1 GBP = 106.74
breaking news

‘വി ഫോര്‍ യു’ ഒരുക്കുന്ന മ്യൂസിക് ഡാന്‍സ് ത്രില്ലര്‍ നാളെ ലിവര്‍പൂളില്‍ … യുക്മ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും…

‘വി ഫോര്‍ യു’ ഒരുക്കുന്ന മ്യൂസിക് ഡാന്‍സ് ത്രില്ലര്‍ നാളെ ലിവര്‍പൂളില്‍ … യുക്മ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും…

യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡുകളിലൊന്നായ ‘വി ഫോര്‍ യു’ മ്യൂസിക് ബാന്‍ഡിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയത്തെ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെ സഹായിക്കുവാനായി ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ നടത്തുന്ന മ്യൂസിക് ഡാന്‍സ് ത്രില്ലര്‍ നാളെ വെള്ളിയാഴ്ച (30/12/16) നടക്കും.

ലിവര്‍പൂളിലെ സെന്റ്.മൈക്കിള്‍സ് ഐറീഷ് സെന്ററില്‍ വച്ച് വൈകുന്നേരം 7 മണിക്കാണ് പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്. യുക്മ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഡാന്‍സും പാട്ടും കോമഡിയുമൊക്കെയായി പുതുവര്‍ഷത്തെ സ്വീകരിക്കുവാനാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വി ഫോര്‍ യു ബാന്‍ഡിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കോട്ടയത്തെ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെ സഹായിക്കുവാനായി പ്രോഗ്രാമില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ഉപയോഗിക്കുവാനാണ് സംഘാടകരുടെ പദ്ധതി.

2011 മുതല്‍ ലിവര്‍പൂളില്‍ വസിക്കുന്ന ക്രിറ്റിക്കല്‍ കെയര്‍ നഴ്‌സായ ഷാജു ഉതുപ്പിന്റെ സoഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇതിന്റെയൊക്കെ പിന്നിലുള്ള പ്രേരക ശക്തി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഷാജു ഉതുപ്പ്.

ബോള്‍ട്ടണില്‍ നിന്നുമുള്ള എം.ബി.എ ബിരുദധാരിയായ ഷിബു സ്വന്തമായി ബിസിനസ് ചെയ്യുന്നു. യുകെയിലങ്ങോളമിങ്ങോളം നൂറ് കണക്കിന് സ്റ്റേജുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുള്ള ഗായകനാണ് ഷിബു പോള്‍. യുക്മയുടേയും മറ്റ് ഇതര സംഘടനകളുടേയും നിരവധി മത്സരങ്ങള്‍ക്ക് വിധികര്‍ത്താവായി ഷിബു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവര്‍ രണ്ട് പേരുമാണ് വി ഫോര്‍ യു മ്യൂസിക് ബാന്റിന് പിന്നില്‍.

നാളെ നടക്കുന്ന പരിപാടിക്ക് ലൈവ് ഓര്‍ക്കെസ്ട്ര ക്ക് നേതൃത്വം നല്കുന്നത് ശ്രീ. മുകേഷ് കണ്ണനാണ്. തബല സന്ദീപ് പോപാറ്റ്കര്‍, ഗിറ്റാര്‍ സതീസ് വാന്‍ഡേ, ഗണേഷ് കുബ്ലെ തുടങ്ങിയ പ്രഗത്ഭരുടെ നിര തന്നെ ഓര്‍ക്കസ്ട്ര ടീമിലുണ്ട്. ഓഡിയോ ആന്‍ഡ് ലൈറ്റ് ഡിസൈന്‍ സിനോ തോമസ്, ഓഡിയോ വിഷ്വല്‍ ജിനോയ് മാടന്‍, വിഷ്യല്‍ ആന്‍ഡ് ഗ്രാഫിക് ബിനു മൈലപ്ര, ജിന്‍സി തോമസ്, എന്നിവരാണ് ഓഡിയോ വിഷ്വല്‍ ടീമിലുള്ള പ്രഗത്ഭര്‍.

ടിക്കറ്റൊന്നിന് 10 വയസിന് മുകളിലുള്ളവര്‍ക്ക് 12 പൗണ്ടും, 10 വയസിന് താഴെയുള്ളവര്‍ക്ക് 6 പൗണ്ടുമാണ് നിരക്ക്. പ്രോഗ്രാം കാണുന്നതിനും രുചികരമായ ഭക്ഷണത്തിനുമടക്കമാണ് 12 പൗണ്ട് ചാര്‍ജ് ചെയ്യുന്നത്.

പുതുവത്സരം ആഘോഷിക്കാനൊരുങ്ങുന്ന വേളയില്‍ നമ്മുടെ ഒരു ചെറിയ സഹകരണം ഈ ചാരിറ്റി പ്രോഗ്രാമിനെ സഹായിക്കുവാനായി ഉപയോഗിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ നന്മയിലേക്ക് നടന്നടുക്കുകയാണ് ചെയ്യുന്നത്. ആയതിനാല്‍ പരിപാടിയില്‍ സഹകരിച്ച് വിജയിപ്പിക്കുവാന്‍ എല്ലാവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടകരായ വി ഫോര്‍ യു മ്യൂസിക് ബാന്‍ഡ് ടീമംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും താഴെ പറയുന്നവരുമായി ബന്ധപ്പെടുക :-

ഷാജു ഉതുപ്പ് കുടിലില്‍ – O793159I307

സുനില്‍ (കറിച്ചട്ടി) – O7710177425

ഷിബു പോള്‍ – O7737089568

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-

ST. Michael’s lrish Centre,

6 Boundary Lane,

Liverpool,

L65JG

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more