ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ രൂപതാ കൺവെൻഷൻ (തൈബൂസ 2026) ഡിസംബർ 12-ന് ബർമിംഗ്ഹാം ന്യൂ ബിങ്ലി ഹാളിൽ നടക്കും. രൂപതയിലെ മുഴുവൻ ഇടവകകൾ, മിഷനുകൾ, പ്രൊപ്പോസഡ് മിഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ സജീവമായി പങ്കെടുക്കും.
രാവിലെ 8 മണിക്ക് രജിസ്ട്രേഷനോടുകൂടി സമ്മേളന നടപടികൾക്ക് തുടക്കമാകും. തുടർന്ന് 8 മുതൽ 9 മണിവരെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും തുടർന്ന് നടക്കുന്ന യാമപ്രാർത്ഥനയ്ക്കും (ഖുത്ആ) ശേഷം ഔദ്യോഗിക സമ്മേളനം ആരംഭിക്കും. വിമൻസ് ഫോറം രൂപതാ പ്രസിഡന്റ് മെർലിൻ മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും.
രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ റെവ. ഡോ. സി. ജീൻ മാത്യു എസ്.എച്ച്. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. തുടർന്ന്, “കുട്ടികളുടെ വിശ്വാസ രൂപീകരണത്തിൽ സ്ത്രീകളുടെ പങ്ക്; യുകെ പശ്ചാത്തലത്തിലെ വെല്ലുവിളികൾ” എന്ന വിഷയത്തെ ആസ്പദമാക്കി റെവ. സി. ആൻ മരിയ എസ്.എച്ച്. മുഖ്യപ്രഭാഷണം നടത്തും.
യോഗത്തിൽ സെക്രട്ടറി ജെർലിൻ ജോർജ് വാർഷിക റിപ്പോർട്ടും, ട്രെഷറർ സന്ധ്യാ ഈപ്പൻ കണക്കുകളും അവതരിപ്പിക്കും. സ്റ്റെഫി മാത്യു സ്വാഗതവും മിനി ആന്റോ കൃതജ്ഞതയും രേഖപ്പെടുത്തും. സമ്മേളനത്തോടനുബന്ധിച്ച് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും ഉണ്ടായിരിക്കും മറ്റ് വൈദികർ സഹ കാർമ്മികർ ആകും
തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിമൻസ് ഫോറത്തിന്റെ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും, വിവിധ റീജിയനുകളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാപരിപാടികളും സമ്മേളനത്തിന് മാറ്റുകൂട്ടും.
വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ റെവ. ഡോ. സി. ജീൻ മാത്യു എസ്.എച്ച്., പ്രസിഡന്റ് മെർലിൻ മാത്യു, വൈസ് പ്രസിഡന്റ് സ്റ്റെഫി മാത്യു, സെക്രട്ടറി ജെർലിൻ ജോർജ്, ജോയിന്റ് സെക്രട്ടറി മിനി ആന്റോ, ട്രെഷറർ സന്ധ്യാ ഈപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
click on malayalam character to switch languages