ ശ്രീ സൂര്യന്‍ സുബ്രമണ്യഭട്ടതിരിപാടിന്റെ സാന്നിധ്യം ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ജനുവരി 28 തീയതി നടക്കുന്ന സദ്‌സംഗത്തില്‍ എത്തുന്നതിലൂടെ ഈ മണ്ണിനെയും പവിത്രമാക്കി തീര്‍ക്കുകയാണ്.

സൂര്യന്‍ സൂര്യന്‍ ഭട്ടതിരിപാടിന്റെ മൂത്ത പുത്രനായ സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടത്തിരിപ്പാട് ആണ് ഇപ്പോള്‍ സൂര്യകാലടി മനയുടെ താന്ത്രിക സ്ഥാനം വഹിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യ0 ലണ്ടന്‍ ഹിന്ദു ഐക്യവേദി യുടെ ഈ മാസത്തെ സത്സംഗത്തിന്റെ പ്രത്യേകതയാണ്.

1972ല്‍ ഉപനയനത്തിനു ശേഷം തുടര്‍ച്ചയായി മൂന്നുവര്‍ഷം ബ്രഹ്മചാര്യത്തോടെ വേദാധ്യയനം ചെയ്തു.അതിനു ശേഷം അച്ഛനില്‍ നിന്നും ആദ്യദീക്ഷ സ്വീകരിച്ചു.മനയുടെ പാരമ്പര്യം അനുസരിച്ചു മൂത്ത പുത്രനാണ് താന്ത്രിക, മാന്ത്രികവിദ്യകളുടെ നേതൃസ്ഥാനം ലഭിക്കുന്നത്.

കേരളത്തിലുടനീളം ധാരാളം ക്ഷേത്രങ്ങളുടെ താന്ത്രിക സ്ഥാനം ഇന്നും സൂര്യകാലടി മനക്ക് സ്വന്തമാണ് .അതിനോടൊപ്പം തന്നെ ഭാരതത്തിലെ പല സ്ഥലങ്ങളും ഈ ലോകത്തിന്റെ തന്നെ പല ഭാഗങ്ങളിലും ധാരാളം ക്ഷേത്രങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്ര പുനരുദ്ധാരണ കര്‍മ്മങ്ങളുടെ പ്രവര്‍ത്തങ്ങളും ഇപ്പോള്‍ ബ്രഹ്മശ്രീ സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നു

ഇപ്പോഴും ജാതിയുടെയും വര്‍ണ്ണ്യ വ്യവസ്ഥിതിയുടെ ചില എടുങ്ങളെങ്കിലും മനുഷ്യ മനസ്സുകളില്‍ അവശേഷിക്കുമ്പോഴും അവിടെയും ഒരു മാര്‍ഗ്ഗ ദീപമായി നിലകൊള്ളുകയാണ് ബ്രഹ്മശ്രീ സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടതിരിപ്പാട് .അതിനു വേണ്ടിയുള്ള വലിയ മാറ്റത്തിന്റെ തുടക്കം തന്നെയാണ് ചാതുര്‍വര്‍ണ്യ വിവേചനമില്ലാതെ ഏതൊരുത്തര്‍ക്കും ആശ്രയിക്കുവാന്‍ കഴിയുന്ന കേന്ദ്രമാക്കി സൂര്യകാലടി മനയെ മാറ്റിയത് ബ്രഹ്മശ്രീ സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടതിരിപ്പാടാണ്

ഇതില്‍ മാത്രം ഒതുങ്ങുന്നില്ല അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം 2004ല്‍ അദ്ദേഹം ആരംഭിച്ച സൂര്യകാലടി ഗംഗ പ്രവാഹം വളരെ അധികം പ്രാധാന്യമേറിയ ഒരു പ്രവര്‍ത്തനത്തിനാണ് അദ്ദേഹം ഇതിലൂടെ തുടക്കം കുറിച്ചത്. ഭാരതത്തിന്റെ പുണ്യ നദികളായ ഗംഗ ,യമുന .ഗോദാവരി ,സരസ്വതി ,നര്‍മദാ ,സിന്ധു .കാവേരിയിലെയും മനസസരോവറിലെയും ജലത്തെ മന്ത്രോച്ചാരണത്താല്‍ പൂജ ചെയ്ത പവിത്ര ജലമാണ് വിനായക ചതുര്‍ഥി ദിവസം സൂര്യകാലടി മനയുടെ ഉപാസന മൂര്‍ത്തിയായ ഗണപതി ഭഗവാന് കലശപൂജ ചെയ്ത അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.ഈ പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ തന്നെ എല്ലാ നദികളുടെയും മലിനീകരണത്തിനെതിരേയും ജലശുദ്ധികരണത്തിന്റെയും ആവശ്യകതയോടൊപ്പം ഹൈന്ദവ സംസ്‌ക്കാരത്തില്‍ നമ്മുടെ പൂര്‍വികര്‍ അനുഷ്ഠിച്ചുവന്ന ആചാരങ്ങളെ പുതുതലമുറക്ക് പകര്‍ന്നു നല്‍കുകകൂടിയാണ്. അദ്ദേഹത്തിനോടൊപ്പമുള്ള ഈ ഒരവസരം ലണ്ടന്‍ മലയാളികള്‍ക്കു ശ്രീ ഗുരുവായൂരപ്പന്‍ നല്‍കിയ അനുഗ്രഹം തന്നെയാണ്.

വിവേകാനന്ദസ്വാമികള്‍ ഭാരത സംസ്‌കാരത്തിന്റെയും ഹൈന്ദവതയുടെയും നവോദ്ധാന ശില്പികളില്‍ പ്രമുഖനാണ്.വരും തലമുറക്ക് ആ വ്യകതി പ്രഭാവം ഒരു പ്രചോദനം തന്നെയാണ.അദ്ദേഹത്തിന്റെ ജനനം മുതല്‍ സമാധി വരെയുള്ള ജീവിത കാലഘട്ടം പുതു തലമുറക്ക് പഠനമാക്കുന്നതിനുള്ള അവസരമായിട്ടാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി 2017 ലെ വിവേകാനന്ദ ജയന്തിയെ മാറ്റിതീര്‍ക്കുന്നത്. കുട്ടികള്‍ തന്നെ മുഖ്യ വേഷത്തില്‍ എത്തുന്ന ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീമതി ആര്യ അനൂപാണ്.അതിനോട്ടൊപ്പം തന്നെ കുട്ടികള്‍ക്ക് വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ക്രോയ്‌ഡോണിലേ അനുഗ്രഹീത കലാകാരനും ,പ്രശസ്ത നാടകനടനും ആയ ശ്രീ പ്രേം കുമാറും , ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടേ പല സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പ് നേതൃത്വം വഹിച്ചിട്ടുള്ള ശ്രീമതി രമണി പന്തല്ലൂരുംകൂടി ചേരുമ്പോള്‍ ഈ മാസത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുട്ടികളുടെ നാടകമായ സ്വാമി വിവേകാനന്ദന്‍ ഒരു പുത്തന്‍ അനുഭവം നല്‍കുമെന്ന പ്രതീക്ഷയിലാണ് ലണ്ടന്‍ മലയാളികള്‍.

ഇതിനോടകം തന്നെ തന്നെ യൂ.കെ യിലെ നിരവധി വേദികളില്‍ സംഗീതപരിപാടികള്‍ നടത്തി പ്രശംസപിടിച്ചുപറ്റിയ ഒരുകൂട്ടം കലാകാരന്മാരുടെ ഒരു കൂട്ടായ്മ ആണ് ഗ്രേസ് മെലോഡീസ് .ശ്രീ ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്കുന്ന ഈ സംരഭത്തില്‍ യു.കെ യിലെ തന്നെ ഒരു പറ്റം നല്ലകാലകാരന്മാര്‍ ഉണ്ട് ശ്രീ ഉല്ലാസ് ,ശ്രീ അനീഷ് , ശ്രീമതി അനിത ,ശ്രീ ജിലു ,ശ്രീ ടെസ്സ ,ശ്രീ ജോജോ എന്നിവരാണ്. ശ്രീ ഗുരുവായൂരപ്പന്റെ മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഹാംപ്ഷയറില്‍ നിന്നുള്ള ഗ്രേസ് മേലോഡീസ്‌ന്റെ കലാകാരന്മാരും കൂടി ഒന്നിച്ചു ചേരുമ്പോള്‍ 2017 എന്ന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സദ്സംഗം ഒരു ചരിത്ര നിമിഷമാക്കുവാനുള്ള പ്രവര്‍ത്തങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്…….

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു .കെ മലയാളികളെയും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവദ് നാമത്തില്‍ സ്വാഗതം ചെയുന്നു ……….

കുടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി………

07828137478, 07519135993, 07932635935.

Date: 28/01/2017

Venue Details: 731-735, London Road, Thornton Heath, Croydon. CR76AU

Email: [email protected]

Facebook.com/londonhinduaikyavedi

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more