1 GBP = 106.91

പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; തന്‍വീര്‍ രഹസ്യം കൈമാറിയത് വാട്‌സ്ആപ്പിലൂടെ; അശ്രദ്ധ മൂലമെന്ന് വിശദീകരണം

പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; തന്‍വീര്‍ രഹസ്യം കൈമാറിയത് വാട്‌സ്ആപ്പിലൂടെ; അശ്രദ്ധ മൂലമെന്ന് വിശദീകരണം

ദില്ലി: ജമ്മു കശ്മീരിലെ പൊലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കശ്മീര്‍ പൊലീസിലെ കണ്‍ട്രോള്‍ റൂം ഡിവൈ.എസ്.പി തന്‍വീര്‍ അഹമ്മദിനെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഡിജിപി രാജേന്ദ്ര കുമാര്‍ അറിയിച്ചു.

ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അശ്രദ്ധ മൂലമാണ് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാട്‌സ്ആപ്പ് വഴിയാണ് തന്‍വീര്‍ വിവരങ്ങള്‍ കൈമാറിയതെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തി.

സൈനിക കമാന്‍ഡറെന്ന് പരിചയപ്പെടുത്തിയ ഒരാളാണ് തന്‍വീറിനെ കബളിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തിയത്. പൊലീസുകാര്‍ക്ക് ഇത്തരം ഫോണ്‍കോളുകള്‍ ലഭിക്കുന്നത് സാധാരണമാണെന്നാണ് ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നത്.

വിളിക്കുന്നവര്‍ മറ്റു സുരക്ഷാ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നായിരിക്കും പരിചയപ്പെടുത്തുക. പിന്നീട്ട് സൈനിക വിവരങ്ങള്‍ ചോദിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങാതെ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പതിവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ തന്‍വീറിന് ഇക്കാര്യത്തില്‍ അബദ്ധം പറ്റുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more