1 GBP = 107.76
breaking news

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍; ഏഴ് പേര്‍ക്ക് പരുക്ക്, ഷെല്ലാക്രമണം തുടരുന്നു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍; ഏഴ് പേര്‍ക്ക് പരുക്ക്, ഷെല്ലാക്രമണം തുടരുന്നു

കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും യാതോരു പ്രകോപനവും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പാക്‌സിഥാന്‍ വെടിവെയ്പ് നടത്തിയത്. ആക്രമണത്തില്‍ ബി എസ് എഫ് ജവാന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു.

ഇന്ത്യപാക്ക് രാജ്യാന്തര അതിര്‍ത്തിയില്‍ ആര്‍എസ് പുര സെക്ടറില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. ബുധനാഴ്ച തുടങ്ങിയ വെടിവെയ്പ്പും ഷെല്ലാക്രമണവും ഇപ്പോഴും തുടരുകയാണ്. അതിര്‍ത്തിയിലെ രക്ഷാ സേനയുടെ താവളവും പ്രദേശത്തെ സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണം.

പാകിസ്ഥാന്റെ ആക്രമണത്തില്‍ ഗ്രാമവാസികള്‍ ആശങ്കാകുലരാണ്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മേഖലയിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി നല്‍കി. ഇന്ത്യപാക്ക് രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവമെന്നത് ശ്രദ്ദേയം.

Post Your Comments Here ( Click here for malayalam )

Press Esc to close
show more