1 GBP = 106.75
breaking news

ദുബായ്ക്ക് മുകളില്‍ ഉയരത്തില്‍ പറന്ന് മീരാ നന്ദന്‍; സാഹസിക വീഡിയോ കാണാം

ദുബായ്ക്ക് മുകളില്‍  ഉയരത്തില്‍ പറന്ന് മീരാ നന്ദന്‍; സാഹസിക വീഡിയോ കാണാം

ഒരു സാഹസികയാത്ര നടത്തിയതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയ നടി മീരാ നന്ദന്‍. ദുബായില്‍ 13,000 അടി ഉയരത്തില്‍ സ്‌കൈ ഡൈവ് നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടതും മീര തന്നെയാണ്.
meera3
തന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങളിലൊന്നായിരുന്നു സ്‌കൈ ഡൈവിംഗെന്ന് മീര പറയുന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു സാഹസികശ്രമം നടത്തുന്നത്. അതുകൊണ്ട് തന്നെ ആകാംഷയോടൊപ്പം അല്‍പം പേടിയുമുണ്ടായിരുന്നെന്ന് മീര പറയുന്നു. ദുബായ് തന്നെയാണ് സ്‌കൈ ഡൈവിംഗിന് പറ്റിയ സ്ഥലമെന്നാണ് മീരയുടെ അഭിപ്രായം. ഫേസ് യുവര്‍ ഫീയര്‍ ഡേയുടെ ഭാഗമായാണ് മീര സ്‌കൈ ഡൈവിംഗ് നടത്തിയത്.
meera2
ഉയരത്തില്‍ നിന്നുള്ള ദുബായി അതിസുന്ദരമാണെന്നും ജീവിതത്തില്‍ താന്‍ ചെയ്തതിലെ ഏറ്റവും നല്ല കാര്യവും ഇതാണെന്ന് മീര പറയുന്നു. എല്ലാവരും ഒരിക്കല്ലെങ്കിലും സ്‌കൈ ഡൈവിംഗ് നടത്തണമെന്നും മീര അഭ്യര്‍ഥിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more