1 GBP = 122.89
breaking news

മാസപ്പടി കേസ്: വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ED, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ്

മാസപ്പടി കേസ്: വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ED, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ്

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഇഡി. പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളായ വാരിസ്, നന്ദുലാൽ, നിഖിൽ അടക്കമുള്ളവർക്ക് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ഇസിഐആറിലാണ് നോട്ടീസ് നൽ‌കിയിരിക്കുന്നത്. ഈ മാസം അവസാനം ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഹൈകോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്റെ നടപടികൾ മാത്രമെന്നാണ് ഇഡി പറയുന്നത്.

കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും. നേരത്തെ ടി വീണയെ അടക്കം ചോദ്യം ചെയ്തിരുന്നു. കേസിന്റെ അന്വേഷണത്തിന്റ ഭാഗമായി നടത്തിയ പരിശോധനയിൽ വീണയുടെ വീട്ടിൽ നിന്ന് ഡയറി പിടിച്ചെടുത്തിരുന്നു. ഈ ഡയറിയിൽ ഹസൻ വാരിസ് അടക്കമുള്ളവരുടെ പേരുകൾ ഉണ്ടായിരുന്നു. പണം കൈമാറിയതിന്റെ വിവരങ്ങളും ഇതിലുണ്ടെന്നാണ് ഇഡിയുടെ കണ്ടത്തൽ. ഒന്നാം കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

കേസിൽ അന്വേഷണം തുടരാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമപദേശം ലഭിച്ചിരുന്നു. നേരത്തെ സർക്കാർ രജിസ്റ്റർ ചെയത് രണ്ട് എഫ്ഐആറുകൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, ടി വീണ എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ നൽകിയത്. എന്നാൽ എഫ്‌ഐആർ റദ്ദ് ചെയ്യാത്ത പശ്ചാത്തലത്തിൽ ഇഡി രജിസ്റ്റർ ചെയ്ത ഇസിഐആറുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഇഡിയ്ക്ക് ലഭിച്ച നിയമപദേശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more