1 GBP = 106.79
breaking news

റീജനിലെ പ്രകടനം ആവര്‍ത്തിച്ച SMA തൂത്തു വാരിയത് 61 പോയിന്റുകള്‍

റീജനിലെ പ്രകടനം ആവര്‍ത്തിച്ച SMA തൂത്തു വാരിയത് 61 പോയിന്റുകള്‍

യുക്മയിലെ അംഗ സംഘടനകളില്‍ സംഘടനാ പാടവത്തിലും മാതൃ സംഘടനയുടെ പരിപാടികളിലെ ഭാഗഭാക്കാകുന്നതിലും എക്കാലവും മുന്‍പില്‍ നില്‍ക്കുന്ന സംഘടനയാണ് SMA എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്റ്റഫോര്‍ഡ് ഷയര്‍ മലയാളി അസോസിയേഷന്‍ .കഴിഞ്ഞ മാസം നടന്ന റീജണല്‍ കലാമേളയില്‍ ചാമ്പ്യന്‍ പട്ടം നേടിയ പ്രകടനം SMA ദേശീയ തലത്തിലും ആവര്‍ത്തിച്ചപ്പോള്‍ ഇവര്‍  നാഷണല്‍ കലാമേളയില്‍ തൂത്തു വാരിയത് വിലപ്പെട്ട 61 പോയിന്റുകളാണ് .

_mg_1372

തുടര്‍ച്ചയായ രണ്ടാം തവണയും സംഘടനയെ നയിക്കുന്ന പ്രസിഡന്റ് റിജോ ജോണിന്റെ നേത്രുത്വത്തിലുള്ള കമ്മിറ്റിക്ക് ഏറെ അഭിമാനിക്കാവുന്നതാണ് ഇത്തവണ SMA നേടിയ വിജയങ്ങള്‍.കഴിഞ്ഞ കാലയളവില്‍ സംഘടനക്കുണ്ടായ വളര്ച്ചയുടെയും പുരോഗമനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അംഗങ്ങള്‍ നിലവിലെ കമ്മിറ്റി രണ്ടാം തവണയും തുടരുവാന്‍ തീരുമാനിച്ചത്. അംഗങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് SMA നേതൃത്വം.

_mg_1376

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more