1 GBP = 108.10
breaking news

കരിങ്കുന്നം സമാഗമം ഒക്ടോബര്‍ 14, 15, 16 തീയതികളില്‍ ….

കരിങ്കുന്നം സമാഗമം ഒക്ടോബര്‍ 14, 15, 16 തീയതികളില്‍ ….

യുകെയില്‍ പ്രവാസി സംഗമങ്ങള്‍ക്ക് തുടക്കമിടുകയും മറ്റു സംഗമങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന കരിങ്കുന്നം സംഗമം കൂടുതല്‍ പുതുമകളോടെ ഈ മാസം 14, 15, 16 തീയതികളില്‍ ഡെര്‍ബിയിലുള്ള ഡെസ്റ്റോണ്‍ കോളേജ് പ്രെപ്പറേഷന്‍ സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്നു. പ്രകൃതി രമണീയമായ കരിങ്കുന്ന് പഞ്ചായത്തില്‍ ജനിച്ചു യുകെയിലേക്ക് കുടിയേറിയ എല്ലാവരും ഒന്നിക്കുന്ന ഈ സംഗമം 11 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഏകദേശം നൂറിലേറെ കുടുംബങ്ങള്‍ ഇത്തവണത്തെ സംഗമത്തില്‍ സംബന്ധിക്കുന്നുവെന്ന സവിശേഷത കൂടി ഇത്തവണത്തെ സംഗമത്തിനുണ്ട്. പോയ കാലത്തെ സ്മരണകള്‍ പങ്കു വയ്ക്കുന്നതിനും പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനും അവസരമായി കണ്ട് മാത്രമാണ് 3 ദിവസത്തെ സംഗമ പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.

പതിനാലാം തീയതി വെള്ളിയാഴ്ച രജിസ്‌ട്രേഷനോട് കൂടി സംഗമത്തിന് തുടക്കമാകും. 15 നു രാവിലെ 10 മണിക്ക് കരിങ്കുന്നം ഇടവകയില്‍ പെട്ട ഫാ. ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന് പൊതു സമ്മേളനവും മറ്റു കലാപരിപാടികളും അരങ്ങേറും.

യുകെയിലുള്ള എല്ലാ കരിങ്കുന്നം നിവാസികളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ ‘ഞങ്ങള്‍ കരിങ്കുന്നംക്കാര്‍’ എന്ന കുടുംബ ഡയറക്ടറി പ്രകാശനം വച്ചു. ജി.സി.എസ.ഇ, എ ലെവല്‍ തുടങ്ങിയ പരീക്ഷകള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ പ്രത്യേകം ആദരിക്കും.

ആവേശമേറിയ ഒന്നാമത് ബാറ്റ്മിന്റണ്‍ മത്സരം ഈ സംഗമത്തിന്റെ പ്രത്യേകതയാണ്. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് തോമസ് ഉലഹന്നാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സി. എം. ജോസഫ് ചക്കുങ്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 100 പൗണ്ട് ക്യാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് ഷെമിന്‍ കണിയാര്‍കുഴി സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും 50 പൗണ്ട് ക്യാഷ് അവാര്‍ഡും, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഷാജി തേക്കിലക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും 25 പൗണ്ട് ക്യാഷ് അവാര്‍ഡും നല്‍കും. ഏറ്റവും മികച്ച കളിക്കാരന് ഘെഊര്ജ നടുപ്പറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ് ട്രോഫിയും മെഡലും നല്‍കും.

ഗൃഹാതുര സ്മരണകള്‍ പുതുക്കി വട്ടക്കളി, ഓലപ്പന്ത് കളി, കുട്ടിയും കോലും, കിലുക്കിക്കുത്ത്, വാശിയേറിയ വടം വലി മത്സരം എന്നിവയും ഈ സംഗമത്തിന്റെ പ്രത്യേകതയാണ്. ഫാഷന്‍ ഷോ, സ്വിമ്മിങ്ങ് വിവിധയിനം കലാകായിക മത്സരങ്ങള്‍ സംഗമത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.

അറിയപ്പെടുന്ന ധ്യാനഗുരുവും കപ്പൂച്ചിന്‍ സഭാ അംഗവും കരിങ്കുന്നം ഇടവകാംഗവുമായ ഫാ. ജോണ്‍ ചൊള്ളാനിയും ഈ സംഗമത്തില്‍ പങ്കെടുക്കും.

കരിങ്കുന്നം സംഗമത്തിന്റെ മുന്നോടിയായി ബഹു. തൊടുപുഴ എം.എല്‍.എയും മുന്‍മന്ത്രിയുമായ ശ്രീ. പി. ജെ ജോസഫ് പഞ്ചായത്തു പ്രസിഡന്റ് ബഹു. ശ്രീമതി. ബീന സിജു, കരിങ്കുന്നം ഇടവകയിലെ ബഹു. ഫാ. തോമസ് കരിമ്പുംകാലായില്‍, ഫാ. ജോസഫ് മുണ്ടുനടയില്‍, ഫാ. ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെയിംസ് കാവനാല്‍: 07800 606637

പ്രിന്‍സ്മോന്‍ മാത്യു: 07939 490161

വേദി:

DESTONE COLLEGE PREPARATION SCHOOL

SMALLWOOD MANOR

UTTOXETER

ST148NS

Post Your Comments Here ( Click here for malayalam )

Press Esc to close
show more