1 GBP = 122.89
breaking news

ജയിലിൽനിന്ന് നിരപരാധിയെന്ന് അവകാശപ്പെട്ട് റസ്സൽ ബ്രാൻഡ്; ജയിൽചട്ടലംഘനത്തിൽ അന്വേഷണം

ജയിലിൽനിന്ന് നിരപരാധിയെന്ന് അവകാശപ്പെട്ട് റസ്സൽ ബ്രാൻഡ്; ജയിൽചട്ടലംഘനത്തിൽ അന്വേഷണം

ലണ്ടൻ: ലൈംഗികാതിക്രമക്കേസിൽ 10 വർഷവും ആറുമാസവും തടവിന് ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ഹാസ്യതാരം റസ്സൽ ബ്രാൻഡ് ജയിൽചട്ടങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കാൻ നീതിന്യായ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

താൻ ശിക്ഷിക്കപ്പെട്ട കുറ്റങ്ങളിൽ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ബ്രാൻഡ് നൽകിയ സന്ദേശം ഭാര്യ ലോറ ബ്രാൻഡ് യൂട്യൂബ് ചാനലിലൂടെ വായിച്ചതാണ് വിവാദമായത്. ഇരകൾക്ക് മാനസിക വിഷമമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നതും അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതും തടവുകാർക്ക് നിരോധിച്ചിട്ടുണ്ട്.

ചട്ടലംഘനം തെളിഞ്ഞാൽ ഫോൺ ഉപയോഗത്തിനുള്ള വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും. ബ്രാൻഡിന്റെ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. സന്ദേശം ഇരകളെയും നീതിന്യായ വ്യവസ്ഥയെയും അപമാനിക്കുന്നതാണെന്ന് കേസിലെ പരാതിക്കാരിലൊരാളായ മിയ ലാറ്ററും ആരോപിച്ചു.

നവംബർ അഞ്ചിനാണ് ഒരു ബലാത്സംഗക്കേസിലും മൂന്ന് ലൈംഗികാതിക്രമക്കേസുകളിലും ബ്രാൻഡ് കുറ്റക്കാരനാണെന്ന് സൗത്ത്‌വാർക്ക് ക്രൗൺ കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. നിലവിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്കായുള്ള കേംബ്രിഡ്ജ്ഷെയറിലെ എച്ച്.എം.പി ലിറ്റിൽഹേയ് ജയിലിലാണ് അദ്ദേഹം കഴിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more