1 GBP = 106.79
breaking news

കലയുടെ തിരുവരങ്ങില്‍ യുക്മയുടെ ആദരവ് ഏറ്റുവാങ്ങിയവര്‍ ഇവര്‍

കലയുടെ തിരുവരങ്ങില്‍ യുക്മയുടെ ആദരവ് ഏറ്റുവാങ്ങിയവര്‍ ഇവര്‍

ബോണ്‍മൗത്ത്: യുക്മ സൗത്ത് റീജിയണല്‍ കലാമേളയോടനുബന്ധിച്ച് വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്ക് റീജിയണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ശ്രീ ടിറ്റോ തോമസ്, ശ്രീ മനോജ് വേണുഗോപാല്‍, അലന്‍ ഫിലിപ്പ്, അപര്‍ണ ബിജു തുടങ്ങിയവരും മികച്ച അസ്സോസിയേഷനുള്ള പുരസ്‌കാരം ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷനും സ്വീകരിച്ചു.
3i4a0976
യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ രുപീകരണത്തിലും റീജിയണ്‍ ശക്തിപ്പെടുത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള ശ്രീ ടിറ്റോ തോമസിന്റെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തിന് റീജിയണ്‍ പ്രേത്യേക പുരസ്‌കാരം നല്‍കി ആദരിച്ചത്. നിലവിലെ യുക്മ നാഷണല്‍ എക്‌സിക്യു്ട്ടീവ് അംഗമായ ടിറ്റോ തോമസ് നാഷണല്‍ വൈസ് പ്രസിഡന്റ്, നാഷണല്‍ ജോയിന്റ് സെക്രെട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിനുള്ള പുരസ്‌കാരം യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ശ്രീ സജീഷ് ടോം കൈമാറി.
3i4a0984
ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍ അംഗമായ ശ്രീ മനോജ് വേണുഗോപാലിന് റീജിയണിന്റെ മികച്ച സംഭാവനക്കുള്ള പുരസ്‌കാരമാണ് തേടിയെത്തിയത്. കലാമേളയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രേത്യേക സോഫ്ട്!വെയര്‍ തയാറാക്കി നല്കിയതാണ് മനോജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മനോജിനുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ അഭാവത്തില്‍ ജി എം എ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ റീജിയണല്‍ സെക്രട്ടറി ശ്രീ കെ എസ് ജോണ്‍സണില്‍ നിന്ന് ഏറ്റുവാങ്ങി.
3i4a0961
ഇക്കഴിഞ്ഞ ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതിനാണ് അലന്‍ ഫിലിപ്പിനും അപര്‍ണ ബിജുവിനും റീജിയണിന്റെ സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനാക്കിയത്. പന്ത്രണ്ട് എ സ്റ്റാറുകളും ഫര്‍തര്‍ മാത്തമാറ്റിക്‌സിന് എ ഹാറ്റും നേടിയാണ് അലന്‍ ഫിലിപ്പ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയത്. ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ശ്രീ തോമസ് ഫിലിപ്പിന്റെ മകനാണ് അലന്‍.
3i4a0967
ജി എം എ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയുടെ പുത്രിയായ അപര്‍ണ്ണ ബിജു ജിസിഎസ്ഇ പരീക്ഷയില്‍ പതിനൊന്ന് എ സ്റ്റാറുകളും ഒരു എയും കരസ്ഥമാക്കിയാണ് റീജിയണിന്റെ അഭിമാനമായത്.
3i4a0972
മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അസ്സോസിയേഷനുള്ള അംഗീകാരം പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ നേടിയെടുത്തു. യുക്മ നടത്തിയ നേപ്പാള്‍ ചാരിറ്റിക്ക് യുകെയില്‍ തന്നെ ഏറ്റവുമധികം തുക സമാഹരിച്ച് നല്‍കിയത് ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷനാണ്. കൂടാതെ ചെന്നൈ വെള്ളപ്പൊക്ക ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ഒരു മലയാളി കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കുന്നതുള്‍പ്പെടുയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായ അസോസിയേഷന്‍ മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അസോസിയേഷന്റെ പുരസ്‌കാരം റീജിയണല്‍ പ്രസിഡന്റ് ശ്രീ സുജു ജോസഫില്‍ നിന്ന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ തോമസ് ജോര്‍ജ്, സെക്രട്ടറി ശ്രീ സുനില്‍ രവീന്ദ്രന്‍, ട്രഷറര്‍ ശ്രീ സജി ലൂയിസ്, വൈസ് പ്രസിഡന്റ് ശ്രീമതി ജിജി ജോണ്‍സണ്‍, യുക്മ പ്രതിനിധി ശ്രീ ലാലിച്ചന്‍ ജോര്‍ജ് തുടങ്ങിയവര്‍ സ്വീകരിച്ചു.

14079561_10154395778789524_4137280581595602232_n

Post Your Comments Here ( Click here for malayalam )

Press Esc to close
show more