ടോം ജോസ് തടിയംപാട്
കഴിഞ്ഞ ദിവസം ലണ്ടനില്‍ മരിച്ച ശിവപ്രസാദിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഫണ്ട് ശേഖരണം ഇന്നലെ കൊണ്ട് അവസാനിച്ചു. ഇതുവരെ 2130 പൗണ്ട് ലഭിച്ചു. പണം ഞങള്‍ ശിവപ്രസാദിന്റെ ഭാര്യക്ക് എത്രയും പെട്ടെന്നു കൈമാറും. അപ്പീല്‍ അവസാനിച്ചതായി അറിയിക്കുന്നു .

ഞങ്ങള്‍ നടത്തിയ ഈ എളിയ പ്രവര്‍ത്തനത്തെ സഹായിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് വേണ്ടി നന്ദി അറിയിക്കുന്നു. ആരും, ഏതും, ഇല്ലാത്തവരെ സഹായിക്കുമ്പോഴാണ് നമ്മള്‍ മനുഷ്യരാകുന്നത്. അതുകൊണ്ട് നമ്മള്‍ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്നു കെറ്ററിങ്ങില്‍ താമസിക്കുന്ന മനോജ് മാത്യുവിന്റെ വാക്കുകളാണ് ഞങ്ങള്‍ക്ക് പ്രചോദനമായത്.

മനോജ് കെറ്ററിങ്ങിലെ വീടുകള്‍ കയറിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി ഫണ്ട് ശേഖരിച്ചത്..മനോജിന് ഞങ്ങളുടെ പ്രത്യേക നന്ദി അറിയിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കടന്നുപോകുന്ന 2016 – 2017 , അഭിമാനകരമായ വര്‍ഷമാണ്. ശിവപ്രസാദിന്റെ ചാരിറ്റിയോടുകൂടി ഏകദേശം 15100 പൗണ്ട് പിരിച്ചു നാട്ടിലെ പാവങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.

പടമുഖത്തെ ബിനോയ് അബ്രഹാമിന്ചികിത്സക്കായി 3875 പൗണ്ട്. പഠനസഹായ ഫണ്ടായി തൊടുപുഴയിലെ ലിന്‍ഷ ലിനെഷിനു 1035 പൗണ്ട്, കട്ടപ്പനയിലെ അനുരജിനു വീടുവയ്ക്കാന്‍ സഹായമായി 717 പൗണ്ട്. മരിയാപുരത്തെ ബിജു കുരുവിളക്ക് കുട്ടിയുടെ ചികിത്സക്കായി 717 പൗണ്ട്, പടമുഖം സ്‌നേഹമന്ദിരത്തിനുവേണ്ടി 2177പൗണ്ട്. ജോസി ആന്റണിക്കുവേണ്ടി 4330 പൗണ്ട്, ശിവപ്രസാദിനു വേണ്ടി 2130 പൗണ്ട് എന്നിങ്ങനെയാണ് സഹായം നല്‍കിയത്.

ഈ എളിയപ്രവര്‍ത്തനത്തെ സഹായിച്ച എല്ലാ യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു ഞങ്ങളുടെ സത്യസന്ധമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു.

പ്രസാദിന്റെ മരണം പുറത്തറിഞ്ഞിട്ടു ഒരാഴ്ച്ച കഴിഞ്ഞിട്ടും യുകെയിലെ ഒരു ചാരിറ്റി പ്രസ്ഥാനവും ഈ വിഷയം ഏറ്റെടുക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഈ വിഷയം ഏറ്റെടുക്കാന്‍ തയ്യാറായത്, എന്നാല്‍ പിന്നിട് പലരും ഈ വിഷയം ഏറ്റെടുത്തു എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അതോടൊപ്പം ആ പാവം കുടുംബത്തെ സഹായിക്കാന്‍ മുന്‍പോട്ടു വന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ലണ്ടനിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയിണ് ശിവപ്രസാദിന്റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയായ ശിവപ്രസാദിനു ഭാര്യയും രണ്ടുകുട്ടികളുമുണ്ട് നാളെകളില്‍ യുകെ മലയാളികള്‍ക്കുണ്ടാകുന്ന അടിയന്തിര വിഷയങ്ങളില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ ഉറപ്പുതരുന്നു.

ശിവപ്രസാദിനു വേണ്ടി ചാരിറ്റി തുടങ്ങുമ്പോള്‍ ഞങ്ങളുടെ അക്കൗണ്ടില്‍ 420 പൗണ്ട് ബാലന്‍സുണ്ടായിരുന്നു. ഇതു മുന്‍പ് നടത്തിയ ചാരിറ്റിക്കു നല്‍കിയ ചെക്ക് കളക്ഷന്‍ എടുത്തു പോകാത്തതാണ്. പിന്നിട് അതില്‍ നിന്നും നൂറു പൗണ്ടിന്റെ സ്‌നേഹമന്ദിരത്തിനു നല്‍കിയ ചെക്ക് കളക്ഷന്‍ എടുത്തു പോയി ബാക്കി 320 പൗണ്ട് അക്കൗണ്ടില്‍ കിടപ്പുണ്ട്. അതുകഴിച്ചുള്ള തുകയായ 2130 പൗണ്ടാണ് ശിവപ്രസാദിന്റെ ഭാര്യ ശാലുവിന് കൈമാറുന്നത്. നിലവിലുള്ള ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഞങ്ങള്‍ പബ്ലിഷ് ചെയ്യുന്നു.

click on malayalam character to switch languages