1 GBP = 105.49
breaking news

ജയലളിത ഡിസംബര്‍ അഞ്ചിന് മുമ്പേ മരിച്ചു ?; ദുരൂഹത സൃഷ്ടിച്ച് മുഖത്തെ നാല് പാടുകള്‍; മൃതദേഹം പെട്ടെന്ന് നശിക്കാതിരിക്കാന്‍ എംബാം ചെയ്‌തെന്ന ആരോപണമുയര്‍ത്തി തമിഴ് മാധ്യമങ്ങള്‍

ജയലളിത ഡിസംബര്‍ അഞ്ചിന് മുമ്പേ മരിച്ചു ?; ദുരൂഹത സൃഷ്ടിച്ച് മുഖത്തെ നാല് പാടുകള്‍; മൃതദേഹം പെട്ടെന്ന് നശിക്കാതിരിക്കാന്‍ എംബാം ചെയ്‌തെന്ന ആരോപണമുയര്‍ത്തി തമിഴ് മാധ്യമങ്ങള്‍

ചെന്നൈ : തമിഴ്‌നാട് മുഖ്യന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന വാദം ബലപ്പെടുന്നു. ഡിസംബര്‍ അഞ്ചിന് മുമ്പ് ജയലളിതയുടെ മരണം സംഭവിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ് വാര്‍ത്താ ചാനലുകള്‍ ആണ് ദുരൂഹതയുണ്ടെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.

ജയലളിതയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിനിടയില്‍ എടുത്ത ചില ചിത്രങ്ങളാണ് ദുരൂഹതയുടെ ആക്കം കൂട്ടുന്നത്. മുഖത്ത് ഇടത്തേ കവിളില്‍ കാണുന്ന നാല് ചെറിയ ദ്വാരങ്ങളാണ് ഇതിന് അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്. മൃതദേഹം പെട്ടെന്ന് നശിക്കാതിരിക്കാന്‍ എംബാം ചെയ്തതിന്റെ സൂചനയാണിതെന്ന് സംശയമുയര്‍ത്തുന്നു.

മൃതദേഹം അഴുകാതിരിക്കാന്‍ എംബാം ചെയ്ത ശേഷമാണ് പുറത്തേക്ക് കൊണ്ടു വന്നതെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചെങ്കില്‍ ആകാം മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കേണ്ടിവരുന്നത്. ഇല്ലെങ്കില്‍ അഴുകാന്‍ തുടങ്ങും. ആന്തരികാവയവങ്ങളാവും ആദ്യം നശിക്കുക. ഇത് വലിയ ദുരൂഹത സൃഷ്ടിക്കും. ഇത്തരം സാഹചര്യം അകറ്റാനാണ് എംബാം ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വയറ്റിനുള്ളിലേക്ക് വലിയ ട്യൂബുകള്‍ കടത്തി രാസവസ്തുക്കളുടെ സഹായത്തോടെയാണ് എംബാം ചെയ്യുന്നത്. ആദ്യം ശരീരത്തിനുള്ളിലെ രക്തം വലിച്ച് പുറത്തെടുക്കും. തുടര്‍ന്ന് രാസവസ്തുക്കള്‍ നിറയ്ക്കും. ശരീരത്തില്‍ മുറിവുണ്ടാക്കിയ ഭാഗത്ത് ട്രോകാര്‍ ബട്ടണ്‍ വച്ച് അടയ്ക്കും. ഇത് സ്‌ക്രൂവിന് സമാനമായ പാടുകളോടെ പുറത്ത് കാണാം.

ജയയുടെ മുഖത്തെ പാട് ട്രോകാര്‍ ബട്ടണ് സമാനമെന്നാണ് ആരോപണം. ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം അവരുടെ ചിത്രങ്ങളോ ഒന്നും പുറത്ത് വരാത്തതും സംശയം ബലപ്പെടുത്തുന്നു. എന്നാല്‍ മുഖത്തെ പാട് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതിന്റെതാണ് എന്ന മറുവാദവും ഉയരുന്നുണ്ട്.

ആശുപത്രിയില്‍ ജയയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങളിലും പൂര്‍ണമായും രഹസ്യാത്മകത പാലിച്ചു. ശശികലയ്ക്കും ജയയുമായി ഏറ്റവും അടുത്ത ഏതാനും ചിലര്‍ക്കും മാത്രമാണ് ആശുപത്രി മുറിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ജയയുടെ വളര്‍ത്ത് മകന്‍ സുധാകരനെയും അവരുടെ സഹോദര പുത്രി ദീപയെയും പോലും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

ജയലളിതയുടെ ആരോഗ്യവിവരങ്ങള്‍ പുറത്തുവിടണമെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ എംപി ആരോപിച്ചിരുന്നു. സമാനമായ ആക്ഷേപം ഉന്നയിച്ച് നടി ഗൗതമിയും രംഗത്തുവന്നു. ഇരുവരും വ്യത്യസ്ത സമയങ്ങളില്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more