1 GBP = 105.67
breaking news

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ ഇടവകകള്‍ അനിവാര്യം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ ഇടവകകള്‍ അനിവാര്യം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ കൂടുതല്‍ ക്‌നാനായ ഇടവകകള്‍ ഉണ്ടാകണമെന്ന് നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ . പ്രഥമ ക്‌നാനായ ചാപ്ലയിന്‍ വി. തിരുന്നാളിനോടനുബന്ധിച്ചുള്ള വചന സന്ദേശ മധ്യേയാണ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടത്. സീറോ മലബാര്‍ സഭയിലെ ശക്തമായ സമുദായമായ ക്‌നാന സമുദായം സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവന നല്‍കിയതെന്നും തുടര്‍ന്നും സഭയുടെ വളര്‍ച്ചക്ക് നിസ്തുലമായ സംഭാവനകള്‍ സാധ്യമാകട്ടെയെന്നും ആശംസിക്കുന്നു.

ദൈവഹിതം അനുസരിക്കാത്തവര്‍ക്ക് സഭയുടെ അംഗമായിരിക്കുവാന്‍ സാധിക്കില്ലെന്നും പരിശുദ്ധ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വിഘടനവാദികളും തിന്മയുടെ ശക്തികളും ചിതറിപോകുമെന്നും വിശ്വാസത്തില്‍ കുറവ് സംഭവിക്കുമ്പോഴാണ് കുടുംബത്തില്‍ അസ്വസ്ഥതകളും പാളിച്ചകളും സംഭവിക്കുന്നതെന്നും കോട്ടയം അതിരൂപതക്ക് ലഭിച്ച ഭാഗ്യമാണ് ബെനഡിക്റ്റന്‍ സന്യാസി ജീവിതം നയിക്കുന്ന മാര്‍ മാത്യു മൂലക്കാട്ടെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

ഒക്ടോബര്‍ ഒന്നിന് നടത്തപ്പെടുന്ന രൂപതാസ്ഥാപനത്തിനും മെത്രാഭിഷേകത്തിനും എല്ലാവരുമായും സാനിധ്യസഹകരണവും പ്രാര്‍ത്ഥനാസഹകരണവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more