1 GBP = 106.75
breaking news

മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയില്‍ വി ബി എസ് ഒക്ടോബര്‍ 28 മുതല്‍… ജി. സി. എസ്. ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു….

മാഞ്ചസ്റ്റര്‍ ക്‌നാനായ പള്ളിയില്‍ വി ബി എസ് ഒക്ടോബര്‍ 28 മുതല്‍… ജി. സി. എസ്. ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു….

മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് ക്‌നാനായ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ (വി ബി എസ്) ഒക്ടോബര്‍ 28,29,30 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇടവകയുടെ സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ ആണ് വി ബി എസിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യമായി നടത്തിയ വി ബി എസിന് ഇടവകയിലെയും, മാഞ്ചസ്റ്ററിലും സമീപപ്രദേശങ്ങളില്‍ നിന്നുമൊക്കെയുള്ള നൂറുകണക്കിന് കുട്ടികള്‍ അവധിക്കാലം വിനോദവും വിജ്ഞാനവുമായി ചിലവഴിക്കുവാന്‍ എത്തിച്ചേര്‍ന്നിരുന്നു.
‘ടോപ് അപ്പ് യുവര്‍ ഫെയ്ത്ത് ‘ എന്നുള്ള വിഷയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ വി ബി എസ് നടത്തുന്നത്. ഈ വര്‍ഷത്തെ മുഖ്യ അതിഥിയായി എത്തിച്ചേരുന്നത് മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ.ഫാ. അലക്‌സാണ്ടര്‍ തരകന്‍ ആയിരിക്കും. ഒക്ടോബര്‍ 28 ന് രാവിലെ 9:30ന് ആരംഭിക്കുന്ന വി ബി എസ് ക്ലാസുകള്‍ 30ന് ഇടവക വികാരി റവ ഫാ: സജി ഏബ്രഹാമിന്റെ വിശുദ്ധ കുര്‍ബാനയോടു കൂടി സമാപിക്കുന്നതായിരിക്കും.
സമാപന സമ്മേളനത്തില്‍ വച്ച് ഇടവകയിലെ ജി സി എസ് സി, എ ലെവല്‍ പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഇടവകയുടെ ഉപഹാരം സമ്മാനിക്കുന്നതും ആയിരിക്കും.
വി ബി എസിന് എത്തിച്ചേരുന്ന കുട്ടികള്‍ക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സണ്‍ഡേ സ്‌കൂള്‍ ഭാരവാഹികള്‍ അറിയിച്ചു. മൂന്ന് ദിവസമായി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും സണ്‍ഡേ സ്‌കുള്‍ ഭാരവാഹികളും അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more