1 GBP = 106.56
breaking news

പുതു മുഖങ്ങള്‍ക്ക് അവസരമൊരുക്കി കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കുള്ള പട്ടികയായി

പുതു മുഖങ്ങള്‍ക്ക് അവസരമൊരുക്കി കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയ്ക്കുള്ള പട്ടികയായി

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടിക അന്തിമഘട്ടത്തിലെത്തി. പുതുമുഖങ്ങളെ ഡിസിസി അധ്യക്ഷന്‍മാരാക്കിയുള്ള പുനഃസംഘടനയ്ക്കാണ് കോണ്‍ഗ്രസ് നേതൃത്വം തയാറെടുക്കുന്നത്. അറുപതു വയസിനു മുകളില്‍ പ്രായമുള്ളവരെ ഡിസിസി പ്രസിഡന്റുമാരാക്കേണ്ട എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. അടുത്തയാ!ഴ്ച അന്തിമ തീരുമാനമാകും. അവസാന ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതാക്കളായ മുകുള്‍വാസ്‌നിക്കും ദീപക് ബാബ്രിയയും നവംബര്‍ 2ന് കേരളത്തിലെത്തും. നവംബര്‍ 3ന് രാഷ്ട്രീയകാര്യസമിതിയും ചേരുന്നുണ്ട്.

നവംബറില്‍ എഐസിസി സമ്മേളനം ചേരുന്നതിനു മുമ്പായി കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നത്. കേരളത്തില്‍ അന്തിമപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. തിരുവനന്തപുരം – നെയ്യാറ്റിന്‍കര സനല്‍,പാലോട് രവി ,ടി. ശരത്ചന്ദ്രപ്രസാദ്, രമണി പി നായര്‍, ആര്‍.വി.രാജേഷ്, കൊല്ലം കൊടിക്കുന്നില്‍ സുരേഷ് ,പി.സി.വിഷ്ണുനാഥ്, എ.ഷാനവാസ് ഖാന്‍, സി.ആര്‍ .മഹേഷ് ആലപ്പുഴ ഷാനിമോള്‍ ഉസ്മാന്‍, എം .ലിജു ,അഡ്വ.അനില്‍ ബോസ്, കോശി.എം .കോശി പത്തനംതിട്ട – ബാബു ജോര്‍ജ്, സതീഷ് കൊച്ചുപറമ്പില്‍ ,ശിവദാസന്‍ നായര്‍ ,കെ.കെ.റോയിസണ്‍

കോട്ടയം – ടോമി കല്ലാനി, ലതികാ സുഭാഷ്, തോമസ് കല്ലാടന്‍, ഫില്‍സണ്‍ മാത്യൂസ്, ജോസി സെബാസ്റ്റ്യന്‍, എറണാകുളം ഐ.കെ.രാജു, ജയ്‌സണ്‍ ജോസഫ്, കെ.പി.ഹരിദാസ്, മുഹമ്മദ്കുട്ടി മാസ്റ്റര്‍. ഇടുക്കി – ഡീന്‍ കുര്യാക്കോസ്, സിറിയക് തോമസ്, സേനാപതി വേണു, തോമസ് ഡാനിയേല്‍ . തൃശൂര്‍ – ടി.എന്‍ .പ്രതാപന്‍, പത്മജ വേണുഗോപാല്‍, പി.എ.മാധവന്‍ പാലക്കാട് – ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍, സി വി ബാലചന്ദ്രന്‍, എ വി.ഗോപിനാഥ് കോഴിക്കോട് ടി.സിദ്ദിഖ്, കെ.പി.അനില്‍കുമാര്‍, എന്‍ .സുബ്രഹ്മണ്യന്‍, പി .എം .നിയാസ്, കെ പ്രവീണ്‍കുമാര്‍

കണ്ണൂര്‍ – സതീശന്‍ പാച്ചേനി, സുമ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, സോണി സെബാസ്റ്റ്യന്‍ മലപ്പുറം – വി.വി.പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത്, വയനാട് ഐ.സി .ബാലകൃഷ്ണന്‍, കെ. കെ. എബ്രഹാം കാസര്‍കോഡ് – നീലകണ്ഠന്‍, കെ.പി.കുഞ്ഞിക്കണ്ണന്‍.

കെപിസിസി രാഷ്ട്രീയകാര്യ മിതി അംഗങ്ങളാണ് പട്ടിക തയാറാക്കിയത്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചിട്ടുണ്ട്. പുതുമുഖങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും മതസാമുദായികതാത്പര്യം കൂടി കണക്കിലെടുത്തായിരിക്കും അന്തിമതീരുമാനം. കുറഞ്ഞത് ഒരു ജില്ലയിലെങ്കിലും അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് വനിതയെത്തുമെന്നും ഉറപ്പായി. തിരുവനന്തപുരത്ത് രമണി പി നായര്‍, കോട്ടയത്ത് ലതികാ സുഭാഷ്, തൃശൂരില്‍ പദ്മജാ വേണുഗോപാല്‍, ആലപ്പു!ഴയില്‍ ഷാനിമോള്‍ ഉസ്മാന്‍, കണ്ണൂരില്‍ സുമാ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ ഏറെ സാധ്യതയുള്ളവരാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more