1 GBP = 106.79
breaking news

ബ്രിസ്റ്റോളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനവും ദിവ്യബലിയും നവംബര്‍ 5ന്

ബ്രിസ്റ്റോളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനവും ദിവ്യബലിയും നവംബര്‍ 5ന്

സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ അജപാലന സന്ദര്‍ശനം നടത്തുന്നു. വികാരി ജനറാള്‍ റവ. ഫാ. തോമസ് പാറയടി ഈ ഇടയസന്ദര്‍ശനത്തില്‍ പിതാക്കന്മാരെ അനുഗമിക്കും.

ക്ലിഫ്റ്റന്‍, പ്ലിമത്ത്, മിനിവിയാ, കാര്‍ഡിഫ് എന്നീ രൂപതകളിലെ സീറോ മലബാര്‍ സമൂഹം ഒന്ന് ചേര്‍ന്ന് നവംബര്‍ 5ന് വൈകുന്നേരം ബ്രിസ്റ്റോളിലെ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ 6.30 ഓടെ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാക്കന്മാര്‍ക്കു ഊഷ്മള സ്വീകരണം നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ ദിവ്യബലി അര്‍പ്പിക്കപ്പെടും.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും വികാരി ജനറാള്‍ റവ. ഫാ. തോമസ് പാറയടി കൂടാതെ വൈദികരായ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST (ക്ലിഫ്റ്റന്‍ രൂപത ചാപ്ലിന്‍), റവ. ഫാ.ജോയി വയലില്‍ CST, റവ ഫാ. സിറിള്‍ ഇടമന SDB (ചാപ്ലിയന്‍സി ടീം), റവ. ഫാ. സണ്ണി പോള്‍ MSFS (പ്ലിമത്ത് രൂപത ചാപ്ലിന്‍), റവ. ഫാ. സക്കറിയ കാഞ്ഞുപറമ്പില്‍, റവ. ഫാ. ജോര്‍ജ് പുത്തൂര്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാകും.

വൈദികരും സിസ്റ്റേഴ്സും കൈക്കാരന്‍മാരും കമ്മിറ്റി മെമ്പേഴ്സും അല്മായരും വളരെ പ്രതീക്ഷയോടെയാണ് പിതാക്കന്മാരുടെ ഇടയ സന്ദര്‍ശനത്തെ കാത്തിരിക്കുന്നത്. ദിവ്യബലിക്ക് ശേഷം സഭാ മക്കളുമായി വലിയ പിതാവ് സംസാരിക്കുകയും സ്‌നേഹവിരുന്നില്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയില്‍ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more