1 GBP = 105.49
breaking news

ബാര്‍ കോഴക്കേസില്‍ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് കെ ബാബു

ബാര്‍ കോഴക്കേസില്‍ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് കെ ബാബു

ബാര്‍ കോഴക്കേസില്‍ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് മുന്‍ എക്!സൈസ് മന്ത്രി കെ ബാബു. തനിക്കെതിരേ വിജിലന്‍സിന്റെ അന്വേഷണ സംഘം നടപടികള്‍ സ്വീകരിച്ചതും നടപ്പാക്കിയതും അതിവേഗത്തിലാണ്. കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് എഫ് ഐ ആര്‍ അടക്കമുള്ളവ തയാറാക്കിയതെന്നും ബാബു പറഞ്ഞു.

ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ വിജിലന്‍സ് ചോദ്യം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടായതായി കാണിച്ച് വ്യവസായി വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കെ ബാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

മദ്യനയത്തിന്റെ ഇരയാണ് താനെന്നും ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം ഉണ്ടായവരാണ് ഗൂഡാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയതെന്നും ഇന്നു രാവിലെ ബാബു വ്യക്തമാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more