കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് കാരണം നേതാക്കള്‍ എന്ന് നടന്‍ ശ്രീനിവാസന്‍. നേതാക്കളില്‍ ആരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും നേതാക്കളുടെ മക്കള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടോ? സ്വന്തം വീട്ടിലേക്ക് വെട്ടിമുറിക്കപ്പെട്ട മൃതദേഹം വരുന്ന അവസ്ഥ അവരില്‍ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ?. കണ്ണൂര്‍ ചോര കൊണ്ട് ചുവക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ഡോട് കോമിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
സ്‌നേഹമയമായി ചിരിക്കാന്‍ സാധിക്കുന്ന എത്രപേര്‍ ഇന്ന് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളിലുണ്ട്. സ്‌നേഹം കൊണ്ട് ജീവിച്ച നാട്ടിലാണ് ഇന്ന് വാഴത്തണ്ടുപോലെ മനുഷ്യരെ വെട്ടിയരിയുന്നത്. വളരെ നിഷ്‌കളങ്കരായ മനുഷ്യരാണ് കണ്ണൂര്‍ ഉള്ളത്. പാര്‍ട്ടിയെയും നേതാക്കളെയും കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍. എന്തു പറഞ്ഞാലും അത് അതേപടി അനുസരിക്കുന്നവര്‍. മനുഷ്യരുടെ ഈ നിഷ്‌കളങ്കതയാണ് നേതാക്കള്‍ മുതലെടുക്കുന്നത്.
കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും നൂറ് ശതമാനവും ഉത്തരവാദികള്‍ നേതാക്കള്‍ ആണ്. ഒരു നേതാവ് പോലും അണികളോട് കൊല്ലരുത് എന്ന് കര്‍ശനമായി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ് കണ്ണൂരുള്ളത്. ഈ നേതാക്കള്‍ ഒരുതവണ പറഞ്ഞാല്‍ അന്നുതീരും ഈ അരുംകൊലകള്‍. ഒരുപാട് ചോദ്യങ്ങള്‍ക്ക് നേതാക്കള്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കില്ല. കൊലയാളികള്‍ക്ക് പാര്‍ട്ടികള്‍ നല്‍കുന്ന സംരക്ഷണം നിര്‍ത്തലാക്കിയാലും മതി, കൊലപാതകങ്ങള്‍ അവസാനിക്കുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
click on malayalam character to switch languages