1 GBP = 110.31

ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം……

ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം……

യുകെയിലെ വിവിധ സമൂഹങ്ങളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപങ്ങളിലൂടെ പ്രകടിപ്പിക്കുവാനുള്ള വലിയൊരു വേദിയായ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഒക്ടോബര്‍ 29ന് തിരി തെളിയും. ക്‌ളിഫ്ടന്‍ രൂപതാ സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ കലോത്സവത്തിന് യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി രൂപം കൊണ്ട എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയാകും.

ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആറാമത് ബൈബിള്‍ കലോത്സവം ബ്രിസ്റ്റോളില്‍ സൗത്ത്മീഡ് ഗ്രീന്‍ വേ സെന്ററിലെ ഏഴു സ്റ്റേജുകളിലായി ഇടതടവില്ലാതെ നടക്കും. ബൈബിള്‍ റീഡിങ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ ഏകാംഗ നാടകം, പ്രസംഗം, നൃത്തം, സംഗീതം, മാര്‍ഗം കളി, പെന്‍സില്‍ സ്‌കെച്ച്, പെയിന്റിങ് എന്നിങ്ങളെ 18 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 18 ആണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രാവിലെ 9 മണിക്ക് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ചു വൈകീട്ട് 6 മണിക്കുള്ള പൊതുസമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി സ്നേഹവിരുന്നോടെ അവസാനിക്കുന്ന സംരംഭത്തില്‍ യുകെയിലെ നാനാഭാഗത്തുള്ള കലാസ്‌നേഹികള്‍ പങ്ക് കൊള്ളണമെന്ന് ചെയര്‍മാന്‍ റവ. ഫാ. സണ്ണി പോള്‍ MSFS , ഫാ. പോള്‍ വെട്ടിക്കാട് CST (ചാപ്ലയിന്‍), റവ. ഫാ. ജോയ് വയലില്‍ സി.എസ്.ടി, റവ. ഫാ. സിറില്‍ ഇടമന, കോര്‍ഡിനേറ്റേഴ്സ് സിജി വാദ്ധ്യാനത്ത്, ബ്രിസ്റ്റോള്‍ (07734303945), റോയ് സെബാസ്റ്റ്യന്‍, ബ്രിസ്റ്റോള്‍ (07862701046), ഫിലിപ്പ് കണ്ടോത്ത്, ഗ്ലോസ്റ്റര്‍ (07703063836), ജെസി ഷിബു, വെസ്റ്റേണ്‍ സൂപ്പര്‍മേര്‍ (078803324245), ഡെന്നീസ് വി. ജോസഫ്, ടോണ്ടന്‍ (07449751520) എന്നിവര്‍ സസ്‌നേഹം അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. (www.syromalabarchurchbristol.com)

Post Your Comments Here ( Click here for malayalam )

Press Esc to close
show more