സ്വാന്‍സിയിലെ ജനകീയ മലയാളി സംഘടനയായ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ പതിനേഴാം തീയതി മോറിസ്റ്റണിലെ മെമ്മോറിയല്‍ ആന്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ടത് വര്‍ണ്ണാഭമായി. സ്വാന്‍സിയിലെ മലയാളികളുടെ ആദ്യ കുടിയേറ്റ കാലത്ത് സ്ഥാപിച്ച മലയാളികളുടെ പ്രഥമ കൂട്ടായ്മയാണ് സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍. സ്വാന്‍സിയിലെ സാധാരണക്കാരായ എല്ലാ മലയാളികളുടെയും ഐക്യവും മലയാള സംസ്‌കാരവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ജനകീയ പങ്കാളിത്തം കൊണ്ടും കലാപരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി ഈ വര്‍ഷത്തെ ഓണാഘോഷം.
ഉച്ച കഴിഞ്ഞു ഏകദേശം 3 മണിയോട് കൂടി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ആദ്യം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാകായിക മത്സരങ്ങള്‍ നടന്നു. കുട്ടികളുടെ മ്യൂസിക് ചെയര്‍ മത്സരത്തില്‍ അലന്‍ ടോമി ഒന്നാം സ്ഥാനവും ഐവിന്‍ സിറിയക് രണ്ടാം സ്ഥാനവും നേടി. വനിതകളുടെ മ്യൂസിക് ചെയര്‍ മത്സരത്തില്‍ പൂജ വില്യംസ് ഒന്നാം സ്ഥാനവും എയ്ഞ്ചല്‍ ജോണ്‍സന്‍ രണ്ടാം സ്ഥാനവും നേടി. രസകരമായ പുരുഷന്മാരുടെ ബോള്‍ ഗെയിമില്‍ ഫെലിക്‌സ് ആന്റണി ഒന്നാം സ്ഥാനവും ജിമ്മി ഫ്രാന്‍സിസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കപ്പിള്‍ ഗെയിമില്‍ ജിമ്മി – ഷീന ദമ്പതികള്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം അനീഷ് – സിനി ദമ്പതികളും നേടി. മുതിര്‍ന്ന കുട്ടികളുടെ കണ്ണുകെട്ടി കളിയില്‍ ബിനീഷ് ഒന്നാം സ്ഥാനവും മെല്‍ബിന്‍ ആന്റണി രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ കണ്ണു പൊത്തി കളിയില്‍ സ്‌നേഹ സജി ഒന്നാം സ്ഥാനവും ഐവിന്‍ സിറിയക് രണ്ടാം സ്ഥാനവും നേടി. ആവേശമേറിയ വനിതകളുടെ ബലൂണ്‍ പൊട്ടിക്കല്‍ മത്സരത്തില്‍ ഷീന ജിമ്മി ഒന്നാം സ്ഥാനവും മഞ്ജു പയസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അത്യധികം ആവേശത്തോടെ നടന്ന വനിതകളുടെ വടംവലി മത്സരത്തില്‍ പൂജ വില്യംസ്നേതൃത്വം നല്‍കിയ ടീം ചാമ്പ്യന്‍മാരാകുകയും ചെയ്തു. പിന്നീട് ചെണ്ടമേളങ്ങളുടെയും താലപ്പൊലികളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടു കൂടി മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഫെമിയ സ്റ്റീഫനും, സ്‌നേഹ സജിയും, സ്റ്റെഫി സജിയും അവതരിപ്പിച്ച ഡാന്‍സ്, എല്‍ന ഫെലിക്സും ഈവ ഫെലിക്സും അവതരിപ്പിച്ച ഡാന്‍സും സ്റ്റീഫ – കുഞ്ഞുമോന്‍ ദമ്പതികള്‍ അവതരിപ്പിച്ച കപ്പിള്‍ ഡാന്‍സ്, അമ്പിളി ജോണി, അല്‍ക്ക എബ്രഹാം എന്നിവര്‍ അവതരിപ്പിച്ച ഡാന്‍സ് ഐവിന്‍ സിറിയക്കിന്റെ വയലിന്‍ പ്ലേയ്, നടാഷ അനീഷ് അവതരിപ്പിച്ച ഡാന്‍സ്, ഗ്രെയ്സ് മെലഡീസ് പോര്‍ട്‌സ്മൗത്ത് അവതരിപ്പിച്ച ഗാനമേളയും ആസ്വാദ്യകരമായിരുന്നു. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സജി സ്‌കറിയ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
ഓണാഘോഷ പരിപാടികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സജി സ്‌കറിയ, സെക്രട്ടറി സിറിയക് പി ജോര്‍ജ്, ട്രഷറി പയസ് മാത്യു, വൈസ് പ്രസിഡന്റ് എബ്രഹാം ചെറിയാന്‍, ജോയിന്റ് സെക്രട്ടറി ജോണി വിതയത്തില്‍, ആര്‍ട്ട്‌സ് സെക്രട്ടറി സ്റ്റീഫന്‍ ഉലഹന്നാന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറിമാരായ ഫെലിക്‌സ് ആന്റണി, പോളി പുതുശേരി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഡസ്റ്റിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
click on malayalam character to switch languages