1 GBP = 106.56
breaking news

കാസര്‍കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് തൂങ്ങി മരിച്ച നിലയില്‍

സുള്ള്യയില്‍ പൊലീസ് കേസെടുത്തതിനെതുടര്‍ന്ന് ഹൈകോടതി സസ്‌പെന്‍ഡ് ചെയ്ത കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനെ (45) തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെി. കാസര്‍കോട് കോടതി കോംപ്ലക്‌സിന് സമീപത്തെ വസതിയിലാണ് മജിസ്‌ട്രേറ്റിനെ ബുധനാഴ്ച രാവിലെ 9.45 മണിയോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയത്. വീട്ടിലുണ്ടായിരുന്ന സഹായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ഇയാള്‍ തിരിച്ചത്തെിയപ്പോഴാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയത്. ഉടന്‍തന്നെ പോലീസും മറ്റുംഎത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചങ്കെില്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഉണ്ണികൃഷ്ണന് മര്‍ദനമേറ്റത്. സുള്ള്യയില്‍ സുബ്രഹ്മണ്യ ക്ഷേത്ര സന്ദര്‍ശനം നടത്തി തിരിച്ചുവരുന്നതിനിടെ ഓട്ടോയില്‍ കയറി മറ്റൊരിടത്തേക്ക് പോകാനൊരുങ്ങവേ യാത്രാക്കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടായി. മജിസ്‌ട്രേറ്റ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ മജിസ്‌ട്രേറ്റ് ഓട്ടോ ഡ്രൈവറെ കൈയേറ്റം ചെയ്തുവത്രെ. ബഹളംകേട്ട് എത്തിയ മറ്റ് ഓട്ടോ തൊഴിലാളികള്‍ മജിസ്‌ട്രേറ്റിനെ കൈയേറ്റം ചെയ്തു. മുതുകത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. സംഭവമറിഞ്ഞത്തെിയ പൊലീസ് ഇവരെ ശാന്തരാക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനു നേരെ മജിസ്‌ട്രേറ്റിന്റെ കൈയേറ്റമുണ്ടായി. തുടര്‍ന്ന് മജിസ്‌ട്രേറ്റിനെ സുള്ള്യ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. സ്റ്റേഷനില്‍വെച്ച് താന്‍ കാസര്‍കോട് മജിസ്‌ട്രേറ്റാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയതോടെ കേസെടുക്കുന്നത് ഒഴിവാക്കിയെങ്കിലും സ്റ്റേഷനിലും അക്രമം നടത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more