1 GBP = 122.89
breaking news

ചാൾസ് രാജാവിന്റെ ക്രോയ്ഡൺ സന്ദർശനത്തിനിടെ മലയാളിയായ മാർക്കറ്റ് ട്രേഡർ അറസ്റ്റിൽ; നടപടി ആക്രമണസ്വഭാവത്തിലുള്ള പെരുമാറ്റത്തെ തുടർന്ന്

ചാൾസ് രാജാവിന്റെ ക്രോയ്ഡൺ സന്ദർശനത്തിനിടെ മലയാളിയായ മാർക്കറ്റ് ട്രേഡർ അറസ്റ്റിൽ; നടപടി ആക്രമണസ്വഭാവത്തിലുള്ള പെരുമാറ്റത്തെ തുടർന്ന്

ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്രോയ്ഡൺ സന്ദർശനത്തിനിടെ ആക്രമണസ്വഭാവത്തോടെ പെരുമാറിയെന്നാരോപിച്ച് ഒരാളെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 13 വെള്ളിയാഴ്ചയാണ് സംഭവം. മാർക്കറ്റിലെ മലയാളി വ്യാപാരിയായ ജോസ് ജോസഫാണ് അറസ്റ്റിലായതെന്നാണ് ലഭ്യമായ വിവരം.

ക്രോയ്ഡണിലെ ചരിത്രപ്രസിദ്ധമായ സ്റേ സ്ട്രീറ്റ് മാർക്കറ്റിൽ രാജാവ് സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. മാർക്കറ്റിന് രാജകീയ ചാർട്ടർ ലഭിച്ചതിന്റെ 750-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് രാജാവ് ഇവിടെയെത്തിയത്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥാപിച്ച ലോഹ ബാരിക്കേഡിന് പിന്നിൽ നിൽക്കുന്നതിനിടെ ഇയാൾ ആക്രമണസ്വഭാവത്തോടെ പെരുമാറിയെന്നും പിന്നീട് ജനക്കൂട്ടത്തിനിടയിലും സമാനമായ പെരുമാറ്റം ആവർത്തിച്ചെന്നും മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.

സമാധാനലംഘനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് ഒരു മണിക്ക് തൊട്ടുമുമ്പ് പോലീസ് ഉദ്യോഗസ്ഥർ ഇയാളെ സംഭവസ്ഥലത്തുനിന്ന് മാറ്റിക്കൊണ്ടുപോകുന്നത് കണ്ടതായി പ്രാദേശിക മാധ്യമമായ ‘യുവർ ലോക്കൽ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. സമാധാനലംഘനത്തിന് സാധ്യതയില്ലെന്ന് ഉറപ്പായതോടെ ഇയാളെ പിന്നീട് വിട്ടയച്ചതായും മെട്രോപൊളിറ്റൻ പോലീസ് വക്താവ് വ്യക്തമാക്കി.

രാജാവിന്റെ സന്ദർശനത്തോടനുബന്ധിച്ച് നൂറുകണക്കിന് ആളുകളാണ് സുരക്ഷാ ബാരിക്കേഡുകൾക്ക് പിന്നിൽ അണിനിരന്നത്. മാർക്കറ്റിലെ വ്യാപാരികളുമായും പ്രദേശവാസികളുമായും ചാൾസ് രാജാവ് സംവദിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more