1 GBP = 106.75
breaking news

അങ്ങനെ മറക്കാന്‍ കഴിയുമോ നമ്മുടെ സ്വന്തം മണിമുത്തിനെ? കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മത്സരം വരുന്നു!

അങ്ങനെ മറക്കാന്‍ കഴിയുമോ നമ്മുടെ സ്വന്തം മണിമുത്തിനെ? കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മത്സരം വരുന്നു!

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മത്സരം നടത്താന്‍ തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മധ്യകേരളത്തില്‍ നിന്നും അന്യംനിന്ന് പോകുന്ന ഓണംകളി മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.

ഓണംകളി മത്സരം നടത്തുന്നതിനായി സാമ്പത്തിക സഹായം അനുവദിക്കുന്നതിന് കേരള ഫോക്ക് ലോര്‍ അക്കാദമി മുഖേന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. ചാലക്കുടി കേന്ദ്രമായി അനുവദിച്ച കലാഭവന്‍ മണി സ്മാരകം ഫോക്ലോര്‍ അക്കാദമിക്കു കീഴില്‍ ഒരു ഉപകേന്ദ്രമാക്കി മാറ്റുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പുലികളി, വള്ളംകളി തുടങ്ങിയ കലാരൂപങ്ങള്‍ക്ക് നല്‍കുന്നത് പോലെ ഓണംകളിക്കും ഗ്രാന്റുകള്‍ അനുവദിക്കും. പണ്ട് കാലത്ത് നിലനിന്നിരുന്ന കലാപരിപാടികളില്‍ ഒന്നായിരുന്നു ഓണംകളിയും. എന്നാല്‍, പിന്നീട് ഇത് അന്യം നിന്ന് പോകുകയായിരുന്നു. ഇതിന്റെ കാര്യങ്ങള്‍ കേരള ഫോക് ലോര്‍ അക്കാദമി മുഖേന പരിശോധിക്കുന്നതാണെന്നും സാസ്‌കാരിക മന്ത്രി പറഞ്ഞു. ചാലക്കുടി എംഎല്‍എ ബിഡി ദേവസ്സിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more