1 GBP = 106.79
breaking news

എഴുത്തശ്ചന്‍ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന്

എഴുത്തശ്ചന്‍ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന്

എഴുത്തച്ഛന്‍ പുരസ്‌കാരമികവില്‍ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന്‍. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്‌കാരം. ഇന്ന് ഉച്ചയ്ക്കാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

എഴുത്തുകാരന്‍, നോവലിസ്റ്റ്, സിനിമ സംവിധായകന്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സി.രാധാകൃഷ്ണന്‍. സാധാരണ മനുഷ്യരുടെ വൈവിധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമായിരുന്നു ഇദ്ദേഹം തന്റെ കൃതികളിലൂടെ നടത്തിയത്.

അഗ്‌നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകള്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. സ്പന്ദമാപിനികളേ നന്ദി എന്ന കൃതിയ്ക്ക് 1989ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 1962ല്‍ നിഴല്‍പ്പാടുകള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more