ലണ്ടന്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രിയുടെ (SRM) സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 24 മുതല്‍ 27 വരെ സൗത്താംപ്ട്ടനിലെ സെന്റ് ജോസഫ് സെന്ററില്‍ നടക്കുന്നതാണ്.
സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തുന്ന ഫയര്‍ കോണ്‍ഫറന്‍സിലും ധ്യാന ശുശ്രൂഷയിലും ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, ബിഷപ്പ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ആന്റണി സാമി ഫ്രാന്‍സിസ് എന്നീ സഭാപിതാക്കന്മാരും നിരവധി വൈദികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി ചേരുന്ന അനേകം വിശ്വാസികളും പങ്കെടുക്കുന്നതാണ്.
ബാംഗ്ലൂരില്‍ ജോസഫ് സ്റ്റാന്‍ലി സെബാസ്റ്റിയന്‍ സഹോദരന്‍ ഫ്രാന്‍സിസ് സേവ്യറും ചേര്‍ന്ന് ആരംഭിച്ച ഡെലിവറന്‍സ് മിനിസ്ട്രിയാണ് ഇന്ന് SRM എന്ന ചുരുക്കപ്പേരില്‍ ലോകമറിയുന്ന റിവൈവല്‍ മിനിസ്ട്രിയായി വളര്‍ന്നത്. ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ഡോ. ഇഗ്നേഷ്യസ് പിന്റോ ഇന്ത്യയിലും വിദേശത്തും ആഗോള കത്തോലിക്കാ സഭയില്‍ ശുശ്രൂഷ ചെയ്യുവാന്‍ അനുമതി നല്‍കി. ഇപ്പോള്‍ ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് ആയ ഡോ. ബര്‍ണാഡ് മോറിസിന്റെ തുടര്‍ അനുവാദത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മിനിസ്ട്രിയുടെ പേട്രണ്‍ ആയി ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും (സെക്രട്ടറി, പൊന്തിഫിക്കല്‍ കൗസില്‍ ഫോര്‍ മൈഗ്രന്റ്സ് , വത്തിക്കാന്‍), യുകെ സ്പിരിച്വല്‍ ഡയറക്ടര്‍ ആയി റവ. ജോസഫ് സേവ്യറും, യുകെ മിഷന്‍ ഹെഡ് ആയി ജോസഫ് ലോനപ്പനും സേവനം അനുഷ്ഠിക്കുന്നു.
സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലും മറ്റു ധ്യാന ശുശ്രൂഷയിലും പങ്ക് ചേരുവാനും പരിശുദ്ധാത്മാവില്‍ നിറയുവാനും നിങ്ങള്‍ ഓരോരുത്തരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.sym-uk.org
മനോജ് :07886692327
ജോസി: 07846096512
വേദി:
St. Joseph’s Centre
8 Lyndhurst Road
Southampton
SO407DU
click on malayalam character to switch languages