കലാഭവന്‍ മണി എന്ന വലിയ കലാകാരന് വിട പറഞ്ഞുപോയത് ഇന്നും പലര്‍ക്കുംതാങ്ങാനാവാത്ത സത്യമാണ്. ഈ സമയത്ത് മരണപ്പെട്ട അതുല്യ പ്രതിഭകളെ ചലച്ചിത്രമേളയില്‍ ആദരിക്കുന്ന വേളയില്‍ മറ്റു താരങ്ങളുടെ കുടുംബാംഗങ്ങളെ ക്ഷണിച്ചപ്പോള്‍ കലാഭവമാണിയുടെ കുടുംബാംഗങ്ങളെ മാറ്റി നിര്‍ത്തിയതില്‍ മറക്കാനാവാത്ത മറ്റൊരു നൊമ്പരം കൂടി ആയി.
കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങളെ ചലച്ചിത്രമേളയില്‍ ക്ഷണിക്കാതിരുന്നത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നാഷണല്‍ അവാര്‍ഡ് കിട്ടിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ സംവിധായകന് വിനയനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ആണ് പ്രദര്‍ശിപ്പിക്കാതിരുന്നത് എന്ന് തീര്‍ത്തും ഊഹിക്കാവുന്നതേ ഉള്ളുവെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണമുയരുന്നുണ്ട്. മലയാളികള്‍ക്ക് ഒരിക്കലും ഈ അവഗണന മറക്കില്ലെന്നും ചിലര്‍ പറയുന്നു. മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല എന്നതാണ് സത്യം. സംവിധായകന് വിനയനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
വിനയന്റെ വാക്കുകളിലൂടെ:
ഇന്നലെ ആയിരുന്നു കലാഭവന്‍ മണിക്ക് ആദരവു കൊടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഐ എഫ് എഫ് കെ യില്‍ ‘ആയിരത്തില്‍ ഒരുവന്’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഗോവയില്‍ നടത്തിയപ്പോള്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന രണ്ടു ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രമായിരുന്നു പ്രദര്‍ശിപ്പിച്ചതെങ്കില്‍ ഇവിടെ കേരളത്തില്‍ ആ സിനിമയെ മിമിക്രി സിനിമാ എന്നു വിളിച്ചു കളിയാക്കിയവര്‍ വീണ്ടും ആ സിനിമയെ പരിഹസിച്ചിരിക്കുന്നു.
ചലച്ചിത്ര അക്കാദമി ചെയര്മാന് ശ്രീ കമലിന്റെയും എക്സിക്കുട്ടീവ് അംഗം ശ്രീ സിബി മലയിലിന്റെയും ഒക്കെ നോട്ടത്തില്‍ അന്ധനായ രാമുവോ, കരുമാടിക്കുട്ടനോ ഒന്നുമല്ല കലാഭവന്‍ മണിയുടെ നല്ല കഥാപാത്രം. മറിച്ച് ആയിരത്തില്‍ ഒരുവന് എന്ന സിബി മലയില്‍ ചിത്രത്തിലെ കഥാപാത്രമാണ് മികച്ചതെങ്കില്‍ അതിനെ നമിക്കുന്നു. നടക്കട്ടെ. പക്ഷേ ഇത്തരം ചലച്ചിത്രമേളകളില്‍ ഹോമേജ് വിഭാഗത്തില്‍ ആണെങ്കില്‍ കൂടി ആ കലാകാരന്റെ ദേശീയ അവാര്‍ഡു നേടിയ ഏതെന്കിലും ചിത്രമുണ്ടങ്കില്‍ അതാണു പരിഗണിക്കുക. ഈ പൊതുവായ കീഴ്വഴക്കം കലാഭവന്‍ മണിയുടെ കാര്യത്തില്‍ പാലിക്കാതെ പോയത് ആ ചിത്രത്തിന്റെ സംവിധായകന് വിനയന് ആയിപ്പോയതുകൊണ്ടാണ് എന്ന് പല സിനിമാക്കാരും മാദ്ധ്യമ സുഹൃത്തുക്കളും എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു.
ശ്രീ കമലും സിബിമലയിലും ഒക്കെ നേൃത്വം നല്കുന്ന ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ചിടത്തോളം അതു ശരിയായിരിക്കും എന്നെനിക്കും തോന്നി. അന്തരിച്ച പ്രിയന്കരിയായ നടി കല്പ്പനയുടെ മകളേയും പ്രിയനടന് ജിഷ്ണുവിന്റെ പിതാവ് രാഘവേട്ടനെയും ഒക്കെ 12ആം തീയതി നടത്തിയ ചടങ്ങായ ‘പിന്നിലാവ്’എന്ന സ്മരണാഞ്ജലിയിലേക്ക് ക്ഷണിച്ചതു നല്ലതുതന്നെ. പക്ഷേ അവിടെയും മലയാളിയെ അല്‍ഭുതപ്പെടുത്തിയ മഹാനായ കലാകാരന് കലാഭവന്‍ മണിയുടെ കുടുംബത്തില്‍ നിന്നും ആരെയും ക്ഷണിച്ചിരുന്നില്ല എന്നതില്‍ നിന്നും ശ്രീ കമലിന്റേയും ചലച്ചിത്ര അക്കാദമിയുടെയും മനോഭാവം നമുക്കു വ്യക്തമാകുന്നു.
click on malayalam character to switch languages