1 GBP = 106.82

പോര്‍ട്‌സ്മൗത്തും സൗത്താംപ്ടനും ഗ്രേസ് നൈറ്റിനായി ഒരുങ്ങിക്കഴിഞ്ഞു….

പോര്‍ട്‌സ്മൗത്തും സൗത്താംപ്ടനും ഗ്രേസ് നൈറ്റിനായി ഒരുങ്ങിക്കഴിഞ്ഞു….

ഗ്രേസ് മെലഡീസിന്റെ എട്ടാമത് വാര്‍ഷികം ‘ഗ്രേസ് നൈറ്റ്’ ശനിയാഴ്ച പോര്‍ട്‌സ്മൗത്തിലെ വാട്ടര്‍ലൂവിലെ ഓക്‌സ്ലാന്‍ഡിലെ കാത്തലിക് സ്‌കൂളില്‍ വച്ച് നടക്കും. രാവിലെ 11 മുതല്‍ എറണാകുളം ജില്ലാ സംഗമവും തുടര്‍ന്ന് വൈകീട്ട് 4 മുതല്‍ ഗ്രേസ് നൈറ്റും ഓക്‌സ്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. തികച്ചും സൗജന്യമായ ഈ പരിപാടിക്ക് ആയിരത്തോളം സീറ്റുകളും 400 ഓളം കാര്‍ പാര്‍ക്കിങ്ങും ഉണ്ടായിരിക്കും. കൂടാതെ മിതമായ നിരക്കില്‍ രുചിയൂറുന്ന ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമായിരിക്കും.
unnamed
ഐഡിയ സ്റ്റാര്‍ സിംഗര്‍ ജോബി ജോണും മലയാള സിനിമ പിന്നണി ഗായിക ഡെല്‍സി നൈനാനും നയിക്കുന്ന ഗാനമേളയും യുകെയിലെ പ്രശസ്ത നര്‍ത്തകരുടെ ഡാന്‍സുകളും ലിറ്റില്‍ ഹാംപ്ടണിലെ ലഘു നാടകവും ഉള്‍പ്പടെ 5 മണിക്കൂറാണ് ഗ്രേസ് നൈറ്റിന്റെ ദൈര്‍ഘ്യം. എല്ലാ കലാസ്‌നേഹികളെയും ഓക്‌സ്ലാന്‍ഡ് സ്‌കൂളിലേക്ക് ടീം ഗ്രേസ് സ്വാഗതം ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more