1 GBP = 106.18
breaking news

ഭാഗ്യലക്ഷ്മിക്ക് വോകിംഗ് കരുണ്യയുടെ സഹായമായ നാല്‍പത്തിനാലായിരത്തി നാനൂറ്റിയിരുപത് രൂപ കൈമാറി….

ഭാഗ്യലക്ഷ്മിക്ക് വോകിംഗ് കരുണ്യയുടെ സഹായമായ നാല്‍പത്തിനാലായിരത്തി നാനൂറ്റിയിരുപത് രൂപ കൈമാറി….

ഇടുക്കി: വോകിംഗ് കാരുണ്യയുടെ അന്‍പത്തിരണ്ടാമത് സഹായമായ നാല്‍പത്തിനാലായിരത്തി നാനൂറ്റിയിരുപത് രൂപ ഇടുക്കി ജില്ലയില്‍ ഏലപ്പാറ പഞ്ചായത്ത് മെമ്പര്‍ മറിയം സെല്‍വി ഭാഗ്യലക്ഷ്മിക്ക് കൈമാറി. ഭാഗ്യലക്ഷ്മിയുടെ ദുരിതാവസ്ഥ വോകിംഗ് കാരുണ്യയെ അറിയിച്ച യുകെ മലയാളിയായ സുധയുടെ മാതാവും തദവസരത്തില്‍ സന്നിഹിതയായിരുന്നു.

പേരില്‍ മാത്രമേ ഭാഗ്യലക്ഷ്മിക്കും കുടുംബത്തിനും ഭാഗ്യമുള്ളു. ഇടുക്കി ജില്ലയില്‍ ഏലപ്പാറ എന്ന മലയോര ഗ്രാമത്തില്‍ ഉപ്പുകളം എസ്റ്റേറ്റ് ഭരണസമിതി കൊടുത്ത തങ്ങളുടെ സ്വന്തമല്ലാത്ത ഒരു കൊച്ചു വീട്ടിലാണ് ഭാഗ്യലക്ഷ്മിയും മക്കളും താമസിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയി. ഭാഗ്യലക്ഷ്മിയുടെ രണ്ട് ആണ്‍മക്കളും മാനസികവളര്‍ച്ച ഇല്ലാത്തവര്‍ ആണ്. പിന്നെയുള്ള ഒരു മകള്‍ പോളിയോ ബാധിച്ചതും. എല്ലാ കുടുംബത്തിന്റെയും സമ്പത്ത് എന്ന് പറയുന്നത് ആരോഗ്യമുള്ള മക്കളാണ്. പക്ഷെ ഈ കുടുംബത്തിലെ മൂന്നു മക്കളും പൂര്‍ണ ആരോഗ്യം ഇല്ലാത്തവരായിപ്പോയി.

ആരോഗ്യവും വരുമാനവും ഉള്ളപ്പോള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് അവരുടെ അവസ്ഥ മനസിലാക്കാന്‍ കഴിയണമെന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വീണ് കാലൊടിഞ്ഞതിനാല്‍ ഭാഗ്യലക്ഷ്മിക്ക് പണിക്കു പോകുവാനും സാധിക്കുന്നില്ല. പോളിയോ ബാധിച്ച മകള്‍ ഒരു ധര്‍മ്മസ്ഥാപനത്തില്‍ പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രോഗികളായ ഈ നാലു പേരുടെ വയറു കഴിയുന്നത്. മക്കള്‍ക്ക് മരുന്ന് വാങ്ങികൊടുക്കാനോ ഭക്ഷണം കൊടുക്കാനോ നിര്‍വാഹമില്ലാതെ ഈ അമ്മ എന്തു ചെയ്യണമെന്നറിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

നമ്മള്‍ ചെയ്യുന്ന ഓരോ ചെറിയ സഹായവും ഇവരുടെ ജീവിതത്തില്‍ വലിയ അനുഗ്രഹമായിരിക്കും. ഈ കുടുംബത്തിന്റെ നിസഹായവസ്ഥ അറിഞ്ഞ വോകിംഗ് കാരുണ്യ അന്‍പത്തിരണ്ടാമത് ധനസഹായം ഇവര്‍ക്ക് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഈ കുടുംബത്തിന്റെ ദുരിതാവസ്ഥയില്‍ സഹായിക്കുവാന്‍ വോകിംഗ് കാരുണ്യയോട് സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്:

ജെയിന്‍ ജോസഫ്: 07809702654

സിബി ജോസ്: 07875707504

ബോബന്‍ സെബാസ്റ്റ്യന്‍: 07846165720

Post Your Comments Here ( Click here for malayalam )

Press Esc to close
show more