1 GBP = 105.67
breaking news

ചവറുകളില്ലാത്ത സ്വീഡന്‍, മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ചവറുകള്‍ ഇറക്കുമതി ചെയ്ത് സ്വീഡന്‍

ചവറുകളില്ലാത്ത സ്വീഡന്‍, മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ചവറുകള്‍ ഇറക്കുമതി ചെയ്ത് സ്വീഡന്‍

മാലിന്യസംസ്‌കരണം ഒരു കീറാമുട്ടിയായിട്ടാണ് പല ഗവണ്‍മെന്റുകളും കാണുന്നത്. എന്നാല്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്ഥമാണ് സ്വീഡന്റെ അവസ്ഥ. സ്വീഡനില്‍ മാലിന്യം തീര്‍ന്നുപോയതിനാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുകളുടെ പ്രവര്‍ത്തനം തുടരുന്നതിനായി വിദേശത്ത് നിന്ന് മാലിന്യം ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് സ്വീഡന്‍. വളരെ ഫലപ്രദമായിട്ടാണ് സ്വീഡന്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കുന്നത്.

1991 മുതല്‍ ജൈവ ഇന്ധനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തിയ സ്വീഡന്‍ പുനരുപയോഗ മാര്‍ഗ്ഗത്തിലൂടെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സ്വീഡനില്‍ ജൈവ ഇന്ധനത്തിന ്പകരമായിട്ടാണ് മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത.് ഇത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം ഉപയോഗിച്ചാണ് കടുത്ത ശൈത്യകാലത്ത് വീടുകളില്‍ ചൂട് പകരുന്നത്.

സ്വകാര്യകമ്പനികള്‍ക്ക് പോലും ഇത്തരത്തില്‍ മാലിന്യം ഇറക്കുമതി ചെയ്ത് അത് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സ്വീഡനിലെ നിയമം അനുമതി നല്‍കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more