1 GBP = 106.18
breaking news

പ്രാഥമിക സന്ദര്‍ശനങ്ങള്‍ അവസാനഘട്ടത്തിലേക്ക്; ഷ്രൂസ്ബറി, ലിവര്‍പൂള്‍, ക്ലിഫ്ടണ്‍ , ബ്രിസ്റ്റോള്‍ രൂപതകള്‍ നിയുക്ത ഇടയന് സ്വാഗതമോതി…

പ്രാഥമിക സന്ദര്‍ശനങ്ങള്‍ അവസാനഘട്ടത്തിലേക്ക്; ഷ്രൂസ്ബറി, ലിവര്‍പൂള്‍, ക്ലിഫ്ടണ്‍ , ബ്രിസ്റ്റോള്‍ രൂപതകള്‍ നിയുക്ത ഇടയന് സ്വാഗതമോതി…

മെത്രാഭിഷേക ദിനങ്ങള്‍ അടുത്തു വരുന്നതിനിടയിലും ‘കിതപ്പറിയാതെ കുതിക്കുന്ന’ നിയുക്ത ഇടയനെ കാത്ത് ആവേശത്തോടെ വിശ്വാസികള്‍ ഷ്രൂസ്ബറി രൂപതയില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തിലും ലിവര്‍പൂള്‍ അതിരൂപതയില്‍ റവ. ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തിലും മാര്‍ സ്രാമ്പിക്കലിനെ വിശ്വാസികള്‍ വരവേറ്റു. ലിവര്‍പൂള്‍ മുന്‍ രൂപതാ അധ്യക്ഷന്‍ വിന്‍സെന്റ് മലോണും ഇപ്പോഴത്തെ രൂപതാധ്യക്ഷന്‍ മാല്‍ക്കം മക്മഹോനും നിയുക്ത മെത്രാന് പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്നു. വിഷ്ടന്‍ ഫസക്കേര്‍ലി, ലിവര്‍പൂള്‍, വാറിംഗ്ട്ടണ്‍, വീഗന്‍, സൗത്തപോര്‍ട്ട്, സൊഹെലന്‍സ് എന്നീ കൂട്ടായ്മകളിലും മാര്‍ സ്രാമ്പിക്കല്‍ സന്ദര്‍ശനം നടത്തി.
unnamed-7
ഇന്നലെ ബ്രിസ്റ്റോള്‍, ക്ലിഫ്റ്റണ്‍ എന്നീ സ്ഥലങ്ങള്‍ നിയുക്ത മെത്രാന്‍ സന്ദര്‍ശിച്ചു. റവ. ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ഗ്രിഗറി ഗ്രാന്റും പുതിയ ഇടയനെ സമൂഹത്തോടൊപ്പം സ്വീകരിച്ചു. തുടര്‍ന്ന് ബാത്തിലെ കൂട്ടായ്മ സന്ദര്‍ശിച്ച ശേഷം ഫാ. ജെറമി റിഡ്സണ്‍ മാര്‍ സ്രാമ്പിക്കലുമായി ആശയവിനിമയം നടത്തി. ടോണ്ടന്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലും ഗ്ലോസ്റ്റര്‍ കമ്മ്യൂണിറ്റിയിലും സന്ദര്‍ശനം നടത്തിയ മാര്‍ സ്രാമ്പിക്കല്‍ വെസ്റ്റണ്‍ സൂപ്പര്‍മെര്‍ കൂട്ടായ്മയിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.
unnamed-6
unnamed-10
ഇന്ന് വെയില്‍സില്‍ നടത്തുന്ന സന്ദര്‍ശനത്തോടെ പ്രാഥമിക സന്ദര്‍ശന പരിപാടി മാര്‍ സ്രാമ്പിക്കല്‍ പൂര്‍ത്തിയാക്കും. വളരെ അനൗപചാരികമായി പദ്ധതിയിട്ടതായിരുന്നുവെങ്കിലും എല്ലായിടത്തും ആവേശം നിറഞ്ഞ സ്വീകരണമാണ് പുതിയ ഇടയനെ കാത്തിരുന്നത്. ‘ചില ഒറ്റപ്പെട്ട കോണുകളില്‍ നിന്നുയരുന്ന അപ്രസക്തമായ ചില ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ല’ എന്ന് മാര്‍ സ്രാമ്പിക്കല്‍ തന്നെ പറഞ്ഞതിന് അടിവരയിടുന്നതാണ് ഓരോ സ്ഥലത്തും ലഭിച്ച സ്വീകരണങ്ങള്‍.
unnamed-8
അതേ സമയം മെത്രാഭിഷേകത്തിന്റെ വിവിധ പ്രതലങ്ങളിലുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. എന്‍ട്രി പാസുകളെല്ലാം എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലും എത്തിച്ചു കഴിഞ്ഞു. ‘ഒക്ടോബര്‍ 9’ എന്ന പുണ്യ ദിനത്തിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് വിശ്വാസികള്‍. മെത്രാഭിഷേകത്തില്‍ പങ്കു ചേരാനായി നാട്ടില്‍ നിന്നുള്ള മെത്രാന്മാര്‍ യുകെയിലേക്ക് ഈ ദിവസങ്ങളില്‍ എത്തി ചേരും. മെത്രാഭിഷേകത്തിന് മറ്റെല്ലാ ഒരുക്കത്തിലുപരിയായി എല്ലാവരും പ്രാര്‍ത്ഥിച്ച് ഒരുങ്ങണമെന്നും തനിക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും നിയുക്ത ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
unnamed-9

Post Your Comments Here ( Click here for malayalam )

Press Esc to close
show more