- ഫിഫ ലോകകപ്പ് ഫുട്ബോൾ; ആദ്യമത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും, സ്കോട്ട്ലൻഡ് ബ്രസീലിനെ നേരിടും
- രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തൽകാലികമായി തടഞ്ഞ് ഹൈകോടതി
- ബ്രിട്ടണിൽ റെക്കോർഡ് ഫ്ളൂ വ്യാപനം; ഫേസ് മാസ്കുകൾ ധരിക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
- 38 രോഗികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർക്കെതിരെ കുറ്റം ചുമത്തി.
- ഫോർകോർട്ട് ജീവനക്കാർക്കുള്ള ശമ്പളത്തോടുകൂടിയുള്ള വിശ്രമ ഇടവേളകളും ബാങ്ക് ഹോളിഡേ ബോണസുകളും ബിപി നിർത്തലാക്കുന്നു
- എക്സിന് 120 മില്യൺ യൂറോ പിഴയിട്ട് യൂറോപ്യൻ യൂനിയൻ
- ‘യൂറോവിഷൻ 2026’ ഇസ്രായേലിനെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് ബി.ബി.സി
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെ മലയാളി പ്രേക്ഷകര്‍ക്കായി ഇതാ ഒരു അത്യുഗ്രന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷ വിരുന്ന്…. കൊച്ചിന് പോപ്പിന്സിന്റെ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 യുകെയിലേക്ക്
- Dec 13, 2016
ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ അടിച്ചു പൊളിച്ച് ആഘോഷിക്കുവാനും സംഗീതത്തിന്റെയും പൊട്ടിച്ചിരികളുടെയും മായാലോകത്ത് ആര്‍ത്തുല്ലസിക്കാനും യുകെ മലയാളികള്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍. കേരളക്കരയിലെ പ്രശസ്തരും പ്രഗത്ഭരുമായ ഏതാനും താരങ്ങള്‍ അണി നിരക്കുന്ന ഒരു സംഗീത ഹാസ്യ നിശായാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016. സിനിമാ സീരിയല്‍ താരം ദിവ്യ വിശ്വനാഥ്, സിനിമാ ടിവി മിമിക്രി കലാകാരായ പ്രശാന്ത് കാഞ്ഞിരമറ്റം, അജീഷ് കോട്ടയം, മുഹമ്മ പ്രസാദ്, ഷിജു അഞ്ചുമന, പ്രശസ്ത പിന്നണി ഗായകരായ ആന്‍ മേരി (ഐഡിയ സ്റ്റാര്‍ സിങ്ങര്‍), ഷിനോ പോള്‍ തുടങ്ങി ഏഴോളം താരങ്ങളാണ് യു കെ യുടെ മണ്ണില്‍ പറന്നിറങ്ങുന്നത്.
ഈ ഏഴു പേര്‍ക്കും യുകെയിലേക്ക് വരാനുള്ള വിസിറ്റിംഗ് വിസയും ഇതിനോടകം അടിക്കുകയും ജി എം എ കമ്മിറ്റി അവരുടെ വിസയുടെ കോപ്പി കണ്ടു ബോധ്യപ്പെട്ടിട്ടുമുണ്ട്. പല സ്റ്റേജ് ഷോകളും ആദ്യം വരുമെന്ന് പറയുകയും പിന്നീട് വിസ അടിക്കാതെ റദ്ദാക്കപ്പെട്ടിട്ടുള്ള മുന്‍കാല അനുഭവം വെച്ച് കൊണ്ടാണ് ജി എം എ അധികാരികള്‍ ഈ ഒരു ഉറപ്പു വരുത്തിയത്.
പഴയതും പുതിയതും ആയ സൂപര്‍ ഹിറ്റ് ഗാനങ്ങളും കലാഭവന്‍ മണി സമര്പ്പണമായൊരുക്കുന്ന നാടന്‍ ഗാനങ്ങളുടെ മിക്സും പുതു പുത്തന്‍ ഹാസ്യ നമ്പറുകളും കോര്‍ത്തിണക്കിയാണ് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ പ്രേക്ഷക സമക്ഷം എത്തുന്നത്. കൊച്ചിന് പോപ്പിന്സിന്റെ നേതൃത്വത്തില്‍ 2016 ഡിസംബര്‍ അവസാന വാരം മുതല്‍ 2017 ജനുവരി ആദ്യ വാരം വരെ യു കെ യിലെ വിവിധ സ്റ്റേജുകളില്‍ അവതരിക്കപ്പെടുന്ന മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 സംവിധാനം ചെയ്തിരിക്കുന്നത് ശ്രീ. പ്രശാന്ത് കാഞ്ഞിരമറ്റമാണ്.
ദിവ്യ വിശ്വനാഥ്: ഏഷ്യാനെറ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീധനം പരമ്പരയിലെ ദിവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഈ അഭിനേത്രിക്കു ഒരു ആമുഖത്തിന്റെ ആവശ്യകത തന്നെ വേണ്ടി വരില്ല. വേളാങ്കണ്ണി മാതാവ് എന്ന സീരിയല്‍ മുതല്‍ മലയാളി മനസ്സുകള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് ദിവ്യ. അമ്മത്തൊട്ടില്‍, മറ്റൊരുവന് തുടങ്ങിയ സൂര്യ ടി വി മലയാളം പരമ്പരകള്‍ മാത്രമല്ല ഒട്ടനവധി തമിഴ് പരമ്പരകളിലൂടെയും മലയാളം തമിഴ് ചലച്ചിത്രങ്ങളിലൂടെയും ജനപ്രീതി നേടിയെടുക്കുവാന്‍ ദിവ്യക്കു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും മികച്ച നടിക്കുള്ള ഏഷ്യാനെറ് ടെലിവിഷന്‍ അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ദിവ്യ ചന്ദ്രനിലേക്കൊരു വഴി, ഇന്ദ്രജിത്, പുലിവേഷം (തമിഴ്), ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, റോക്സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്.
പ്രശാന്ത് കാഞ്ഞിരമറ്റം: സ്റ്റേജ് ഷോ പ്രേക്ഷകര്‍ക്കു പ്രത്യേക ആമുഖത്തിന്റെ ആവശ്യകത വേണ്ടാത്ത താരം. കൈരളി ടി വി യില്‍ ഒന്‍പതു വര്‍ഷക്കാലം വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്ത ‘ജഗതി ജഗതിമയം’ എന്ന പരിപാടിയുടെ അവതാരകന്. റിഥം എന്ന ചലച്ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച് നിന്നിഷ്ടം എന്നിഷ്ടം 2, ഏയ്ഞ്ചല്‍ ജോണ്‍, സീനിയര്‍ മാന്‍ഡ്രേക്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, നവാഗതര്‍ക്ക് സ്വാഗതം, പറയാന്‍ ബാക്കി വെച്ചത്, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും ജനശ്രദ്ധേയനായ നടന്. ജഗതി ശ്രീകുമാര്‍ അപകടത്തിന് മുന്‍പ് അഭിനയിച്ച പറുദീസ അടക്കം നാല് ചിത്രങ്ങള്‍ക്ക് ജഗതിയുടെ ശബ്ദം നല്കിയിരിക്കുന്നതും പ്രശാന്താണ്. വിദേശ രാജ്യങ്ങളടക്കം നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ സജീവ സാന്നിധ്യമായ പ്രശാന്ത് മികച്ച ഒരു ഗായകനും കൂടിയാണ്.
അജീഷ് കോട്ടയം: സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ദൃശ്യ മാധ്യമങ്ങളിലെ കോമഡി പരിപാടികളിലൂടെയും കുടിയന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ കലാകാരന്. ഏഷ്യാനെറ്റ് സിനിമാല, ഫൈവ് സ്റ്റാര്‍ തട്ടുകട, ഷാപ്പിലെ കറിയും നാവിലെ രുചിയും, ഫ്ളവേഴ്സ് ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നാടോടിക്കാറ്റ് തുടങ്ങിയ ജനപ്രിയ പ്രോഗ്രാമുകളിലൂടെയും ഓഫ് ദി പീപ്പിള്‍, അണ്ണാറക്കണ്ണനും തന്നാലായത് , പിഗ്മാന്, തത്സമയം ഒരു പെണ്‍കുട്ടി തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെയും ജനശ്രദ്ധ നേടിയ അനുകരണ കലയിലെ അനുഗ്രഹീത പ്രതിഭ. പുതു പുത്തന്‍ രസക്കാഴ്ചകളുമായി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ അനീഷുമുണ്ട് മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ 2016 -ല്‍.
പ്രസാദ് മുഹമ്മ: ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി മിമിക്രി രംഗത്തെ സജീവ സാന്നിധ്യം. ഹാസ്യാവതരണത്തില്‍ തനതു ശൈലി സ്വന്തമാക്കിയ അതുല്യ പ്രതിഭ. ഏഷ്യാനെറ്റ് വിജയകരമായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന വൊഡാഫോണ്‍ കോമഡി സ്റ്റാറിലെ ടീം ബ്ളാക് ആന്‍ഡ് വൈറ്റിലുടെയും ഫ്ളവേഴ്സ് ടി വി യിലെ കോമഡി സൂപ്പര്‍ നെറ്റിലൂടെയും ജനമസ്സുകളേറ്റുവാങ്ങിയ പ്രകടനങ്ങളിലൂടെ ചിര പരിചിതനായ താരം. വിദേശ രാജ്യങ്ങളടക്കം നിരവധി സ്റ്റേജ് ഷോകളിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടെയും പ്രിയങ്കരനായ പ്രസാദ് മുഹമ്മയുടെ സാന്നിധ്യം ഈ പരിപാടിയുടെ മാറ്റ് കൂട്ടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഷിജു അഞ്ചുമന: വര്‍ഷാവര്‍ഷം ഓണക്കാലങ്ങളില്‍ പുറത്തിറങ്ങുന്ന ഓണത്തിനിടക്ക് പൂട്ടുകച്ചവടം എന്ന സൂപര്‍ ഹിറ്റ് കോമഡി പാരഡി ആല്‍ബത്തിന്റെ രചയിതാവും സംവിധായകനുമായ അത്ഭുത പ്രതിഭ. കൊച്ചിന് ഗിന്നസ്, കൊച്ചിന് നവോദയ, കൊച്ചിന് പോപ്പിന്‍സ് തുടങ്ങിയ മിമിക്രി സമിതികളുടെ തിരക്കഥാകൃത്തും നടനും കൂടിയായ ഈ കലാകാരന് മികച്ച ഒരു ഗായകന് കൂടിയാണ്. നാടന്‍ പാട്ടുകളും പാരഡി ഗാനങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ഷിജുവിലൂടെ നമുക്ക് കലാഭവന്‍ മണിയേയും അനുസ്മരിക്കാം.
ആന്‍ മേരി: ഏഷ്യാനെറ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രിയങ്കരിയായ ഈ കലാകാരി കേരളത്തിലെ പ്രശസ്ത ഗാനമേള ഗ്രൂപ്പുകളിലൂടെ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും നിരവധി തവണ പരിപാടികള്‍ അവതരിപ്പിച്ച് ജനശ്രദ്ധ നേടിക്കഴിഞ്ഞു. എല്ലാത്തരം ഗാനങ്ങളും അനായാസേന കൈകാര്യം ചെയ്യുന്ന ആന്‍ മേരി മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റയിലൂടെ പ്രേക്ഷക മനസ്സുകളെ ഇളക്കി മരിക്കുമെന്നതില്‍ തെല്ലും സംശയിക്കാനില്ല. പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഈ കലാകാരിയുടെ ശബ്ദ സൗകുമാര്യം യു കെ യിലെ സ്റ്റേജുകളില്‍ അലയടിക്കുക തന്നെ ചെയ്യും.
ഷിനോ പോള്‍: കേരളക്കരയിലെ സംഗീതാസ്വാദകര്‍ക്കു പ്രിയങ്കരനായ കലാകാരന്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത മ്യൂസിക് ഇന്ത്യ എന്ന ബാന്‍ഡ് സംഗീത റിയാലിറ്റി ഷോയിലൂടെ ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ ഗായകന്. കൈരളി ടി വി യില്‍ സംപ്രേക്ഷണം ചെയ്ത സ്കൂള്‍ ബസ് എന്ന പരിപാടിയിലൂടെയും ജനം ടി വി യിലെ പിന് നിലാവ് എന്ന സംഗീത പരിപാടിയിലൂടെയും പ്രേക്ഷക ശ്രദ്ധ ഏറ്റു വാങ്ങി വേദികളില്‍ നിന്നും വേദികളിലേക്ക് ജൈത്ര യാത്ര നടത്തുന്ന ഈ കലാകാരന് യു കെ യിലെ വേദികളെയും പിടിച്ചുലക്കാനായിരിക്കും പറന്നിറങ്ങുന്നത്.
യു കെ മലയാളികള്‍ക്കായി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ ഒരുക്കുന്ന ഈ മ്യൂസിക്കല്‍ കോമഡി ഫിയസ്റ്റ -2016 വളരെ ചുരുക്കം സ്റ്റേജുകളില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. കേരളത്തിലും വിദേശത്തും നിറയെ പരിപാടികളുമായി ഓടി നടക്കുന്ന ഈ സംഘം വ്യത്യസ്തവും ഏറെ ആസ്വാദജനകവുമായ ഒരു അടിപൊളി പരിപാടിയാണ് ഉറപ്പു നല്‍കുന്നത്ഈ. സ്റ്റേജ് ഷോ ബുക്ക് ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനും ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ സെക്രട്ടറി ശ്രീ. എബിന് ജോസുമായി ബന്ധപ്പെടാവുന്നതാണ്.
എബിന് ജോസ് – 07506926360
ടോം ശങ്കൂരിക്കല്‍
Latest News:

ഇടുക്കി ജില്ലാ സംഗമത്തിൻ്റെ 27 മത് ചാരിറ്റി ഇരു വ്യക്കകളും തകരാറിലായ ഇടുക്കി നാരകക്കാനം സ്വദേശി ഷിനോ...
യുകെയിലെ ഇടുക്കി ജില്ലാ ക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം കോവിഡിന് ശേഷം വീണ്ടും ചാരിറ്റി പ...Associations
ക്രോളി മലയാളി കമ്മ്യൂണിറ്റിക്ക് നവനേതൃത്വം; ജുഡിത്ത് റോബിൻ, ജിയോ ഫ്രാൻസിസ്, അരുൺ വർഗ്ഗീസ് എന്നിവർ നയ...
ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC)യുടെ അംഗങ്ങൾക്കായി മാത്രം സംഘടിപ്പിച്ച വാർഷിക പൊതുയോഗം (AGM) നിലവി...Associations
ഐഒസി (കേരള) മിഡ്ലാൻഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎൽആർ നിർദ്ദേശങ്ങൾ-ആശങ്കകൾ', ഓൺലൈൻ സെമിനാർ പ്രതീക്ഷാനി...
അപ്പച്ചൻ കണ്ണഞ്ചിറ മാഞ്ചസ്റ്റർ: യുകെയിലെ ഐഎൽആർ / സ്ഥിരതാമസ യോഗ്യതയിൽ നിർദ്ദേശിച്ചിരിക്കുന്ന വലിയ...Associations
ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്നൊരുക്കുന്ന ക്രിസ്മസ് കരോൾ ഗാനമത്സരം ജോയ് ടു ദി വേൾഡിന്റെ എട...
ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസു...Associations
യുകെയിലെ പുതിയ കുടിയേറ്റ നിയമ ഭേദഗതി: നിയമപരമായി എത്തിയവരുടെ പ്രതീക്ഷയ്ക്ക് കരിനിഴൽ; ഇടപെടലുകളുമായി ...
ലെസ്റ്റർ: യുകെയിലെ പുതിയ കുടിയേറ്റ നിയമ ഭേദഗതികൾ നിയമപരമായി എത്തിയ മലയാളി സമൂഹം ഉൾപ്പെടെയുള്ളവരുടെ ...Associations
യു കെയിലെ പുതിയ PR / ILR നിർദ്ദേശങ്ങളും ആശങ്കകളും; അടിയന്തിര ഓൺലൈൻ സെമിനാർ ഞായറാഴ്ച; എംപി അടങ്ങുന്ന ...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: യുകെയിലെ സ്ഥിരതാമസ യോഗ്യതയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർ...Associations
സംഗീത-നൃത്ത പ്രതിഭകൾക്ക് വീണ്ടും അവസരമൊരുക്കി 7 ബീറ്റ്സ് മ്യൂസിക് ബാൻഡ്; സംഗീതോത്സവം സീസൺ 9 & ച...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: യു കെ യിൽ സംഗീത-നൃത്ത വിസ്മയങ്ങളൊരുക്കിയും, ജീവ കാരുണ്യ പ്രവർത്തനങ്ങൾ ...Associations
എട്ടാമത് ന്യൂ ആഡിങ് ടെൻ വിന്നേഴ്സ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് വമ്പൻ വിജയം
ന്യൂ ആഡിങ് ടെൻ വിന്നേഴ്സ് ബാഡ്മിന്റൺ ക്ലബ് അംഗങ്ങൾക്കായി നടത്തിയ എട്ടാമത് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- ചരിത്ര നിമിഷത്തിന് ഒരുങ്ങി യുകെയിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ മക്കൾ; അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് നടക്കും. യുകെയിലെ ലെസ്റ്ററിലൂള്ള S.P.A.L സെന്ററിൽ (മാർ ഇവാനിയോസ് നഗറിൽ) ആണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ കുർബാന, വിശിഷ്ടാതിഥികൾക്ക് സ്വീകരണം, സ്ഥാനാരോഹണ ശുശ്രൂഷ, പൊതുസമ്മേളനം എങ്ങനെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സ്ഥാനാരോഹണ ശുശ്രൂഷകൾ ഷെക്കെയ്ന ന്യൂസ് ചാനൽ,
- രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തൽകാലികമായി തടഞ്ഞ് ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് തൽകാലികമായി തടഞ്ഞ് ഹൈകോടതി. പ്രതിയായ രാഹുല്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. വിശദമായ വാദം കേട്ട ശേഷം മറ്റു കാര്യങ്ങൾ പരിഗണിക്കുമെന്ന് ജസ്റ്റിസ് കെ. ബാബു അറിയിച്ചു. ഡിസംബർ 15ന് കേസിൽ വിശദമായ വാദം കേൾക്കും. വ്യാഴാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും
- നോർവിച്ച് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഒന്നാമത് വാർഷിക പെരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഐസക് കുരുവിള നോർവിച്: നോർവിച്ചിൽ കഴിഞ്ഞ വർഷം സ്ഥാപിതമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഒന്നാമത്തെ വാർഷിക പെരുന്നാൾ, മഹാ പരിശുദ്ധനായ യെൽദോ മാർ ബസേലിയോസ് ബാവായുടേയും, പരിശുദ്ധ പരുമല തിരുമേനിയുടെയും ഓർമ്മപെരുന്നാളുകളോടൊപ്പം സംയുക്തമായി ഈ കഴിഞ്ഞ നവംബർ 23-ന് ഭക്ത്യാദരപൂർവ്വം കൊണ്ടാടി. മലങ്കര യാക്കോബായ സഭയുടെ യുകെ ഭദ്രാസന വൈസ് പ്രസിഡന്റായ ബഹു. എൽദോസ് കൗങ്ങമ്പിള്ളിൽ അച്ചൻ മുഖ്യകാർമ്മികത്വം വഹിച്ചു. കിംഗ്സ്ലിൻ സെന്റ് ജോൺസ് പള്ളി വികാരി ബഹു. ബേസിൽ ബെന്നി അച്ചൻ
- സിബിൽ സ്കോറിൽ ആശങ്ക ഒഴിയുന്നു; ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം തിരുവനന്തപുരം: സിബിൽ സ്കോർ ആശങ്കക്ക് ആശ്വാസമാകുന്നു. ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ മാസത്തിൽ നാല് തവണയാക്കാൻ തീരുമാനം. സിബിൽ സ്കോറിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി റിപ്പോർട്ടർ നൽകിയ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി. ജനുവരി ഒന്നുമുതൽ ക്രഡിറ്റ് സ്കോർ അപ്ഡേഷൻ മാസത്തിൽ നാല് തവണയാകും. ഇതു സംബന്ധിച്ചുള്ള റിസർവ് ബാങ്കിന്റെ നിർദേശം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ അംഗീകരിച്ചു. ഓരോ മാസവും 9, 16, 23, മാസത്തിലെ അവസാന തീയതി എന്നിങ്ങനെയായിരിക്കും ക്രെഡിറ്റ് സ്കോർ അപ്ഡേറ്റ് ചെയ്യുക. നിലവിൽ മാസത്തിൽ ഒരു
- വീണ്ടും ഞെട്ടിക്കാൻ രോഹിത്; ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; കളിക്കുക ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ സീനിയർ താരം രോഹിത് ശർമ ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 യിലാണ് താരം കളിക്കുക. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങളില്‍ മുംബൈക്കായി കളിക്കാന്‍ തയാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയശേഷം രോഹിത് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി കളിച്ചുവെങ്കിലും പല മത്സരങ്ങളിലും ഇംപാക്ട്
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ
പ്രെസ്റ്റൺ, യുകെ – ആയിരത്തിലധികം പേർ പങ്കെടുത്ത പ്രതിഭയുടെയും സൗന്ദര്യത്തിന്റെയും സംസ്കാരത്തിന്റെയും ഒരു മികച്ച പ്രദർശനമായ മിസ് & മിസിസ് മലയാളി യുകെ സീസൺ 2 എന്ന പരിപാടിയിലൂടെ മാണിക്കത്ത് ഇവന്റ്സ് വീണ്ടും ശ്രദ്ധേയമായി. ഐക്കണിക് പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ നടന്ന പരിപാടി യുകെയിലുടനീളമുള്ള മലയാളി കുടുംബങ്ങൾ ഒരുമിച്ച വേദി കൂടിയായി. വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടാൻ പോകുന്ന ഒരു യഥാർത്ഥ ചരിത്ര സായാഹ്നമാണ് സൃഷ്ടിച്ചതെന്ന് കാണികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലാവൈഭവത്തിന്റെയും ഫാഷന്റെയും അസാധാരണമായ ഒരു
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്…. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ. അഞ്ച് യുകെ മലയാളി ബഹുമുഖപ്രതിഭകൾക്ക് യുക്മയുടെ ആദരവ്….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ച് യുക്മ ദേശീയ നേതൃത്വം. ഭാഷ, ആരോഗ്യ പ്രവർത്തനം, ബിസിനസ്സ്, കായികം, കല എന്നിങ്ങനെ അഞ്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചതിനോടൊപ്പം തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ യുകെ മലയാളി സമൂഹത്തിന് നൽകി വരുന്ന സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു. നവംബർ
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സഹകരണത്തോടെ നടത്തിയ യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പിലെ വിജയികൾക്ക് നവംബർ 22 ന് പ്രിസ്റ്റണിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. നവംബർ 01 ന് ചെൽറ്റൻഹാമിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തിയ നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. നവംബർ 22 ശനിയാഴ്ച പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ &
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ & സ്പായിൽ വച്ച് യുക്മ ശ്രേഷ്ഠ മലയാളി 2025′ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരവും നവംബര്‍ 22 ശനിയാഴ്ച്ച സംഘടിപ്പിക്കപ്പെടുന്നു.  
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ /
യുക്മ ഫോർച്യൂൺ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൌണ്ട് ഷെഫീൽഡിലെ ഭാഗ്യശാലിയ്ക്ക്……. രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം ലിവർപൂളിൽ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഫോർച്യൂൺ ബംബർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള വേദിയിൽ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉൾപ്പടെ നടത്തിയ പ്രധാന വേദിയിൽ വച്ചാണ് യുക്മ ഫോർച്യൂൺ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ






click on malayalam character to switch languages