1 GBP = 106.56
breaking news

യുകെ മലയാളിയ്ക്ക് അഭിമാനമായി ബിലാത്തി പ്രണയം 16 ന് റിലീസ് … ലണ്ടനിലെ ബൊളീയന്‍ തീയേറ്ററില്‍ പ്രീമിയര്‍ ഷോ… ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം…

യുകെ മലയാളിയ്ക്ക് അഭിമാനമായി ബിലാത്തി പ്രണയം 16 ന് റിലീസ് … ലണ്ടനിലെ ബൊളീയന്‍ തീയേറ്ററില്‍ പ്രീമിയര്‍ ഷോ… ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം…

ചിത്രീകരണം പൂര്‍ത്തിയായി നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സെന്‍സര്‍ ഷിപ്പ് ലഭിച്ച ഒരു ബിലാത്തി പ്രണയം ഒക്ടോബര്‍ 16 നു പീ ജെ എന്റെര്‍റ്റൈന്മെന്റ്‌സ് വഴി യുക്കെയിലെ തിയറ്ററുകളില്‍ എത്തുന്നത് . വന്‍ താര നിരയില്ലാതെ യുകെയിലെ പ്രവാസി മലയാളികളുടെ സമ്പൂര്‍ണ്ണ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബിലാത്തി പ്രണയത്തിനു തിയറ്ററില്‍ എത്തുവാന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നു. എന്നിരുന്നാലും സിനിമ പ്രേമികളായ ഒരു പറ്റം യുകെ മലയാളികളുടെ ദൃഢ നിശ്ചയവും ഒത്തൊരുമയും ഒടുവില്‍ ബിഗ് സ്‌ക്രീനില്‍ ബിലാത്തി പ്രണയത്തെ എത്തിച്ചിരിക്കുകയാണ്. നിരവധി പ്രത്യേകതകളോട് കൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്.
rsz_unnamed_14
പ്രവാസി മലയാളികളുടെ വാനം പാടി ആയ ചന്ദ്രലേഖ പാടിയ പാട്ടുകളില്‍ ആദ്യം റിലീസ് ആകുന്ന സിനിമാ ഗാനം ബിലാത്തിയിലേതാണ്. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ പ്രസിദ്ധനായ ഗായകന്‍ സുമേഷ് ഐരൂരിന്റെ ആദ്യ സിനിമാ ഗാനം എന്ന പ്രത്യേകതയും ഉണ്ട്. 80കളില്‍ ബീ ബീ സി ചാനലിലെ സ്റ്റാന്റിംഗ് കൊമേഡിയനായ സ്റ്റാന്‍ബോര്‍ഡ്മാന്‍ അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും ബിലാത്തിക്ക് സ്വന്തം.
unnamed-15
അക്കര കാഴ്ചകളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച ജോസ് കുട്ടി വലിയ കല്ലുങ്കല്‍ മുഴു നീള ഹാസ്യ കഥാപാത്രമായി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിനെല്ലാം ഉപരി ആദ്യമായി പ്രവാസി മലയാളികള്‍ മാത്രം അഭിനയിച്ച, പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിച്ച സിനിമ എന്ന രീതിയിലും ഒരു ബിലാത്തി പ്രണയം മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാക്കുകയാണ്. ഈ സിനിമ പുറത്തു വരുന്നതോടെ സിനിമയെ സ്‌നേഹിക്കുന്ന പ്രവാസികള്‍ അവര്‍ താമസിക്കുന്ന നാട്ടില്‍ തന്നെ മലയാള സിനിമ എടുക്കാന്‍ മുന്നിട്ടിറങ്ങും. അത്തരം ഒരു ട്രെന്‍ഡ് ഭാവിയില്‍ യുക്കെയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ഗള്‍ഫ് നാടുകളിലും ഒക്കെ ഉണ്ടാകും എന്നാണ് തന്റെ പ്രതീക്ഷ എന്നും ഒരു ബിലാത്തി പ്രണയം അതിനു തുടക്കം കുറിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സിനിമയുടെ സംവിധായകന്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ പറഞ്ഞു. നിലവില്‍ നിരവധി ചിത്രങ്ങള്‍ യൂട്യൂബില്‍ റിലീസ് ചെയ്യുന്നുണ്ട്. ആ പ്രവണത മാറി ഭാവിയില്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുന്ന തലത്തിലേക്ക് എത്തുമെന്നും കനേഷ്യസ് അത്തിപ്പൊഴിയില്‍ കൂട്ടി ചേര്‍ത്തു.
rsz_download_1
ഒട്ടനവധി കലാകാരന്‍മ്മാരെ മലയാളത്തിന് സമ്മാനിച്ച യുകെയിലെ മലയാള കലാ സാംസ്‌കാരിക ലോകത്തിന് ഈ ചിത്രം തീര്‍ച്ചയായും പുത്തന്‍ ഉണര്‍വ് നല്‍കും. സിനിമ പ്രേമികളുടെ ശ്രദ്ധേയമായ നിരവധി ഹൃസ്വ ചിത്രങ്ങള്‍ ഉണ്ടായിട്ടുള്ള യുകെയില്‍ നിന്നും ആദ്യമായി ഒരു ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തുന്നത് യുകെ കലാ ലോകത്തിന് അഭിമാന മുഹൂര്‍ത്തം കൂടിയാണ് .
യുക്കെയിലെ പ്രമുഖ ചാനലായ ഗര്‍ഷോം മീഡിയയുടെ ബാനറില്‍ ബിനു ജോര്‍ജ് നിര്‍മിക്കുന്ന ഈ ചിത്രത്തിലുടെ ഒരുപാട് പുതുമുഖ താരങ്ങള്‍ ആണ് മലയാള സിനിമയുടെ ഭാഗം ആകുന്നത്. ഒരു പറ്റം സ്റ്റുഡന് വിസാകാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുകെയില്‍ കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കനേഷ്യസ് അത്തിപ്പൊഴിയിലാണ്. നിരവധി സംഗീത ആല്‍ബങ്ങളിലുടെ പ്രവാസി മലയാളികള്‍ക്ക് സുപരിചിതനായ കനേഷ്യസ് ആത്തിപ്പൊഴി തന്നെയാണ് ചിത്രത്തിന്റെ സംഗീതവും ചെയ്തിരിക്കുന്നത്. ഇതിനോടകം ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ ഗാനങ്ങള്‍ നിരവധി ആളുകള്‍ കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് എഴുത്തുകാരനായ ജിന്‍സന്‍ ഇരിട്ടിയാണ്.
rsz_download_2
കേരളത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിന് വിധേയരായി ലണ്ടനില്‍ എത്തുന്ന നാല് ചെറുപ്പക്കാരിലുടെയാണ് ഈ ചിത്രത്തിന്റെ കഥാ വികാസം. ഇല്ലാത്ത യുണിവേര്‍സിറ്റിയുടെ പേരിലുള്ള ഈ തട്ടിപ്പ് ലണ്ടനില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്. ലക്ഷങ്ങള്‍ കടം എടുത്ത് ഏജന്റ്മാര്‍ക്ക് കൊടുത്ത് ഇവിടെ എത്തുന്ന നാല് ചെറുപ്പക്കാര്‍ക്ക് പഠിക്കുന്ന കോളേജിന് ലൈസന്‍സ് നഷ്ടപെട്ടത് മൂലം വലിയ സാമ്പത്തിക ബാധ്യതകളില്‍ എത്തുകയും ഈ ചെറുപ്പക്കാര്‍ വെറും കയ്യോടെ നാട്ടിലേക്കുള്ള മടക്കം ഏറെ ബുദ്ധിമുട്ടായിരുന്നതിനാല്‍ ചില ഇരുട്ടിന്റെ ശക്തികളുടെ പ്രേരണയാലും സഹായത്താലും എളുപ്പ മാര്‍ഗത്തിലുടെ പണമുണ്ടാക്കാനുള്ള വഴികളില്‍ എത്തിപ്പെടുകയാണ്.
ആഗ്രഹിച്ച രീതിയില്‍ പണം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അതിനു പക്ഷെ അവര്‍ വലിയ വില നല്‍കേണ്ടി വന്നു. സുഹൃത്ത് ബന്ധത്തിന്റെ ആഴവും ആത്മാര്‍ത്ഥയുമൊക്കെ ചോദ്യം ചെയ്യുന്ന സംഭവ വികാസങ്ങള്‍ അതോടെ അവരുടെ ജീവിതത്തില്‍ ആരംഭിക്കുകയായിരുന്നു. ഇവിടെ ജെറിന്‍ ജോയ് , ജിന്‍സന്‍ ഇരിട്ടി ,പ്രവീണ്‍ ആന്റണി, കോളിന്‍ മാവേലി എന്നിവരാണ് ബോബി, ജിക്കു, നെല്‍സന്‍, ടോണി എന്നീ നാല് ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്നത്.
unnamed-20
ലെറ്റിഷിയാ കുഞ്ചെറിയാ, സുപ്രിയ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കനേഷ്യസ് അത്തിപ്പൊഴിയില്‍ , കുരിയാക്കോസ് ഉണ്ണിട്ടന്‍, സി എ ജോസഫ്, മുജിബ്, രശ്മി ഫിലിപ്പ്, ബിനോയ് ജോര്‍ജ്, ഫെമി മാത്യു, ബെന്നി അഗസ്റ്റിന്‍, ഫ്രെഡിന്‍ സേവിയര്‍ എന്നിവരും ഇംഗ്ലിഷ് അഭിനേതാക്കളായ ലോറന്‍സ് ലാര്‍ക്കിന്‍, ലൂസി ജെയിന്‍ എണ്‍പതുകളിലെ ബി.ബി.സിയിലെ കോമഡി താരമായ സ്റ്റാന്‍ ബോര്‍ഡ്മാനും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സ്റ്റാന്‍ ബോര്‍ഡ്മാന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണ് ഇത്.
കനേഷ്യസ് അത്തിപ്പൊഴിയും കുരിയാക്കോസ് ഉണ്ണിട്ടനുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് . ഗാനങ്ങള്‍ പാടിയിരിക്കുന്നത് മലയാളത്തിന്റെ ഹിറ്റ് മെയ്ക്കര്‍ ജാസി ഗിഫ്റ്റും ,സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരരായ ചന്ദ്രലേഖയും, സുമേഷും ആണ്. ജെയിസന്‍ ലോറന്‍സ് ,പോളിഷ് ക്യാമറാമാന്‍ മാര്‍ക്കിനുമാണ് ച്ചായാഗ്രാഹകര്‍, എഡിറ്റിംഗ് സോബി തോമസ് ,പ്രൊഡക്ഷന്‍ കണ്ട്രോളര്‍ എസ് .വിജയകുമാര്‍ . ചിത്രത്തിന്റെ പി ആര്‍ ഒ ആയി പ്രവര്‍ത്തിക്കുന്നത് മലയാളികള്‍ക്ക് സുപരിചിതനായ വാഴൂര്‍ ജോസാണ്.

വീഡിയോ

Post Your Comments Here ( Click here for malayalam )

Press Esc to close
show more