1 GBP = 108.33

ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ മിനിസ്‌ക്രീനില്‍ ആദ്യമായി മലയാളചലച്ചിത്രം ‘ഒരു ബിലാത്തി പ്രണയം’ എത്തുന്നു …

ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ മിനിസ്‌ക്രീനില്‍ ആദ്യമായി മലയാളചലച്ചിത്രം ‘ഒരു ബിലാത്തി പ്രണയം’ എത്തുന്നു …

യുകെ മലയാളികള്‍ തിയറ്ററുകളില്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ബിലാത്തി പ്രണയം നിറഞ്ഞ പ്രേക്ഷക പിന്തുണയോടെയായിരുന്നു ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ പ്രീമിയര്‍ ഷോ നടത്തിയത്. വലിയ താര രാജാക്കന്‍മാര്‍ക്ക് പോലും യുകെയില്‍ കിട്ടാത്ത ഇനിഷ്യല്‍ പുളിങ്ങാണ് ഒരു ബിലാത്തി പ്രണയത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് ലഭിച്ചത്. വലിയ താര നിരകളോ, വലിയ ആരവങ്ങളോ ചിത്രത്തില്‍ ഇല്ലങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്ന ചിത്രമാണ് ഒരു ബിലാത്തി പ്രണയം എന്ന സാമാന്യ വിലയിരുത്തലോടെ ആണ് ചിത്രം മുന്നേറിയത്. ചിത്രത്തിലെ ബഹു ഭൂരിപക്ഷം അഭിനേതാക്കളും വലിയ താരങ്ങള്‍ അല്ലെങ്കിലും എല്ലാവരും ഒന്നിനൊന്ന് മത്സരിച്ചു അഭിനയിക്കുന്നതാണ് ഓരോ സീനും. സന്ദര്‍ഭത്തിനു യോജിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രത്തെ മികവുറ്റതാക്കുന്നു. ‘ചാണയ്ക്കല്‍ ചാണ്ടി’ എന്ന വേറിട്ട കഥാപാത്രമായി അക്കര കാഴ്ചകളിലെ ജോസ് കുട്ടി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. നിരവധി ട്വിസ്റ്റുകളിലൂടെ കടന്നു പോകുന്ന ചിത്രം ഒതുക്കം വന്ന കഥാ പ്രവാഹത്തിലൂടെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ കനേഷ്യസ് അത്തിപ്പൊഴിക്കും തിരകഥാകൃത്ത് ജിന്‍സന്‍ ഇരിട്ടിക്കും സാധിച്ചു എന്നാണ് ചിത്രം കണ്ടവര്‍ വിലയിരുത്തിയത്. യുകെയുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന മികവുറ്റ ഫ്രയിമുകളിലൂടെ ക്യമാറമാന്‍ ജെയ്സണ്‍ ലോറന്‍സും, പോളിഷ് ക്യാമറാമാന്‍ മാര്‍ക്കിനും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒരുപാട് പരിമിതികള്‍ക്കു നടുവില്‍ നിന്ന് ചെയ്ത ചിത്രം ആയിരുന്നിട്ടു കൂടി ആദ്യ ചിത്രത്തിന് തന്നെ എല്ലാവരില്‍ നിന്നും അത്ര മോശമല്ലാത്ത പ്രതികരണം ലഭിച്ചതില്‍ സംവിധായകന്‍ കനേഷ്യസ് അത്തിപ്പൊഴിയും ചിത്രത്തിലെ മറ്റു സഹപ്രവര്‍ത്തകരും.

സോഷ്യല്‍ മീഡിയയയിലൂടെ സന്തോഷം പങ്കു വെച്ചിരുന്നു കലാരംഗത്തേയ്ക്ക് കൂടുതലായി കടന്നു വരാന്‍ ആഹ്രഹിക്കുന്ന ഗര്‍ഷോം മീഡിയയുടെ ആദ്യ സിനിമ സംരംഭം തന്നെ യുകെ മലയാളികള്‍ രണ്ടു കയ്യും നീട്ടി സ്വികരിച്ചതിനു പിന്നാലെ ഒരു ബിലാത്തി പ്രണയം, ഗര്‍ഷോം ടീവിയിലൂടെ ലോകം മുഴുവനുമുള്ള മലയാളികള്‍ക്കും ക്രിസ്ത്മസ് സമ്മാനമായി ഗര്‍ഷോം ടീവി ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തില്‍ മിനിസ്‌ക്രീനില്‍ ആദ്യമായി ബിലാത്തി പ്രണയം കാണിക്കാന്‍ ഒരുങ്ങുകയാണ്.

ഉച്ചക്ക് 12 മണിക്കാണ് ചിത്രം കാണാനാവുക .ഇതോടെ ഒരു ബിലാത്തി പ്രണയം തങ്ങളുടെ സ്വീകരണ മുറിയില്‍ ഇരുന്നു കൊണ്ട് തന്നെ കാണുവാന്‍ യുകെ മലയാളികള്‍ക്കും അവസരം ഒരുങ്ങുകയാണ്. താര മൂല്യം ഇല്ലാത്ത ഈ കൊച്ചു സിനിമയെ തുടക്കം മുതല്‍ സപ്പോര്‍ട്ട് ചെയ്യുകയും, ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാ യുകെ മലയാളികള്‍ക്കും ,മാദ്ധ്യമ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതു വത്സര ആശംസകളോടെ ഈ ചിത്രം സമര്‍പ്പിക്കുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ അറിയിച്ചു.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗര്‍ഷോം ടിവി ഡൌണ്‍ ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ റോക്ക് ബോക്സ് ഉപയോഗിക്കുന്നവര്‍ക്കും ഗര്‍ഷോം ടീവി ലഭിക്കുന്നതാണ്.

വാര്‍ത്ത: ജോസഫ് കനേഷ്യസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more