1 GBP = 106.74
breaking news

ജനകീയതയില്‍ നിന്നും യശസ്സിലേക്കു യുക്മ വളര്‍ന്ന വര്‍ഷങ്ങള്‍

ജനകീയതയില്‍ നിന്നും യശസ്സിലേക്കു  യുക്മ വളര്‍ന്ന വര്‍ഷങ്ങള്‍

അനീഷ് ജോണ്‍, PRO

ജനുവരി 28 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതോടെ നിലവിലെ ഭരണസമിതി സ്ഥാനമൊഴിയുകയാണ്. 2015 ജനുവരിയില്‍ തുടങ്ങി 2017 ജനുവരിയില്‍ അവസാനിക്കുന്ന  മഹത്തായ രണ്ടു വര്‍ഷം . ത്യാഗോജ്വലമായ പ്രവര്‍ത്തനം ..ജനകീയതയില്‍ നിന്ന് യശസ്സിലേക്കൊരു തീര്‍ത്ഥയാത്ര അതായിരുന്നു യുകെ മലയാളികള്‍ക്കു യുക്മയുടെ ഈ രണ്ടു വര്‍ഷങ്ങള്‍. നിരവധി എതിര്‍പ്പുകളെ നേരിട്ട് കൊണ്ട് മുന്‍പോട്ടു പോയി എന്നതിലുപരി മുന്‍പ് നടന്നതില്‍ നിന്നും വ്യത്യസ്തമായി പലതും ചെയ്യാന്‍ കഴിയും എന്നും സംഘടനയുടെ  ശക്തി തെളിയിക്കുവാന്‍ കഴിഞ്ഞു എന്നതുമാണ് സ്ഥാനമൊഴിയുന്ന  ഭരണ സമിതിയുടെ ഏറ്റവും വലിയ പ്രത്യേകത .

വ്യക്തി ജീവിതത്തിലും പൊതു പ്രവര്‍ത്തനത്തിലും യുകെ മലയാളികള്‍ക്ക്   മഹത്തായ മാതൃക കാട്ടിയ  പ്രസിഡണ്ട്  അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിന്റെയും , പ്രവര്‍ത്തന ലാളിത്യത്തിന് യുക്മയിലെ ഏറ്റവും വലിയ ഉദാഹരണം ആയ ജനറല്‍സെക്രട്ടറി  സജീഷ് ടോമും നേതൃത്വം വഹിച്ച  യുക്മയെന്ന പ്രസ്ഥാനം കഴിഞ്ഞ  രണ്ടു വര്‍ഷം യുകെ മലയാളികള്‍ക്ക്പൊതു പ്രവര്‍ത്തനത്തില്‍  വൈവിധ്യം നിറഞ്ഞ അനുഭവം പങ്കു വെച്ചു .

വേറിട്ട തുടക്കം നടത്തി കൊണ്ട് യുക്മ സോഷ്യല്‍ നെറ്റ്വര്‍ക്ക് ടീം സംഘടിപ്പിച്ച വിക്ടര്‍ ജോര്‍ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരം, യുക്മ സാംസ്‌കാരിക വേദി യുക്മ റീജിയനുകള്‍ തുടങ്ങി യുക്മയുടെ വിവിധ ഘടകങ്ങളെ കോര്‍ത്തിണക്കി കൊണ്ട് മുന്നേറിയ ഒരു മത്സരം ആയിരുന്നു .

സമൂഹത്തില്‍ ആരാലും അറിയപ്പെടാതെ പോയ പ്രതിഭകള്‍ പങ്കെടുത്ത ഫോട്ടോഗ്രാഫി മത്സരം പ്രമുഖരായ മാധ്യമ ഛായാഗ്രാഹകരെ അണിനിരത്തി കൃത്യമായി മൂല്യ നിര്‍ണ്ണയം നടത്തി യഥാസമയം പ്രഖ്യാപിക്കുകയും ചെയ്തത് ഏറെ പ്രശംസ പിടിച്ചു പറ്റി. ഏപ്രില്‍ 10നു ആരംഭിച്ച മത്സരത്തിലേക്ക് നൂറില്‍ പരം എന്ട്രികളാണ് ലഭിച്ചത്. ഏപ്രില്‍ പത്തിന് ആരംഭിച്ച മത്സരം ഒരു മാസത്തേക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും ഏറെ പേരുടെ അഭ്യര്‍ത്ഥന മാനിച്ചു പത്തു ദിവസം കൂടെ നീട്ടിയിരുന്നു.

യുക്മയുടെ ഫേസ് ബുക്ക് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ യുകെയില്‍ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച എന്‍ട്രികള്‍  ലഭിക്കുക ഉണ്ടായി. നിരവധി പത്രപ്രവര്‍ത്തകര്‍ നേരിട്ടും ഇമെയില്‍ മുഖേനയും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ യുകെ മലയാളികള്‍ക്കിടയിലെ ഫോട്ടോഗ്രഫി പ്രാവിണ്യം ചുണ്ടി കാണിക്കുന്ന ഒന്നായിരുന്നു.

ബ്രിസ്റ്റോളില്‍ നിന്നും എന്‍ട്രി അയച്ച തോംസണ്‍ പി. എംനാണ് സമ്മാനം ലഭിച്ചത്. വിക്ടര്‍ ജോര്‍ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരം യുക്മ ഫേസ് ബുക്ക് പേജിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു.2015 കലാമേള യോടനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെട നാല്പ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയുണ്ടായി. യുക്മ ദേശിയ സെക്രടറി സജിഷ് ടോം ചിത്ര പ്രദര്‍ശനം ഉത്ഘാടനം നിര്‍വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട നാല്പ്പത് ചിത്രങ്ങള്‍ കാണികളില്‍ ആശ്ചര്യം ജനിപ്പിച്ചു . വമ്പിച്ച തിരക്കില്‍ പ്രദര്‍ശനം കാണാന്‍ നിരവധി ഫോട്ടോഗ്രാഫി പ്രേമികള്‍ എത്തി. പ്രധാന വേദിക്കരികില്‍ ആയിരുന്നു പ്രദര്‍ശനം സംഘടിപ്പിച്ചത്.

ഹണ്ടിങ്ങ്ടണ്‍ കലാമേളയോടനുബന്ധിച്ചു നാലു മണിക്ക് ചേര്‍ന്ന പൊതു സമ്മേളനത്തില്‍ വെച്ച് സമ്മാന തുകയായ 250 പൌണ്ട് ലോ ആന്‍ഡ് ലോഴേഴ്‌സ് സോളിസിറ്റേഴ്സ് പ്രതിനിധി വിജയിക്ക്  കൈമാറി.അനശ്വര ഫോട്ടോഗ്രാഫര്‍ വികട്ര്‍ ജോര്‍ജിന്‍റെ സഹോദരന്‍ വിന്‍സെന്റ് ജോര്‍ജ് വിജയിയായ തോംസണ് ഉപഹാരം കൈമാറി.

യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍

സംഘടന ശേഷിയെ എങ്ങനെ ജനനന്മയ്ക്ക്  ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍ . കാലാകാലങ്ങള്‍ ആയി ചില മാധ്യമങ്ങളും മറ്റു പല സംവിധാനങ്ങളും ചാരിറ്റിക്ക് വേണ്ടി നടത്തുന്ന പല തരത്തില്‍ ഉള്ള അപ്പീലുകള്‍ നിലവില്‍ ഉണ്ടെന്നിരിക്കെ യുക്മ അംഗ അസോസിയേഷനുകളെ വിശ്വാസത്തില്‍ എടുത്തു കൊണ്ട് സുതാര്യം ആയി നേപ്പാള്‍ ചാരിറ്റി അപ്പീല്‍ നടത്തി, അസോസിയേഷനുകള്‍ പൊതു രംഗത്തിറങ്ങി അവരുടെ കൂട്ടായ ഉത്തരവാദിത്തത്തോടെ ഏറ്റവും സുതാര്യമായി തുക സമാഹരിച്ചപ്പോള്‍ യുകെ മലയാളികള്‍ക്ക് ഇത് പുത്തന്‍ ആശയം ആയി മാറി.

വിവിധ അംഗ അസോസിയേഷനുകള്‍ ആവേശത്തോടെ യുക്മയോട് പങ്കു ചേര്‍ന്നപ്പോള്‍ ഒരു പുതിയ ചരിത്രം കുറിച്ച് യുക്മ നേപാള്‍ ദുരിതാശ്വാസ നിധി സമാഹരണം അംഗ അസോസിയേഷനുകള്‍ ആവേശത്തോടെ സ്വീകരിക്കുകയുണ്ടായി . വിവിധ സ്ഥലങ്ങളിലെ അസോസിയേഷനുകള്‍ റിജിയനുകളുമായി ബന്ധപെട്ടു കൊണ്ട് റിജിയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആണ് ദുരിതാശ്വാസ നിധി സമാഹാരിക്കുന്നത് .

അസോസിയേഷനുകള്‍ നിറപ്പകിട്ടാര്‍ന്ന വിവിധ പരിപാടികള്‍ രൂപികരിച്ചു കൊണ്ട് ധനസമാഹാരണത്തിന് നേതൃത്വം നല്കിയിരുന്നു . യുകെയില്‍ തന്നെ ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ഡി ഇ സി യുടെ പരിപുര്‍ണ്ണ പിന്തുണ കൂടി ആയപ്പോള്‍ അത് യുക്മ നേപാള്‍ ചാരിറ്റിക്ക് ഊടും പാവും ആയി മാറി. ഇന്ന് യുകെയില്‍ നിരവധി ചാരിറ്റി സംവിധാനങ്ങള്‍ നിലവില്‍ ഉണ്ട്. ജാതി മത വര്‍ഗ വ്യത്യാസം ഇല്ലാതെ ഏതൊരു മലയാളിക്കും പങ്കു കൊള്ളാവുന്ന തരത്തില്‍ സുതാര്യവും സത്യസന്ധതയും നിറഞ്ഞതാണ് എന്ന പ്രത്യേകത യുക്മയുടെ ചാരിറ്റിയുടെ എടുത്തു പറയുവാന്‍ കഴിയുന്ന പ്രത്യേകതകളില്‍ ഒന്നാണ്.

ഡി ഇ സിയുടെ ലണ്ടനിലെ ഓഫീസില്‍ വെച്ചായിരുന്നു കുടിക്കാഴ്ച. ചര്‍ച്ചകള്‍ക്ക് ശേഷം മുഴുവന്‍ തുകയും കൈമാറുകയും ചെയ്തു. യുക്മ പ്രതിനിധികള്‍ ഡി ഇ സിയുടെ മുഖ്യ ചുമതലക്കാരിയായ ലിസ റോ ബിന്‌സനാണ് ചെക്ക് കൈ മാറിയത്.യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട് സെക്രട്ടറി സജിഷ് ടോം , വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് , സൗത്ത് വെസ്റ്റ് റിജിയന്‍ പ്രസിഡന്റ് സുജു ജോസഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കൂടാതെ ഡി ഇ സിയുടെ മാര്‍ക്കറ്റിംഗ് ചുമതല നിര്‍വഹിക്കുന്ന മാത്യു വാര്‍നോക്ക് ഫിനാന്‍സ് ചുമതലക്കാരനായ ആദില്‍ ഹുസൈനി, എമോണ്‍ സുതേര്‍ലാന്‍ഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇതിനെ തുടര്‍ന്ന് യുക്മയുടെ കര്‍മ്മ ശേഷിക്കു സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ പ്രശംസാ പത്രം ഡി ഇ സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സലെഹ് സൈദു അയച്ചു നല്‍കുകയും ചെയ്യുകയുണ്ടായി.

ജനകീയ പ്രസ്ഥാനമായ യുക്മയുടെ സംഘടന ശേഷി തെളിയിച്ച പ്രവര്‍ത്തനം ആയിരുന്നു ഇത്. വേനല്‍ കാലത്ത് പ്രഖ്യാപിത പരിപാടികള്‍ക്ക് ഒപ്പം അടിയന്തിരമായി പ്രഖ്യാപിച്ച പ്രവര്‍ത്തനമായിരുന്നു നേപാള്‍ ചാരിറ്റി. യുക്മയെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ വിജയമായി നേപ്പാള്‍ ചാരിറ്റി ധനശേഖരണത്തിനു നേതൃത്വം നല്കിയ മുഴുവന്‍ അംഗ അസോസിയേഷനുകളെയും റിജിയനുകളെയും, യുക്മ സ്‌നേഹികളെയും യുക്മ നാഷണല്‍ കമ്മിറ്റി പ്രത്യേക നന്ദി അറിയിക്കുന്നു.

നേപാള്‍ എന്ന അയല്‍ രാജ്യത്തിന് വേണ്ടി യുക്മ അംഗ അസോസിയേഷനുകള്‍ സമാഹരിച്ച തുക ലോകത്തിലെ അറിയപ്പെടുന്ന സഹായ സംഘമായ ബ്രിട്ടനിലെ ഡിസാസ്‌റ്റര്‍ എമര്‍ജന്‍സി കമ്മിറ്റിക്കാണ് കൈമാറിയത്. അംഗ അസോസിയേഷനുകളുടെയും യുക്മ സ്‌നേഹികളുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് യുക്മയെ ഈ മഹത് കര്‍മ്മത്തിന്റെ ഭാഗമാക്കിയത് . 12000 പൌണ്ട് സമാഹരിച്ചു കൊണ്ട് സുതാര്യമായി സംഘടനാ ശേഷിയുടെ ശക്തി തെളിയിക്കുവാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത .

യുകെയിലെ ഏഷ്യന്‍ വംശജരായ നിരവധി ആളുകള്‍ നയിക്കുന്ന സംഘടന സംവിധാനങ്ങള്‍ ഉണ്ട് എങ്കിലും ഇത്തരത്തില്‍ ഒരു അയല്‍ രാജ്യത്തിനു വേണ്ടി കൈകോര്‍ത്ത് പിടിച്ചു കൊണ്ട് ഇത്ര വലിയ ഒരു തുക കൈ മാറുന്നത് ഇത് ആദ്യമാണെന്ന് ഡിസാസ്‌ട്ടെര്‍സ് എമര്‍ജന്‍സി വക്താവ് അറിയിച്ചു എന്നതും യുക്മയുടെ യശസ്സുയര്‍ത്തി. കര്‍മ്മശേഷി കൈ മുതലാക്കിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുന്നേറിയ രണ്ടു വര്‍ഷങ്ങള്‍ ആണ് പോയ നാളുകള്‍ …

തുടരും…. .

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more