1 GBP = 106.56
breaking news

നാസയുടെ ബഹിരാകാശകേന്ദ്രത്തില്‍നിന്നുള്ള ലൈവ് വീഡിയോ കണ്ടത് ലക്ഷങ്ങള്‍

നാസയുടെ ബഹിരാകാശകേന്ദ്രത്തില്‍നിന്നുള്ള ലൈവ് വീഡിയോ കണ്ടത് ലക്ഷങ്ങള്‍

ബഹിരാകാശം എന്നും കൗതുകങ്ങളുടെയും ശാസ്ത്ര രഹസ്യങ്ങളുടെയും കലവറയാണ്. ബഹിരാകാശത്ത് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് ഒരു കേന്ദ്രവുമുണ്ട്. നാസയില്‍നിന്നുള്ള ബഹിരാകാശ യാത്രികര്‍ നിരന്തരം പോവുകയും താമസിക്കുകയും ചെയ്യുന്ന ഒരിടം. ഇവിടെ ഇരുന്നുകൊണ്ടുള്ള പല ചിത്രങ്ങളും അപ്‌ഡേറ്റുകളും ഏറെ കൗതുകവും പുതിയ അറിവും പകരുന്നതാണ്. ഇതാ ഇപ്പോള്‍ നാസയുടെ ബഹിരാകാശ കേന്ദ്രം നേരിട്ടു കാണാന്‍ അവസരം. ഫേസ്ബുക്കിലെ ലൈവിലൂടെയാണ് ബഹിരാകാശ കേന്ദ്രം കാണാന്‍ അവസരമൊരുക്കിയത്.

INTERESTINATE എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നാണ് ലൈവ് വീഡിയോ സ്ട്രീം ചെയ്തത്. ആദ്യ മിനുട്ടുകളില്‍ ഒരു ലക്ഷത്തിനടുത്തായിരുന്നു ലൈവ് വീഡിയോയുടെ റിയല്‍ ടൈം കാഴ്ച. എണ്ണായിരത്തിലധികം ഫെയ്‌സ്ബുക്ക് പേജുകളിലേക്ക് വീഡിയോ ഷെയര്‍ ചെയ്തു പോയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ജൂണ്‍ ഒന്നിന് ബഹിരാകാശ കേന്ദ്രത്തിലെ മൂന്ന് ബഹിരാകാശ യാത്രികരുമായി സംവദിച്ചാണ് ഫെയ്‌സ്ബുക്ക് ലൈവിന് തുടക്കം കുറിച്ചത്. അന്ന് ഭൂമിയില്‍ നിന്ന് ബഹിരാകാശ കേന്ദ്രത്തിലേക്ക് നടന്ന ലൈവ് സംഭാഷണം നാസ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവായി പോസ്റ്റ് ചെയ്തിരുന്നു. 20 മിനുട്ട് നീണ്ടുനിന്നു ലൈവ് വീഡിയോയില്‍ അന്ന് കാഴ്ചക്കാരും ചോദ്യങ്ങളുമായി പങ്കുചേര്‍ന്നിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more