1 GBP = 106.83

നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി ട്രംപ്; ഇന്നത്തെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദിയെന്ന് ട്രംപ്

നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി ട്രംപ്; ഇന്നത്തെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദിയെന്ന് ട്രംപ്

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയെന്നു വിശേഷിപ്പിച്ച ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താന്‍ പ്രസിഡന്റായാല്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ ഇന്ത്യയും യുഎസും ഉറ്റ സുഹൃത്തുക്കളായിരിക്കും. ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ആശ്ചര്യകരമായ ഭാവി ഇരുരാജ്യങ്ങള്‍ക്കും ഉണ്ടാക്കാന്‍ കഴിയുമെന്നും ന്യൂജഴ്‌സിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ ട്രംപ് പറഞ്ഞു.

സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും ഉദ്യോഗസ്ഥതലത്തിലെ മാറ്റങ്ങളിലൂടെയും ഇന്ത്യയെ പെട്ടെന്നുള്ള വളര്‍ച്ചയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഈ രീതി യുഎസിനും ആവശ്യമാണ്. മോദിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തന്റെയും നീക്കം. ഇന്നത്തെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദി. ഊര്‍ജസ്വലനായ വ്യക്തിയാണ് ഇന്ത്യയുടെ നേതാവെന്നും ട്രംപ് പറഞ്ഞു.

താന്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനാണ്. യുഎസ് പ്രസിഡന്റായാല്‍ അമേരിക്കയിലെ ഹിന്ദുക്കളായ ഇന്ത്യക്കാര്‍ക്ക് ഒരു സുഹൃത്താണ് വൈറ്റ് ഹൗസിലുണ്ടാവുക. മോദിയിലും ഇന്ത്യയിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും ട്രംപ് പ്രശംസിച്ചു. താന്‍ പ്രസിഡന്റായാല്‍ ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം പോരാടും. തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി രഹസ്യങ്ങള്‍ കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more