ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ചാരിറ്റി ഇടുക്കിയിലെ പടമുഖത്തുള്ള സ്‌നേഹമന്ദിരത്തിനു നല്‍കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് തീരുമാനിച്ചു. ഒരിക്കലെങ്കിലും ഈ സ്ഥാപനം സന്ദര്‍ശിച്ചവര്‍ക്ക് ഈ സ്ഥാപനത്തെപറ്റി പറയാന്‍ ഒട്ടേറെ നന്മകള്‍ കാണാതിരിക്കില്ല. ഈ സ്ഥാപനം നടത്തുന്നത് വി സി രാജു എന്നു പറയുന്ന ഒരു ദൈവദാസനും അദേഹത്തിന്റെ കുടുംബവും പിന്നെ കുറെ നിസ്വാര്‍ത്ഥമതികളായ ശുശ്രൂക്ഷകരുടെയും സഹായത്തിലാണ്.
രാജു സഹോദരന്‍ ഈ വരുന്ന രണ്ടാം തിയതി യുകെയില്‍ എത്തിച്ചേരും. അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ക്ഷണം സ്വികരിച്ചാണ് അദ്ദേഹം എത്തുന്നത്. ലിവര്‍പൂളില്‍ അദേഹത്തിനു നല്‍കുന്ന സ്വീകരണത്തില്‍ വച്ച് നിങ്ങള്‍ തരുന്ന പണം ഞങ്ങള്‍ കൈമാറും. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന പതിനൊന്നാമത് ചാരിറ്റിയാണിത്. ഞങ്ങളുടെ സത്യസന്ധതയും സുതാര്യതയും ഞങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ് . ഞങ്ങളുടെ പ്രവര്‍ത്തങ്ങള്‍ എല്ലാം ഇടുക്കി ചാരിറ്റി എന്ന ഫേസ് ബുക്ക് പേജില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ നിസീമമായ സഹായം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ലോകം ചൂഷണത്തിന്റെയും ലാഭകൊതിയുടെയും നടുവില്‍ ആണ് എന്നു പറയുമ്പോളും അതിനപ്പുറം മനുഷ്യസ്‌നേഹവും തൃാഗമനോഭാവവും കൈവിടാതെ സൂക്ഷിക്കുന്ന ഒരു കൂട്ടം മനുഷൃര്‍ നമ്മുടെ ഇടയില്‍ അവശേഷിക്കുന്നുണ്ട് എന്നു ഈ സ്‌നേഹമന്ദിരത്തില്‍ ചെല്ലുന്ന ആര്‍ക്കും തോന്നിപോകും .
നടുറോഡില്‍ മല മൂത്ര വിസര്‍ജനം നടത്തി അത് വാരി ഭക്ഷിച്ചു നടന്നവര്‍ മുതല്‍ മക്കള്‍ നടുറോഡില്‍ വലിച്ചെറിഞ്ഞ മാതാപിതാക്കള്‍ ,പട്ടിണിക്കിട്ട് കൊല്ലാന്‍ തങ്ങള്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ ശ്രമിച്ചവര്‍ , അസുഖം മാറിയിട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആരും ഏറ്റെടുക്കാന്‍ ഇല്ലാത്തവര്‍ , ഭ്രാന്തു മൂലം വീട്ടുകള്‍ ഉപേക്ഷിച്ചവര്‍ അങ്ങനെ പോകുന്നു ഈ സ്‌നേഹ മന്ദിരത്തിലെ മനുഷ്യ കൂട്ടങ്ങളുടെ കഥ .
ഇതില്‍ ചിത്തഭ്രമം ബാധിച്ച ഡോക്ടര്‍ മുതല്‍ BSC പാസ്സായ നേഴ്‌സ് അതുപോലെ നല്ല നിലയില്‍ വിദ്യാഭ്യാസം നേടിയവര്‍ ഇവരെല്ലാം ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു . കൂടാതെ മാതാപിതാക്കള്‍ പലകാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട വിവിധ പ്രായത്തിലുള്ള കുട്ടികള്‍ ഇവര്‍ക്കെല്ലാം ആശ്രയം നല്‍കുന്നത് സ്‌നേഹ മന്ദിരം എന്ന ഈ മഹത്തായ സ്ഥാപനവും ഈ സ്ഥാപനത്തിനു സൂര്യതേജസോടെ നേതൃത്വം കൊടുക്കുന്ന പപ്പാ എന്ന് അവിടുത്തെ അന്തേവാസികള്‍ വിളിക്കുന്ന വി സി രാജു എന്ന മഹാ മനുഷ്യനുമാണ് .
ഇന്നു ഈ സ്‌നേഹ തിരത്ത് 300 പ്രായമുള്ളവരും 32 കുട്ടികളും മനുഷ്യരെ പോലെ നന്നായി വസിക്കുന്നു. കുട്ടികള്‍ എല്ലാം അടുത്തുള്ള സ്‌കൂളില്‍ പഠിക്കുന്നു.
2400 ആളുകള്‍ ഈ മനുഷ്യ സ്‌നേഹം മാത്രം ഉല്‍ാപധിപ്പിക്കുന്ന ഈ സ്ഥാപനത്തില്‍ ഇതുവരെ സ്വാന്ത്വനം തേടി എത്തിയിട്ടുണ്ട്. അതിലെ കുറെ ആളുകളെ രോഗം ഭേദമായി വീട്ടുകാര്‍ വന്നു തിരിച്ചു കൊണ്ടുപോയിട്ടുണ്ട് എന്നു രാജു പറഞ്ഞു .
ഈ മഹത്തായ പ്രവര്‍ത്തനത്തിന് രാജുവിനു പ്രചോദനം ലഭിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിലും ജില്ല ആശുപത്രിയിലും ഒരു പൈസ പോലും കൈയില്‍ ഇല്ലാതെ സൗജന്യമായി ഭക്ഷണം നല്‍കുന്ന പി .യു തോമസ് എന്ന മനുഷ്യനോട് ഒപ്പം നവജീവന്‍ എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച കാലത്താണ് എന്നു രാജു പറഞ്ഞു .
കോട്ടയത്ത് നിന്നും പടമുഖംകാറി ഷൈനിയെ വിവാഹം കഴിച്ചു ഒരു ചെറിയ പലചരക്ക് കടയും ആയി പടമുഖത്തു ജീവിതം ആരംഭിച്ച രാജു മെഡിക്കല്‍ കോളേജില്‍ നിന്നും രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാന്‍ ഇല്ലാതെ മൂന്നു പേരെ ഏറ്റെടുത്തു തന്റെ വീട്ടില്‍ കൊണ്ടുവന്നു സംരക്ഷിച്ചാണ് ഈ നന്മ പ്രവര്‍ത്തിക്കു ഇരുപതു വര്‍ഷം മുന്‍പ് തുടക്കം ഇട്ടത് . മൂന്നു കുട്ടികളും ആയി വിഷമിച്ചു കഴിഞ്ഞിരുന്ന ആ കുടുംബം ഈ അനാഥരായ മൂന്ന് മനുഷ്യരെ കൂടി സംരക്ഷിക്കാന്‍ അന്ന് വളരെ ബുദ്ധിമുട്ടിയിരുന്നു എന്നാല്‍ നല്ലവരായ നാട്ടുകള്‍ ഭക്ഷണ സാധനങ്ങളും വസ്ത്രവും ഒക്കെ നല്‍കി സഹായിച്ചിരുന്നു .
ആ കാലത്ത് ഇറ്റലിയില്‍ ജോലി നേടി പോയ രാജുവിന്റെ സഹോദരി അയച്ചു കൊടുത്ത ആദ്യ ആയ അന്‍പതിനായിരം രൂപ കൊടുത്തു വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച സ്‌നേഹ മന്ദിരം ഇന്നു കടലുകള്‍ക്ക് അപ്പുറം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറാന്‍ കാരണം രാജു എന്നു പറയുന്ന ഈ നല്ല മനുഷ്യനും അദ്ദേഹത്തെ സഹായിക്കാന്‍ ലാഭേച്ച ലേശവും ഇല്ലാതെ ഇറങ്ങി പുറപ്പെട്ട കുറച്ചു നല്ല മനുഷ്യരും, അവരുടെ അദ്ധ്വാനവും മാത്രമാണ് ..
കടുത്ത ഈശ്വരവിശ്വാസി ആയ രാജു തനിക്കു കിട്ടുന്ന എല്ലാ അംഗീകാരത്തെയും ദൈവാനുഗ്രഹം ആയി കാണുന്നു അതോടൊപ്പം ഇത്തരം നന്മ പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്നെ ദൈവം ഒരു ഉപകരണം ആക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു
രാജുവിന്റെ മൂന്നു കുട്ടികളില്‍ മുത്തവന്‍ നിബിന്‍ രാജു എംബിഎ പാസ്സായതിനു ശേഷം രാജുവിനോപ്പം സ്‌നേഹമന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്നു. രണ്ടാമത്തെ മകള്‍ നീതു നഴ്‌സിംഗ് പാസായതിനു ശേഷം അച്ഛന്റെ പാതയില്‍ സ്‌നേഹമദിരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മൂന്നാമത്തെ മകള്‍ കോളേജില്‍ പഠിക്കുന്നു .
നാട്ടില്‍ പോകുന്ന സമയത്ത് എല്ലാം തന്നെ രാജുവിനെ കണ്ടു ചെറിയ സഹായങ്ങള്‍ നല്‍കാറുണ്ടായിരുന്നു എങ്കിലും അവിടെ നടക്കുന്ന നല്ല കാര്യങ്ങള്‍ കൂടുതലും അറിഞ്ഞത് സ്‌നേഹ മന്ദിരത്തിലെ സ്ഥിരം സന്ദര്‍ശകയായ എന്റെ ഭാര്യ മാതാവായ അന്നമ്മയില്‍ നിന്നും ആയിരുന്നു. അതുകൊണ്ട് തന്നെ ഇപ്രവശൃം നാട്ടില്‍ പോകുമ്പോള്‍ അവിടെ പോകുവാനും അവരോട് ഒപ്പം ഒരുമിച്ചു ഭക്ഷണം കഴിക്കുവാനും തിരുമാനിച്ചിരുന്നു. ഞാനും ഭാര്യയും കുട്ടികളും ഭാര്യ മാതാവും ഞങ്ങളുടെ രണ്ടു കുടുംബവും കൂടി ആണ് സ്‌നേഹ മന്ദിരം സന്ദര്‍ശിച്ചത് .
ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കുളിലെ V S S വിദ്യാര്‍ഥികള്‍ അവിടെ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി അവിടെ ഒരുക്കിയിരുന്ന മീറ്റിംങ്ങിലേക്ക് രണ്ടു വാക്ക് പറയുന്നതിന് വേണ്ടി എന്നെയും ക്ഷണിച്ചിരുന്നു. എന്റെ മുന്‍പില്‍ ഇരുന്ന കുട്ടികളെ നോക്കിയിരുന്ന എനിക്ക് ഒരു വാക്ക് പോലും നേരെ ചൊവേ പറയാന്‍ കഴിഞ്ഞില്ല. ഞാന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു ഈ പാവം കുട്ടികളെയും പ്രായം ചെന്നവരെയും സംരക്ഷിക്കുന്ന ഈ മനുഷ്യന്റെ മുന്‍പില്‍ ഞാന്‍ ഒക്കെ എത്ര നിസാരന്‍ , പോളണ്ടിലെ ഓസവിച് കോണ്‍സെനറ്റ്രറേന്‍ ക്യാമ്പില്‍ മറ്റൊരാള്‍ക്ക് വേണ്ടി തന്റെ ജീവന്‍ ബലികൊടുത്ത ഫാദര്‍ മക്മില്ലോന്‍ കോള്‍ബെയെക്കാള്‍ വലിയവനാണ് രാജു എന്ന ഈ വലിയ മനുഷ്യന്‍ എന്നു ഞാന്‍ പറഞ്ഞു. VSS ലെ കുട്ടികളുടെ പ്രതിധിനിധികളും അധ്യാപകരും അവടെ സംസാരിച്ചു രാജു അവിടുത്തെ ചില അന്തേവാസികളെ അവിടെ പരിചയപ്പെടുത്തിയിരുന്നു .
അനാഥത്വത്തെ പരാജയപ്പെടുത്തി ജീവിത വിജയം നേടി അമേരിക്കന്‍ പ്രസിഡണ്ട് ആയ ബാരക്ക് ഒബാമയും, ജെറാല്‍ഡ് ഫോര്‍ഡും , ബ്രിട്ടനിലെ ബ്രേക്ക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസും ഒക്കെ നമ്മുടെ മുന്‍പില്‍ മാതൃകയായിട്ടുണ്ട്. അതുപോലെ അവിടെ കണ്ട കുട്ടികള്‍ക്കും ലോകത്തിനു മുകളില്‍ അവരുടെ അനാഥത്വത്തെ പരാജയപ്പെടുത്തി എത്തിപ്പെടാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ഞങ്ങള്‍ സുനാമിക്ക് വേണ്ടി പണം പിരിച്ചു മുഖ്യമന്ത്രിക്കു നല്‍കി കൊണ്ടാണ് ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. സൂതാരൃതയും സത്യസന്ധതയുമാണ് ഞങ്ങളുടെ മുഖമുദ്ര..
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴി എല്ലവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് .. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
രാജുവിന്റെ ഫോണ്‍ നമ്പര്‍: 00919447463933
click on malayalam character to switch languages