1 GBP = 105.47
breaking news

ഇന്ത്യപാക് തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഐക്യരാഷട്ര സഭ; ഇരുരാഷ്ട്രങ്ങളോടും സംയമനം പാലിക്കണമെന്നു യുഎന്‍

ഇന്ത്യപാക് തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഐക്യരാഷട്ര സഭ;  ഇരുരാഷ്ട്രങ്ങളോടും സംയമനം പാലിക്കണമെന്നു യുഎന്‍

ദില്ലി: ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇടപെടാമെന്ന് ഐക്യരാഷ്ട്രസഭ. സംഘര്‍ഷം പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കു തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. സംഘര്‍ഷം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്‌നം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബാന്‍ കി മൂണിന്റെ ഇടപെടല്‍. ഇരുരാഷ്ട്രങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംഘര്‍ഷത്തില്‍ ആശങ്കയുണ്ട്. ഉറിയില്‍ നടന്ന ഭീകരാക്രമണവും നിയന്ത്രണരേഖയിലെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമെല്ലാം ഉത്കണ്ഠയുണ്ടാക്കുന്നു. ഇരുരാജ്യങ്ങളും അംഗീകരിക്കുകയാണെങ്കില്‍ കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സമാധാനം സൃഷ്ടിക്കുന്നതിനു നയതന്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്നും ബാന്‍ കി മൂണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നത്തെ ഏറെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നതെന്നും യുഎന്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more