1 GBP = 106.75
breaking news

ഓമ്നിയുടെ പൊതുയോഗവും തിരഞ്ഞെടുപ്പും നവംബര്‍ 19ന് സെന്റ്. ആന്‍സ് ഹാളില്‍..

ഓമ്നിയുടെ പൊതുയോഗവും തിരഞ്ഞെടുപ്പും നവംബര്‍ 19ന് സെന്റ്. ആന്‍സ് ഹാളില്‍..

ഓമ്നിയുടെ പൊതുയോഗവും പുതിയ ഭരണസമിതിയിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2016 നവംബര്‍ 19 ശനിയാഴ്ച ഉച്ച തിരിഞ്ഞു 3 മണി മുതല്‍ വൈകിട്ട് 7 വരെ ഫിനഗിയിലുള്ള സെന്റ്. ആന്‍സ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. സാംസ്‌കാരിക – കലാ പ്രകടനങ്ങളും ലഘു ഭക്ഷണവും അന്നേ ദിവസം ഉണ്ടായിരിക്കുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നിലവിലുള്ള ഭരണസമിതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ ഓമ്നിയുടെ മെംബേഴ്സിനും ഇക്കഴിഞ്ഞ കാലയളവില്‍ ഓമ്നിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നതായും പ്രത്യേകം അറിയിച്ചു.
നിലവിലുള്ള ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പായി ചൊവ്വാഴ്ച വൈകുന്നേരം കൂടിയ മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇക്കാലയളവില്‍ എല്ലാവിധ പിന്തുണയും സഹായ സഹകരണങ്ങളും ചെയ്ത എല്ലാ കമ്മിറ്റി മെംബേഴ്സിനും പ്രസിഡണ്ട്, സെക്രട്ടറി, ട്രഷര്‍, പി ആര്‍ ഓ തുടങ്ങിയവര്‍ നന്ദി പറയുകയും പുതിയതായി തിരഞ്ഞെടുത്തു വരുന്ന കമ്മിറ്റിക്കു എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more