യുക്മ മിഡ്‌ലാന്‍ഡ്സ് റീജനല്‍ കലാമേള നാളെ നോട്ടിംഗ്ഹാമില്‍ വച്ചു നടക്കും. രണ്ടാം തവണ കലാമേളക്ക് ആതിഥേയര്‍ ആകുന്നത് നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ തന്നെ അതും റൂഷ് ക്ലിഫി ലെഷര്‍ സെന്ററില്‍ വെച്ചു തന്നെ . കലാരംഗത്തും കായികരംഗത്തും യുക്മ ചാമ്പ്യന്‍ പട്ടം നില നിര്‍ത്തുന്ന റീജന്‍ യുക്മയിലെ ഏറ്റവും നല്ല റീജനുള്ള ഗോള്‍ഡന്‍ ഗാലക്സി അവാര്‍ഡും 2015ല്‍ സ്വന്തമാക്കി. നവംബര്‍ അഞ്ചിനു നടക്കുന്ന ദേശീയ കലാമേളയും മിഡ്‌ലാന്‍ഡ്‌സ് റീജനിലെ കവന്‍ട്രിയില്‍ വെച്ചു നടത്തപ്പെടുന്നതിനാല്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് നില നിര്‍ത്തുവാനായുള്ള തയാറെടുപ്പിലാണ് റീജനിലെ അംഗ അസോസിയേഷനുകള്‍ .
അസോസിയേഷനുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാര്‍ത്ഥികളുടെ എണ്ണം കൊണ്ടും മിഡ്‌ലാന്‍ഡസ് റീജന്‍ ഇക്കുറിയും ചരിത്രം കുറിക്കും. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ചു മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കണക്കിലെടുത്ത് മേള കൃത്യം പത്തുമണിക്കു തന്നെ തുടങ്ങുന്നതായിരിക്കുമെന്ന് റീജനല്‍ കമ്മിറ്റി അറിയിച്ചു. പതിനെട്ടില്‍ പതിനേഴു അംഗ അസോസിയേഷനില്‍ നിന്നും നാ നൂറ്റിയമ്പതില്‍ പരം എന്‍ട്രികള്‍ ലഭിച്ചു കഴിഞ്ഞു. യുക്മ നാഷണല്‍ കലാമേള ഒഴിച്ചാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കലാമേളയും മിഡ്‌ലാന്‍ഡ്സ് റിജിയണല്‍ കലാമേള തന്നെ.
രാവിലെ ഒന്‍പതു മണിക്ക് രജിസ്ട്രേഷെന്‍ ആരംഭിക്കും. തുടര്‍ന്ന് മുന്നു വേദികളിലായി ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ട് ഒന്‍പതു മണിയോടെ കലാമേള അവസാനിക്കും. മേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാ പ്രേമികളെയും നോട്ടിംഗ്ഹാമിലേക്ക് സ്വാഗതം ചെ യ്യുന്നു.
വേദിയുടെ വിലാസം:
RUSHCLIFE LEISURE CENTRE BOUNDARY ROAD NG27BY
click on malayalam character to switch languages