1 GBP = 124.73
breaking news

യുവജന തൊഴിലില്ലായ്മ തടയാൻ സ്‌കൂൾതലം മുതൽ ഇടപെടൽ; ആനുകൂല്യങ്ങൾ അവസാന ആശ്രയയം മാത്രമെന്ന് ആൻഡി ബേൺഹാം

യുവജന തൊഴിലില്ലായ്മ തടയാൻ സ്‌കൂൾതലം മുതൽ ഇടപെടൽ; ആനുകൂല്യങ്ങൾ അവസാന ആശ്രയയം മാത്രമെന്ന് ആൻഡി ബേൺഹാം

ലണ്ടൻ: ബ്രിട്ടനിലെ യുവജന തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാൻ ബാല്യകാലം മുതൽ ഇടപെടൽ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം. തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവയിൽനിന്ന് വിട്ടുനിൽക്കുന്ന 18–24 പ്രായക്കാരുടെ എണ്ണം ഒരു ദശലക്ഷം കടന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.

സ്കൂൾതലം മുതൽ തൊഴിൽപരമായ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും കൂടുതൽ അവസരങ്ങൾ നൽകും. യുവാക്കൾക്ക് പഠിക്കാനും പരിശീലനം നേടാനും ജോലി ചെയ്യാനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ഉത്തരവാദിത്തങ്ങളും ഉണ്ടാകണമെന്ന് ബേൺഹാം വ്യക്തമാക്കി.

യുവജന തൊഴിലില്ലായ്മയെക്കുറിച്ച് അലൻ മിൽബേൺ തയ്യാറാക്കിയ റിപ്പോർട്ടിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം അഞ്ച് ലക്ഷം തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനുള്ള നിർദേശങ്ങളുണ്ടെന്നാണ് വിവരം. 12 മാസമായി യൂണിവേഴ്സൽ ക്രെഡിറ്റ് ആനുകൂല്യം കൈപ്പറ്റുന്ന 18–24 പ്രായക്കാർക്ക് ആറുമാസത്തെ ശമ്പളത്തോടെയുള്ള തൊഴിൽ അവസരം ഉറപ്പാക്കുന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, 25 വയസ്സിന് താഴെയുള്ളവരുടെ ക്ഷേമാനുകൂല്യങ്ങളിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങൾ വിവാദമായിട്ടുണ്ട്. ചിലർക്ക് നിലവിൽ ലഭിക്കുന്ന വ്യക്തിഗത സ്വാതന്ത്ര്യ-വൈകല്യ ആനുകൂല്യങ്ങളിലും യൂണിവേഴ്സൽ ക്രെഡിറ്റിലെ ആരോഗ്യസംബന്ധമായ ആനുകൂല്യങ്ങളിലും നിയന്ത്രണം വന്നേക്കാം.

ആനുകൂല്യങ്ങൾ യുവാക്കളുടെ ആദ്യ ആശ്രയമല്ല, അവസാന ആശ്രയമായിരിക്കണം എന്നാണ് ബേൺഹാമിന്റെ നിലപാട്. എന്നാൽ തൊഴിൽരഹിതരായ യുവാക്കളെ സഹായിക്കുന്നതിന്റെ പേരിൽ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ദോഷകരമാകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. യുവജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന നടപടികൾക്ക് സർക്കാർ കൂട്ടുനിൽക്കില്ലെന്നും ബേൺഹാം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more