- കരിപ്പൂരില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; വാങ്ങാന്‍ വന്നവര്‍ പിടിയില്‍; കാരിയര്‍ കടന്നുകളഞ്ഞു
- ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു; ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകൾ ഇന്ന് തുറക്കും
- കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; നിയമപോരാട്ടത്തിന് കുടുംബം
- വിസ നിയമങ്ങൾ കർശനമാക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിക്കുമ്പോൾ കുടിയേറ്റം കുറയുമെന്ന് പ്രധാനമന്ത്രി
- പഹൽഗാം ഭീകരാക്രമണം; ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി, വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം
- ജമ്മു കശ്മീർ ഷോപ്പിയാൻ വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന
- വ്യാപാരയുദ്ധത്തിന് താത്കാലിക വിരാമം; പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും
കര്‍മ്മ ബന്ധുരം ഈ പൊഴിഞ്ഞ വര്‍ഷ ദളങ്ങള്‍; സ്ഥാനമൊഴിയുന്ന യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നു
- Jan 24, 2017

സജീഷ് ടോം (യുക്മ ദേശീയ ജനറല്‍ സെക്രട്ടറി)
ഹൃസ്വമായൊരു മനുഷ്യായുസില്‍ രണ്ട് വര്‍ഷങ്ങള്‍ തീര്‍ത്തും ചെറുതല്ലാത്ത ഒരു കാലഘട്ടമാണ്. കര്‍മ്മ ബന്ധുരവും കര്‍മ്മ നിരതവുമാണ് ആ കാലഘട്ടമെങ്കിലോ, ഒരു പുരുഷായുസിന്റെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ മനോഹരമായൊരു കര്‍മ്മകാണ്ഡമായി അത് മാറുന്നു.
യു.കെ.യുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നൂറോളം വരുന്ന മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നിലവിലുള്ള ദേശീയ നേതൃത്വം തങ്ങളുടെ പ്രവര്‍ത്തന കാലാവധിയായ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പ്രവാസി മലയാളി സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇതര ലോകരാഷ്ട്രങ്ങളില്‍നിന്നും വിഭിന്നമായി, യു.കെ.യില്‍ പ്രാദേശിക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായി ഒരേ ഒരു ദേശീയ പ്രസ്ഥാനമേയുള്ളൂ എന്നത് യുക്മയെ ആഗോളതലത്തില്‍ വ്യത്യസ്തമാക്കുന്നു.
2015 ജനുവരിയിലാണ് നിലവിലുള്ള ദേശീയ നേതൃത്വം ചുമതയേറ്റത്. രണ്ട് വര്‍ഷ ദളങ്ങള്‍ കൊഴിയുന്ന ഈ വേളയില്‍ പിന്നോട്ട് നോക്കുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു. ഹൃദ്യമായ കൂട്ടുത്തരവാദിത്തത്തിന്റെ വിജയഗാഥ തന്നെയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുക്മ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക. സംഘടനയെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിച്ചു എന്നതും, അംഗ അസ്സോസിയേഷനുകളെയും റീജിയനുകളെയും കൂടുതല്‍ ചലനാത്മകമാക്കാന്‍ കഴിഞ്ഞു എന്നതുമാണ് ഈ കാലയളവിലെ എടുത്തുപറയേണ്ടുന്ന സവിശേഷതകള്‍.
ഒരു വിദേശ രാജ്യത്തിന്റെ നൊമ്പരം തങ്ങളുടെ സ്വന്തം നെഞ്ചിലേക്ക് ഏറ്റുവാങ്ങിക്കൊണ്ട്, അവര്‍ക്കു സാന്ത്വനത്തിന്റെ കൈത്താങ്ങുകളാകുവാന് യു.കെ.മലയാളികളെ ഒന്നിച്ചു അണിനിരത്താന്‍ യുക്മ രംഗത്തിറങ്ങിയപ്പോള്‍ ചരിത്രം അവിടെ വഴിമാറുകയായിരുന്നു. ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളിന്റെ മണ്ണിലേക്ക് സഹായമെത്തിക്കാനുള്ള യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ‘നേപ്പാള്‍ ചാരിറ്റി അപ്പീല്‍’ പന്തീരായിരം പൗണ്ടാണ് സമാഹരിച്ചത്. പത്രവാര്‍ത്തകള്‍ വഴി ജനങ്ങളെ ബോധവല്‍ക്കരിച്ചു സഹായാഭ്യര്‍ഥന നടത്തുന്ന പതിവ് ക്ളീഷേയില്നിന്നും വിഭിന്നമായി, യുക്മയുടെ ഏഴ് റീജിയണല്‍ കമ്മറ്റികളിലൂടെ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെട്ട് നടത്തിയ നേപ്പാള്‍ ദുരിതാശ്വാസ നിധി പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നപ്പോള്‍, യുക്മയെന്ന സംഘടനയുടെ ജനമനസുകളിലെ വിശ്വാസ്യതയെ വിളിച്ചോതുന്നതും കൂടിയായി അത്.
യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ ‘യുക്മ കലാമേള’കള്‍ ഇന്ന് ആഗോള പ്രവാസി മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത ഒന്നാണ്. കേരളത്തിന് വെളിയില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ മലയാളി കലാമാമാങ്കം യു.കെ. മലയാളികളുടെ കലാ സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ചാരുതയാര്‍ന്ന പരിച്ഛേദം തന്നെയാണ്. വിവിധ യുക്മ റീജിയണുകളില്‍ നടന്ന വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളാണ് ദേശീയ കലാമേളയില്‍ മാറ്റുരക്കാനെത്തുന്നത്. 2015 ല്‍ പുരാതന ബ്രിട്ടീഷ് നഗരമായ ഹണ്ടിങ്ടണിലും, 2016 ല്‍ വിശ്വ മഹാകവി വില്യം ഷേക്സ്പിയറിന്റെ ജന്മദേശമായ വാര്‍വിക്കിലും നടന്ന യുക്മ ദേശീയ കലാമേളകള്‍ 5000 ഓളം കലാസ്നേഹികള്‍ പങ്കെടുത്ത യു.കെ.മലയാളികളുടെ ‘ദേശീയോത്സവങ്ങള്‍’ തന്നെ ആയിരുന്നു.
യുക്മയുടെ പ്രവര്‍ത്തന മേഖലകള്‍ വ്യത്യസ്തങ്ങളും വൈവിധ്യപൂര്ണ്ണങ്ങളുമാണ്. സംഘാടക പാടവത്തിലും മത്സരത്തിന്റെ നിലവാരത്തിലും തികഞ്ഞ പ്രൊഫഷണലിസം തെളിയിച്ചുകൊണ്ട് സംഘടിപ്പിച്ച ഓള് യു.കെ. മെന്‍സ് ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2015 ല്‍ ഓക്സ്ഫോര്‍ഡിലും, 2016 ല്‍ സാലിസ്ബറിയിലും നടന്നു.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ദേശീയ കായികമേളകള്‍ സംഘടിപ്പിക്കുകവഴി യുക്മയുടെ സ്വന്തം കളിത്തട്ടായി മാറിക്കഴിഞ്ഞ ബര്‍മിംഗ്ഹാമിലെ വിന്‍ഡ്ലി ലെഷര്‍ സെന്ററില്‍ തന്നെയാണ് 2015, 2016 വര്‍ഷങ്ങളിലെ യുക്മ ദേശീയ കായികമേളകളും അരങ്ങേറിയത്. വിവിധ റീജിയണല്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന കായിക പോരാട്ടങ്ങളില്‍ വിജയിച്ചവര്‍ വ്യത്യസ്ത കാറ്റഗറികളില്‍ ഏറ്റുമുട്ടുമ്പോള്‍ അത് യു.കെ. മലയാളികളുടെ മെയ്ക്കരുതിന്റെ അങ്കക്കളരിയായി മാറുന്നു.
യു.കെ.യിലെ മലയാളി നര്‍ത്തകര്‍ക്ക് മാത്രമായൊരു ദിവസം മാറ്റിവച്ചുകൊണ്ട് യുക്മ സംഘടിപ്പിച്ച ‘സൂപ്പര്‍ ഡാന്‍സര്‍’ നൃത്ത മത്സരങ്ങള്‍ നാട്യ ലാസ്യ ഭാവങ്ങളുടെ മഞ്ജീര ധ്വനിയാല്‍ മുഖരിതമായ ദൃശ്യ വിസ്മയം തീര്‍ക്കുന്നവ ആയിരുന്നു.
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച യു.കെ.മലയാളികളെ ആദരിക്കുവാനും, യുക്മയുടെ സഹയാത്രികരായ വ്യക്തികളെ അംഗീകരിക്കുവാനുമായി സംഘടിപ്പിച്ച ‘യുക്മ ഫെസ്റ്റ്’ മറ്റൊരു അവിസ്മരണീയമായ ദിനം യുക്മയുടെ ചരിത്രത്തില്‍ എഴുതി ചേര്‍ത്തു. തെരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളുടെ അകമ്പടിയോടെ കൃത്യമായി ചിട്ടപ്പെടുത്തിയ മുഴുദിന പരിപാടികള്‍ യുക്മ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുടുംബസമേതം ഒത്തുചേരാനും ഒരുദിവസം ഒന്നിച്ചു ചെലവഴിക്കാനുമുള്ള അവസരം കൂടിയായി.
യുക്മയുടെ ഏറ്റവും ജനകീയമായ രണ്ട് പോഷക സംഘടനകളാണ് യുക്മ നേഴ്സസ്സ് ഫോറവും യുക്മ സാംസ്ക്കാരിക വേദിയും. നേഴ്സസ്സ് ഫോറം ഇദംപ്രദമമായി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനും, റീവാലിഡേഷന് പോലുള്ള പ്രസക്തമായ ഒട്ടേറെ വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് സംഘടിപ്പിച്ച പഠന ശിബിരങ്ങളും യുക്മയുടെയും നേഴ്സസ്സ് ഫോറത്തിന്റെയും യശസ്സ് ഉയര്‍ത്തുന്നവയായിരുന്നു.
യുക്മ സാംസ്ക്കാരികവേദി യു.കെ. മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു സാംസ്ക്കാരിക പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. യു.കെ.മലയാളികള്‍ക്കിടയിലെ ആദ്യ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ ‘യുക്മ സ്റ്റാര്‍ സിംഗര്‍’ സംഘടിപ്പിച്ചുകൊണ്ട് യു.കെ.മലയാളികളുടെ സംഗീത സ്വപ്നങ്ങള്‍ക്ക് ചാരുത പകര്‍ന്ന യുക്മ സാംസ്ക്കാരികവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ലോക പ്രവാസി മലയാളി സമൂഹങ്ങള്ക്കുതന്നെ മാതൃകയാണ്. ഓള് യു.കെ. ഫോട്ടോഗ്രാഫി മത്സരങ്ങള്‍, രാജ്യവ്യാപകമായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, ചിത്രപ്രദര്‍ശനങ്ങള്‍ എല്ലാം യുക്മ സാംസ്ക്കാരിക വേദിയുടെ തൊപ്പിയിലെ പൊന്തൂവലുകള് തന്നെ.
പ്രശസ്ത നര്‍ത്തകനും നടനുമായ ശ്രീ.വിനീത് ഉദ്ഘാടനം ചെയ്ത ‘യുക്മ സ്റ്റാര്‍സിംഗര്‍ സീസണ് -2’ ഒരു വര്‍ഷം നീണ്ടുനിന്ന ഒരു സംഗീത യാത്ര ആയിരുന്നു. നടനും ഗായകനും സംവിധായകനുമായ ശ്രീ.വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ സംഘടിപ്പിച്ചുകൊണ്ടാണ് സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ യുക്മ അവിസ്മരണീയമാക്കിയത്.
മികച്ച ലേഔട്ട് കൊണ്ടും കൃതികള്‍ തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന കൃത്യതകൊണ്ടും ഉന്നത നിലവാരം പുലര്‍ത്തുന്ന ‘ജ്വാല’ ഇ-മാഗസിന് ലോക പ്രവാസി മലയാളി സമൂഹങ്ങള്‍ക്കിടയില്‍ യുക്മയുടെ അഭിമാനമായി തല ഉയര്‍ത്തി നില്ക്കുന്നു. സ്വന്തമായൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരു ദേശീയ സംഘടനയുടെ ആവശ്യകതയാണെന്ന തിരിച്ചറിവില്‍ ആരംഭിച്ച ‘യുക്മ ന്യൂസ്’ ഓണ്‍ലൈന്‍ ദിനപത്രം യുക്മ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുകൊണ്ട് രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.
എല്ലാ വര്‍ഷവും ക്രിസ്തുമസിന് മുന്‍പായി പ്രസിദ്ധീകരിക്കുന്ന ‘യുക്മ കലണ്ടറു’കള്‍ യു.കെ.മലയാളി ഭവനങ്ങളില്‍ നേരിട്ടെത്തിക്കുവാന്‍ യുക്മ റീജിയണല്‍ ഭാരവാഹികളും അംഗ അസോസിയേഷന് പ്രവര്‍ത്തകരും കാണിക്കുന്ന ആവേശത്തിനും സന്മനസ്സിനും എത്ര പ്രശംസിച്ചാലും അധികമാകില്ല. ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്തു പതിനായിരം യുക്മ കലണ്ടറുകളാണ് ഈ വര്‍ഷം പുറത്തിറക്കിയത്.
അതേ യുക്മ വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയാണ്. വ്യക്തമായ രൂപരേഖയുടെയും കാഴ്ചപ്പാടുകളുടേയും അടിസ്ഥാനത്തില്‍, കൂട്ടുത്തരവാദിത്വത്തിന്റെ മികവില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ കര്‍മ്മ പരിപാടികള്‍ ഒരു ദേശീയ സംഘടനയെന്നനിലയില്‍ യുക്മയുടെ അധീശത്വം വ്യക്തമാക്കുന്നവയായിരുന്നു. യു.കെ. മലയാളി സമൂഹത്തിന്റെ ശാക്തീകരണം എന്ന തീവ്രമായ ലക്ഷ്യം മുന്‍ നിറുത്തിക്കൊണ്ടു ഇനിയും ഏറെ ദൂരം മുന്നേറാനുണ്ട്.
ആരോഗ്യപരമായ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ചൊരിഞ്ഞു വളര്‍ച്ചയുടെ വഴിയില്‍ ആവേശം വിതറിയ എല്ലാ സഹകാരികളെയും സുഹൃത്തുക്കളെയും നന്ദിയോടെ സ്മരിക്കുന്നു. പ്രവാസി മലയാളി സമൂഹങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ദിനപത്രങ്ങളും ഇന്ത്യയിലെ മലയാളം ദേശീയ ദിനപത്രങ്ങളും യുക്മയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒപ്പം യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭം സാമ്പത്തിക സഹായം നല്കുന്ന സ്പോണ്സര്മാരെയും സ്നേഹത്തോടെ സ്മരിക്കുന്നു.
കയ്യും മെയ്യും മറന്ന്, ഈ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കടന്നു പോയതറിയിക്കാതെ, തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്ന സഹപ്രവര്‍ത്തകരെ, ‘നന്ദി’ എന്ന രണ്ടക്ഷരങ്ങളില്‍ ഒതുക്കാനുള്ളതല്ല നിങ്ങള്‍ പകര്‍ന്നുതന്ന സ്നേഹവും ആത്മവിശ്വാസവും. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായി യുക്മ കടന്നുവന്നിട്ടുള്ളപ്പോഴെല്ലാം അവയെ സഹര്‍ഷം ഏറ്റെടുത്ത യു.കെ. മലയാളി സമൂഹത്തോടുള്ള നന്ദി രേഖപ്പെടുത്തുവാനും ഈ അവസരം വിനയപൂര്‍വം ഉപയോഗിക്കട്ടെ. ജനഹൃദയങ്ങളിലൂടെ യുക്മ യാത്ര തുടരുകയാണ്. കടന്ന് വരുന്ന പുതിയ വ്യക്തികളെയും സംഘടനകളെയും, പുത്തന്‍ ആശയങ്ങളെയും ആവിഷ്ക്കാരങ്ങളെയും നെഞ്ചിലേറ്റിക്കൊണ്ട്, യു.കെ. മലയാളി പ്രവാസി സമൂഹത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്ത്താകുവാന് യുക്മ വീണ്ടും മുന്നോട്ട്.
Latest News:
വിസ നിയമങ്ങൾ കർശനമാക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിക്കുമ്പോൾ കുടിയേറ്റം കുറയുമെന്ന് പ്രധാനമന്ത്രി
ലണ്ടൻ: സർക്കാരിന്റെ പുതിയ കുടിയേറ്റ നടപടികൾ അടുത്ത നാല് വർഷത്തിനുള്ളിൽ നെറ്റ് മൈഗ്രേഷൻ ഗണ്യമായി കുറ...UK NEWSപി ആറിനുള്ള കാത്തിരിപ്പ് 10 വർഷം, വിസ ലഭിക്കണമെങ്കിൽ ജീവിത പങ്കാളിക്കും ഇംഗ്ലീഷ് ടെസ്റ്റ്; പുതിയ ഇമി...
ലണ്ടൻ: ലേബർ സർക്കാരിന്റെ പുതിയ കുടിയേറ്റ നയങ്ങൾ ഇന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിക്കും. ...UK NEWSകെയർ വർക്കർമാരുടെ വിസ നിർത്തലാക്കാനുള്ള സർക്കാർ പദ്ധതി കെയർ മേഖലയിലെ സേവനങ്ങൾ അപകടത്തിലാക്കുമെന്ന് യ...
ലണ്ടൻ: സർക്കാർ ഇന്ന് പ്രസിദ്ധീകരിക്കാൻ പോകുന്ന ദീർഘകാലമായി കാത്തിരുന്ന ഇമിഗ്രേഷൻ ധവളപത്രത്തിൽ, നിയമ...UK NEWSഇന്ത്യ-പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇന്ത്യ-പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ചുമതലയേറ്റ ശേഷമു...Worldഇന്ത്യ-പാക് വെടിനിർത്തൽ: സൈനിക ഓപറേഷൻസ് ഡയറക്ടർ ജനറൽമാരുടെ ചർച്ച ഇന്ന്; അതിർത്തി ശാന്തം
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും പ്രഖ്യാപിച്ച വെടിനിർത്തലിന്റെ അടിസ്ഥാനത്തിൽ സൈനിക നീക്കങ്ങളുടെ മേൽന...Worldയുക്രെയ്നുമായി ചർച്ചക്ക് തയാറെന്ന് പുടിൻ
മോസ്കോ: മൂന്നു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്നുമായി നേരിട്ട...Worldഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാ...uukma specialലണ്ടൻ മലയാള സാഹിത്യവേദി നിർമ്മിച്ച ഷോർട് ഫിലിം " ബ്ലാക്ക് ഹാൻഡ് " ന് നിരവധി അവാർഡുകൾ; രാകേഷ് ശങ്ക...
അസോസിയേഷൻ ഓഫ് ഷോർട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ( ASMMA ) സംഘടിപ്പിച്ച മത്സരത്തിൽ ലണ്ടൻ മ...Movies
Post Your Comments Here ( Click here for malayalam )
Latest Updates
- കരിപ്പൂരില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; വാങ്ങാന്‍ വന്നവര്‍ പിടിയില്‍; കാരിയര്‍ കടന്നുകളഞ്ഞു കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവേലിക്കല്‍ സ്വദേശി റിജില്‍ (35), തലശ്ശേരി സ്വദേശി റോഷന് ആര് ബാബു (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹൈബ്രിഡ് കഞ്ചാവ് ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ഇരുവരും. കഞ്ചാവ് കടത്തിയ യാത്രക്കാരന് കടന്ന് കളഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍
- ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു; ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകൾ ഇന്ന് തുറക്കും സംഘർഷ സാഹചര്യം പൂർണമായി ഒഴിഞ്ഞതോടെ ഇന്ത്യാ-പാക് അതിർത്തികൾ ശാന്തമാകുന്നു. ജമ്മു, സാംബ, അഖ്നൂർ, കതുവ എന്നിവിടങ്ങളിൽ ഡ്രോണുകൾ ആദ്യം കണ്ടതിന് ശേഷം, ഡ്രോൺ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. വെടിനിർത്തൽ സാഹചര്യം നിലനിൽക്കുന്നുവെന്നും സൈന്യം അറിയിച്ചു. പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്. മേഖലയിൽ ബ്ലാക്ക് ഔട്ട് നിലനിൽക്കുന്നുണ്ട്. ജമ്മു കശ്മീരിൽ അതിർത്തി ജില്ലകൾ ഒഴികെയുള്ള മേഖകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. രാജസ്ഥാനിലെ ബാർമറിലും ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ടിനിർത്തൽ
- കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; നിയമപോരാട്ടത്തിന് കുടുംബം തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്ന് കുടുംബം. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ ഗുരുതര ആരോപണങ്ങളും കുടുംബം ഉന്നയിക്കുന്നു. അതേസമയം ശസ്ത്രക്രിയയിൽ പിഴവില്ലെന്ന മെഡിക്കൽ റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളി. ക്ലിനിക്കൽ ലൈസൻസ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് ആശുപത്രി പ്രവർത്തിച്ചതെന്നുമാണ് കണ്ടെത്തൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് ചികിത്സ പിഴവെന്ന ആരോപണം നിലനിൽക്കുന്ന കോസ്മെറ്റിക് ആശുപത്രിയുടെ ക്ലിനിക്കൽ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇന്നലെയാണ് കോസ്മെറ്റിക് ആശുപത്രിയുടെ
- പഹൽഗാം ഭീകരാക്രമണം; ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി, വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത് കശ്മീരിൽ 3 ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായുള്ള അന്വേഷണവും തിരച്ചിലും ഊർജ്ജിതമായി നടക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ അന്വേഷണ ഏജൻസിയും ജമ്മു കശ്മീർ പൊലീസും ചേർന്ന് ഭീകരരെ കണ്ടെത്തുന്നതിനായി നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പകർത്തിയ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിലോ ഭീകരരെ തിരിച്ചറിയുന്ന തരത്തിലുള്ള ഫോട്ടോകൾ ഉണ്ടെങ്കിലോ അത് അടിയന്തിരമായി
- ജമ്മു കശ്മീർ ഷോപ്പിയാൻ വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്കർ ഇ തൊയ്ബ ഭീകരനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ സ്ഥിരീകരണം. വനമേഖലയിൽ മൂന്ന് ഭീകരർ ഉണ്ടെന്നാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരനാണോ കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ 3 ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരണം. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിരുന്നു. ഷോപ്പിയാൻ വനമേഖലയിൽ നേരെത്തെ തന്നെ ഭീകര സാന്നിധ്യമുണ്ടെന്ന

ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി /
ഇന്ന് ലോക നേഴ്സ് ദിനം; ആശംസകൾ നേർന്ന് യുക്മ ദേശീയ സമിതി
കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ ഇന്ന് ലോക നേഴ്സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ

യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും….. /
യുക്മ നഴ്സസ് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും…..
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ്

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

click on malayalam character to switch languages