1 GBP = 110.24
breaking news

അഞ്ചാം ടെസ്റ്റില്‍ സൂപ്പര്‍ജയവുമായി ഇന്ത്യ പരമ്പര തൂത്തുവാരി

അഞ്ചാം ടെസ്റ്റില്‍ സൂപ്പര്‍ജയവുമായി ഇന്ത്യ പരമ്പര തൂത്തുവാരി

കരുണ്‍ നായരുടെ ട്രിപ്പിള്‍ െസഞ്ച്വറി നേട്ടത്തിനു പിന്നാലെ രവീന്ദ്ര ജഡേജയുടെ ഏഴ് വിക്കറ്റ് പ്രകടനത്തോടെ അഞ്ചാം ടെസ്റ്റില്‍ സൂപ്പര്‍ജയവുമായി ഇന്ത്യ. ഇന്നിങ്‌സിനും 75 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. അവസാന ദിനമായ ഇന്ന് സമനിലയിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷുകാര്‍ 207 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ചെന്നൈയിലെ വിജയത്തോടെ ഇന്ത്യ പരമ്പര 4- 0 ത്തിന് തൂത്തുവാരി. സ്‌കോര്‍ ഇംഗ്ലണ്ട് 477, 207 ഇന്ത്യ 759 ഡിക്ലയേര്‍ഡ്.

477 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ എടുത്ത ടീം രണ്ടാം ഇന്നിങ്‌സില്‍ ഉച്ചഭക്ഷണത്തിന് പുറപ്പെടുന്നതിന് മുമ്പ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 93 റണ്‍സെന്ന നിലയിലായിരുന്നു. മത്സരം സമനിലയിലേക്ക് എന്ന് തോന്നിച്ച നിമിഷങ്ങള്‍. ഒടുവില്‍ വൈകുന്നേരത്തോടെ എല്ലാം മാറിമറിഞ്ഞു, മുംബൈയിലെ തനിയാവര്‍ത്തനം തമിഴ്മണ്ണിലും ആവര്‍ത്തിച്ചു. ഒമ്പത് ഓവര്‍ അകലെ സമനിലക്കായുള്ള സാധ്യത നില്‍ക്കവെയാണ് ഇംഗ്ലീഷ് സംഘം തോറ്റമ്പിയത്. 48.2 ഓവറില്‍ 104 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് എല്ലാവരും പുറത്തായത്.രവീന്ദ്ര ജഡേജ ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ആദ്യമായാണ് ഏഴു വിക്കറ്റ് നേട്ടം തികക്കുന്നത്. 25 ഓവറില്‍ 48 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡേജ ഏഴ് വിക്കറ്റ് വീഴ്ത്തിയത്.കരുണ്‍ നായരാണ് മാന്‍ ഓഫ് ദി മാച്ച് .വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി സീരിസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more