1 GBP = 107.38

മെത്രാന്മാരുടെ കൂട്ടായ്മയിലേക്ക് ഫാ ജോസഫ് സ്രാമ്പിക്കല്‍ ഉയര്‍ത്തപ്പെടുന്നതിന് സാക്ഷികളാകാന്‍ ഇരുപതോളം മെത്രാന്മാര്‍ ; യുകെ മലയാളികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം

മെത്രാന്മാരുടെ കൂട്ടായ്മയിലേക്ക് ഫാ ജോസഫ് സ്രാമ്പിക്കല്‍ ഉയര്‍ത്തപ്പെടുന്നതിന് സാക്ഷികളാകാന്‍ ഇരുപതോളം മെത്രാന്മാര്‍ ; യുകെ മലയാളികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനത്തിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം

അലക്‌സ് വര്‍ഗീസ്

സീറോ മലബാര്‍ സഭയുടെ തലവനും സഭയുടെ രാജകുമാരന്മാരില്‍ ഒരാളുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം നടക്കുമ്പോള്‍ തങ്ങളുടെ മെത്രാന്‍ കൂട്ടായ്മയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തുന്നത് കേരളത്തില്‍ നിന്നും യുകെയില്‍ നിന്നുമായി ഇരുപതോളം മെത്രാന്മാര്‍ ആതിഥേയ രൂപതയായ ലങ്കാസ്റ്റര്‍ രൂപതയുടെ മെത്രാന്‍ മൈക്കിള്‍ കാംബെലും മാര്‍ സാമ്പ്രിക്കലിന്റെ മാതൃരൂപതയായ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങിട്ടുമാണ് മെത്രാഭിഷേക ശുശ്രൂഷയില്‍ സഹായ മെത്രാന്മാര്‍.
achan2
ഇവരെ കൂടാതെ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം,കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്,അമേരിക്കയിലെ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍,ഉജ്ജയിന്‍ രൂപതാ മെത്രാനും പ്രവാസികാര്യ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വടക്കന്‍,യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്,ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തന്‍ ആര്‍ച്ച് ബിഷപ് മാത്യൂസ് മാര്‍ തിമോത്തിയോസ്(മെത്രാപ്പൊലീത്തയുടെ യുകെ ,യൂറോപ്പ്,ആഫ്രിക്ക,മലങ്കര ഓര്‍ത്ത് സിറിയന്‍ ചര്‍ച്ച്)തുടങ്ങിയവര്‍ തങ്ങുടെ സാനിധ്യവും പ്രാര്‍ത്ഥനയും കൊണ്ട് അനുഗ്രഹിക്കുമ്പോള്‍ യുകെയിലുള്ള പത്തോളം ലത്തീന്‍ കത്തോലിക്കാ രൂപതകളുടെ ബിഷപ്പുമാരും ഈ ചരിത്ര നിമിഷത്തിന് സാക്ഷികളാകാന്‍ എത്തിച്ചേരും.
സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് റവ ഫാ ഡാനിയേല്‍ കുളങ്ങര,റവ ഫാ തോമസ് മടുക്കമൂട്ടില്‍ എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ സംബന്ധിക്കും വികാരി ജനറല്‍മാരും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ റവ .അന്റോണിയോ മെന്നിനി അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ,റവ അന്റോണിയോ മെന്നിനി (അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ,ബ്രിട്ടണ്‍)യുടെ പ്രത്യേക പ്രതിനിധികളായ മോണ്‍സിഞ്ഞോര്‍ മാറ്റി ഡി മോറി,മോണ്‍ സിഞ്ഞോര്‍ വിന്‍സെന്റ് ബ്രാഡി തുടങ്ങിയവരും മറ്റു രൂപതകളിലെ മോണ്‍സിഞ്ഞോര്‍മാരും ന്യൂണ്‍ഷോയുടെ മറ്റൊരു പ്രതിനിധി റവ ഫാ മാത്യു കമ്മിങ്,പ്രസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ ജോണ്‍ കോളിന്‍സും അദ്ദേഹത്തിന്റെ പതിന്മിയും പ്രസ്റ്റണ്‍ സിറ്റി വൈസ് ലോര്‍ഡ് ആന്റ് ലേഡി കലയ്റ്റ്‌നന്റ് തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും
തിരുകര്‍മ്മങ്ങളുടെ ആര്‍ച്ചുഡീക്കന്‍ ഇതുവരെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ സീറോ മലബാര്‍ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന റവ ഫാ തോമസ് പാറയടിയില്‍ ആണ്.2007 മുതല്‍ ലണ്ടനില്‍ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹത്തെ 2013 ഡിസംബര്‍ 1 നാണ് ,ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിന്റെ നാഷണല്‍ കോര്‍ഡിനേറ്ററായി കര്‍ദ്ദിനാള്‍ പ്രഖ്യാപിച്ചത്. തിരുകര്‍മ്മങ്ങളുടെ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയ റവ ഫാ മാത്യു ചൂരപൊയ്കയില്‍,മെത്രാഭിഷേക ചടങ്ങുകളുടെ ജോയ്ന്റ് കണ്‍വീനറുമാണ് .

Post Your Comments Here ( Click here for malayalam )

Press Esc to close
show more