1 GBP = 106.82
breaking news

‘എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് ആവശ്യം’: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

‘എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള സുവിശേഷ പ്രഘോഷണമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് ആവശ്യം’: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ക്കൊണ്ട് കൊണ്ട് യൂറോപ്പിലെ സഭയോട് ചേര്‍ന്ന് നിന്നാവണം ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷ പ്രഘോഷണം നടത്തേണ്ടതെന്ന് സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ അത്യുന്നത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രസ്റ്റണ്‍ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്ന വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ദൈവത്തിന്റെ വലിയ അനുഗ്രഹത്തിന്റെ അടയാളമായിട്ടാണ് കാണേണ്ടത് എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. രൂപതാസംവിധാനത്തിന്റെ ക്രമങ്ങളിലേക്ക് വന്നതിനു ശേഷമാണ് ചിക്കാഗോ ഉള്‍പ്പടെയുള്ള മറ്റ് രൂപതകളിലും ദൈവവിളികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ രൂപതാ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുന്ന സഭാപരമായ കാഴ്ചപ്പാടുകളും പ്രായോഗിക മാര്‍ഗനിര്‍ദ്ദേശങ്ങളും മാര്‍ ആലഞ്ചേരി അവതരിപ്പിച്ചു. അല്‍മായ പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട ഇടവക- രൂപതാ തല കര്‍മ്മ പ്രവര്‍ത്തികളെ കുറിച്ചും അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ പങ്കു വച്ചു.

unnamed-8

ആമുഖ പ്രഭാഷണത്തിന് ശേഷം വൈദിക സമൂഹവുമായി ചര്‍ച്ചക്കും അദ്ദേഹം സമയം കണ്ടെത്തി. ഗ്രേറ്റ് ബ്രിട്ടന്റെ പശ്ചാത്തലത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട അജപാലന പ്രവര്‍ത്തനങ്ങളിലെ വൈദികരുടെ സംശയങ്ങള്‍ക്ക് സഭാതലവന്‍ മറുപടി നല്‍കി.

നേരത്തെ, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഭാതലവനെ സ്വാഗതം ചെയ്തു സംസാരിച്ചു. ആലഞ്ചേരി പിതാവിന്റെ ദീര്‍ഘവീക്ഷണവും കഠിനാദ്ധ്വാനവുമാണ് പുതിയ രൂപതയുടെ രൂപീകരണത്തില്‍ ഒരു പ്രധാന കാരണമായി തീര്‍ന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വെയില്‍സ്, എന്നിവടങ്ങളിലെ സീറോ മലബാര്‍ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കുന്ന വൈദികരായിരുന്നു വൈദിക സമ്മേളനത്തില്‍ പങ്കെടുത്തത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more