1 GBP = 102.97
breaking news

പുലിമുരുകന്‍ കാണാന്‍ കുടുംബസമേതം മുഖ്യമന്ത്രി പിണറായി വിജയനും; മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു

പുലിമുരുകന്‍ കാണാന്‍ കുടുംബസമേതം മുഖ്യമന്ത്രി പിണറായി വിജയനും; മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു

തിരുവനന്തപുരം: ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തോടുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്‍ ചിത്രം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ഭാര്യ കമലയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി ചിത്രം കാണാന്‍ എത്തിയത്. തിരുവനന്തപുരം ഏരീസ് പ്ലക്‌സിലായിരുന്നു മുഖ്യമന്ത്രി സിനിമ കാണാന്‍ എത്തിയത്.

സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് മുഖ്യമന്ത്രി പറഞ്ഞത്. സിനിമ തന്നെ വല്ലാതെ രസിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ സന്തോഷം അദ്ദേഹം മോഹന്‍ലാലിനെ നേരില്‍ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more