ഒക്ടോബര്‍ 22 ശനിയാഴ്ച നോട്ടിഗ്ഹാമില്‍ വച്ചു നടത്തപ്പെടുന്ന യുക്മ മിഡ് ലാന്‍ഡസ് റീജനല്‍ കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കുള്ള രജിസ്ട്രേഷെന്‍ നാളെ അവസാനിക്കും. മേളയിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ ഒക്ടോബര്‍ പന്ത്രണ്ടിന് തന്നെ അവരവരുടെ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് അപേക്ഷ ഫോറങ്ങള്‍ പൂരിപ്പിച്ച് അസോസിയേഷന്‍ പ്രസിഡണ്ടോ സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തി റീജനല്‍ നേതൃത്ത്വത്തെ ഏല്‍പ്പിക്കേണ്ടതാണ്.
ഒരു അംഗ അസോസിയേഷനില്‍ നിന്നും ഒരു ഇനത്തില്‍ രണ്ടു മത്സരാരാര്‍ഥികളെ മാത്രമേ പങ്കെടുപ്പിക്കുവാന്‍ കഴിയു എന്നതിനാല്‍ ഭുരിഭാഗം അസോസിയേഷനുകളിലും മത്സരം നടത്തി വിജയികളെയാണ് കലാമേളയ്ക്കയക്കുന്നത്. അപേക്ഷകള്‍ പോസ്റ്റിലുടെയോ ഇ മെയില്‍ വഴിയോ വാ ട്‌സ് ആപ്പിലുടെയോ സ്വീകരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകള്‍ മത്സര ദിവസം ഒപ്പം കരുതേണ്ടതാണ് .
രജിസ്ട്രേഷെന്‍ ഫീസ് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരും. മത്സരാരാര്‍ഥികളില്‍ നിന്നും ഒരു ഇനത്തിന് മുന്ന് പൌണ്ട് ഈടാക്കുമ്പോള്‍ കാണികളില്‍ നിന്നും രണ്ടു പൌണ്ട് മാത്രമേ ഈ വര്‍ഷവും ഈടാക്കുകയുള്ളു എന്ന് റീജനല്‍ ട്രഷറര്‍ ശ്രീ സുരേഷ് കുമാര്‍ അറിയിച്ചു .
നോട്ടിഗ്ഹാം മലയാളീ കള്‍ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കലാമേളയ്ക്ക് വേദിയാകുന്നത് റൂഷ് ക്ലിഫി ലെഷര്‍ സെന്‍ഡര്‍ ആണ്. നാല്‍പ്പത്തൊന്നിനങ്ങളിലായി അഞ്ഞുറില്‍ പരം മത്സരങ്ങള്‍ മുന്നു വേദികളിലായി നടക്കുമ്പോള്‍ നോട്ടിഗ്ഹാം അക്ഷരാര്‍ത്ഥത്തില്‍ മലയാളികളുടെ ഉത്സവ വേദിയായി മാറും. ആയിരങ്ങള്‍ ഒഴുകിയെത്തുമ്പോള്‍ അവര്‍ക്കു വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്ന തിരക്കിലാണ് എന്‍ എം സി എ പ്രവര്‍ത്തകര്‍. മേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാപ്രേമികളെയും നോട്ടിഗ്ഹാമിലേക്കു സ്വാഗതം ചെയ്യുന്നതായി യുക്മ റീജനല്‍ കമ്മിറ്റി അറിയിച്ചു
വേദിയുടെവിലാസം ….
RUSHCLIFE LEISURE CENTR
BOUNDARY ROAD
NG2 7BY
click on malayalam character to switch languages