മാഞ്ചസ്റ്റര്‍: രണ്ടാമത് യുകെ കണ്ണൂര്‍ സംഗമത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂരുകാര് ഒക്ടോബര്‍ 22നു ശനിയാഴ്ചയാണ് വോള്‍വര്‍ഹാംപ്ടണിലുള്ള യുകെസിസീഎ ഹാളില്‍ സംഗമിക്കുന്നത്. മുന്‍ വര്‍ഷത്തേതില്‍ നിന്നും വിഭിന്നമായി വിവിധ കലാകായിക പരിപാടികളും ചര്‍ച്ചാ ക്ലാസ്സുകളുമൊക്കെയായി തികച്ചും വേറിട്ടൊരനുഭവം സമ്മാനിക്കുന്നതായിരിക്കും ഈ വര്‍ഷത്തെ സംഗമമെന്നു കണ്‍വീനര്‍ സോണി ജോര്‍ജ് അറിയിച്ചു. ഒക്ടോബര്‍ 16 നുള്ളില്‍ രജിസ്ട്രേഷന് നല്‍കുന്നവര്‍ക്ക് മാത്രമെ അന്നേദിവസം ഉച്ചഭക്ഷണവും സൗജന്യമായ കാര്‍ പാര്‍ക്കിoങ് സൗകര്യവും ഉണ്ടായിരിക്കുകയുള്ളൂ. അതോടൊപ്പം തന്നെ ഒക്ടോബര്‍ 16 നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റ് നടത്തുന്ന ചാറ്റ്ഷോയും സംഗമദിവസത്തില് ഉണ്ടായിരിക്കും. ഇക്കഴിഞ്ഞ ജി സിഎസ് ഇ പരീക്ഷയില്‍ ഏറ്റവുമധികം മാര്‍ക്കുകള്‍ വാങ്ങിയ കുട്ടികളുടെ പേരുകള്‍ ഒക്ടോബര്‍ 16 നകം കമ്മറ്റിയെ അറിയിക്കേണ്ടതാണ്. ഉന്നത വിജയം കൈവരിച്ചവരെ കണ്ണൂര്‍ സംഗമം ആദരിക്കുന്നതായിരിക്കും.
കണ്ണൂരില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും തുടര്‍ന്നുള്ള അവിടുത്തെ വികസനസാധ്യതകളും കണ്ണൂരുകാരായ യുകെ വിദേശ മലയാളികള്‍ മുന്‍കൂട്ടി കാണുന്നുണ്ട് .ഈ അവസരം തങ്ങള്ക്കനുകൂലമാക്കിയും എന്നാല്‍ ജനോപകാരപ്രദവുമാക്കി മാറ്റുവാനുള്ള ചര്‍ച്ചകള്‍ക്ക് രണ്ടാമത് കണ്ണൂര്‍ സംഗമം വേദിയാകുമെന്നു സംഘടകര്‍ അറിയിക്കുന്നു. അതോടൊപ്പം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തന്നെ ആയിരക്കണക്കിനു വരുന്ന യൂറോപ്പ്യന്‍ യാത്രക്കാര്‍ക്കു ഉപകാരപ്രദമാകുന്ന രീതിയില്‍ യുകെയില്‍ നിന്നും നേരിട്ടു വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഒപ്പു ശേഖരണത്തിന്റെ ഉത്ഘാടനം കണ്ണൂര്‍ സംഗമത്തില്‍ നടത്തുന്നതായിരിക്കും.
click on malayalam character to switch languages