ടോം ജോസ് തടിയംപാട്
കഴിഞ്ഞ ആഴ്ച്ച ലണ്ടനിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ശിവപ്രസാദിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഫണ്ട് ശേഖരണം മൂന്നു ദിവസം പിന്നിടുമ്പോള്‍ 1170 പൗണ്ട് കഴിഞ്ഞു.
ഇവിടുത്തെ ഒരു മലയാളി പ്രസ്ഥാനവും ഈ വിഷയം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇടുക്കി ചാരിറ്റി ഈ വിഷയം ഏറ്റെടുക്കാന്‍ തയ്യാറായത്. എന്നാല്‍ പിന്നിട് പലരും ഈ വിഷയം ഏറ്റെടുത്തു എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് അതോടൊപ്പം ആ പാവം കുടുംബത്തെ സഹായിക്കാന്‍ മുന്‍പോട്ടു വന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.
മരിച്ചു രണ്ടാഴ്ചയോളം മുറിയില്‍ കിടന്നതിനു ശേഷമാണു ഭാര്യ വിളിച്ചു പറഞ്ഞതനുസരിച്ചു അന്വേഷിച്ചു ചെന്ന സുഹൃത്ത് കണ്ടത് ശിവപ്രസാദിന്റെ ശവശരീരമാണ്. പിന്നീട് സുഹൃത്താണ് പോലീസില്‍ അറിയിച്ചത്. ബോഡി പോലീസ് ഏറ്റെടുത്തിട്ട് ഒരാഴ്ച്ച കഴിഞ്ഞു. എന്നിട്ടും ഇതുവരെ നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയാത്തത് സ്വന്തം പണം ഇല്ലാത്തതു കൊണ്ടാണ്. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ സഹായത്തിനു വേണ്ടി കാത്തുനില്‍ക്കുന്നു.
മരിച്ച ശിവ പ്രസാദിനു രണ്ടു കുട്ടികളും ഭാര്യയും ഉണ്ട് മൂത്ത കുട്ടി ആറാം ക്ളാസില്‍ , രണ്ടാമത്തെ കുഞ്ഞിന് നാല് വയസു മാത്രം. വാടക വീട്ടിലാണ് താമസം. സാധാരണ ഹോട്ടല്‍ ജീവനക്കാര്‍ക്ക് യുകെയില്‍ അത്ര ആകര്‍ഷക ശമ്പളം അല്ലെന്നതും ലണ്ടന്‍ നഗര ഹൃദയത്തില്‍ കുടുംബവുമായി താമസിക്കാന്‍ ഉള്ള വരുമാനം ഇല്ലെന്നതും ഇദ്ദേഹത്തെ ഒറ്റയ്ക്ക് ജീവിക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ് . അദ്ദേഹത്തിന്റെ മരണം പുറത്തറിയാന്‍ വൈകിയതും കുടുംബം കൂടെയില്ലെന്ന ഇതേ കാരണം കൊണ്ട് തന്നെയാണ് .
നിങ്ങളാല്‍ കഴിയുന്ന ഒരു സഹായം ഈ കുടുംബത്തിന് നല്‍കി സഹായിക്കണമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി അപേക്ഷിക്കുന്നു.

ഞങ്ങളുടെ അക്കൗണ്ടില്‍ 420 പൗണ്ട് ബാലന്‍സുണ്ട്. ഇതു മുന്‍പ് നടത്തിയ ചാരിറ്റിക്കു നല്‍കിയ ചെക്ക് കളക്ഷന്‍ എടുത്തു പോകാത്തതാണ്. പിന്നിട് അതില്‍ നിന്നും നൂറു പൗണ്ടിന്റെ സ്‌നേഹമന്ദിരത്തിനു നല്‍കിയ ചെക്ക് കളക്ഷന്‍ എടുത്തുപോയിട്ടുണ്ട് ബാക്കി 320 പൗണ്ട് അക്കൗണ്ടില്‍ ഉണ്ട്.
അതുകഴിച്ചുള്ള മുഴുവന്‍ പണവും ഞങ്ങള്‍ ശിവയുടെ ഭാര്യക്ക് എത്തിച്ചു കൊടുക്കും എന്നറിയിക്കുന്നു. നിലവിലുള്ള ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഞങ്ങള്‍ പബ്ലിഷ് ചെയ്യുന്നു എല്ലാവരും സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ചാരിറ്റിയുമായി ബന്ധപ്പെടുന്നതിനു വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320
click on malayalam character to switch languages